എറണാകുളം. കളമശ്ശേരിയിൽ മദ്യലഹരിയിൽ നടുറോഡിൽ യുവാവിന്റെയും പെൺസുഹൃത്തിന്റെയും പരാക്രമം.ഇന്നലെ രാത്രിയാണ് യുവാവും പെൺസുഹൃത്തും ചേർന്ന് പോലീസിനെ ഉൾപ്പെടെ മർദിച്ചത്.സംഭവത്തിൽ ഇരുവർക്കും എതിരെ പോലിസ് കേസെടുത്തു.
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് മദ്യ ലഹരിയിൽ യുവാവും പെൺസുഹൃത്തും ചേർന്ന് ഭീകരന്തരീക്ഷം സൃഷ്ടിച്ചത്.പെൺ സുഹൃത്തിനെ മർദിച്ചെന്ന് ആരോപിച്ച് ആദ്യം നാട്ടുകാർക്ക് എതിരെയായിരുന്നു ഇരുവരുടെയും പരാക്രമം.പിന്നീട് നാട്ടുകാർ വിവരം നൽകിയത് അനുസരിച്ച് പോലിസ് സംഘം സ്ഥലത്ത് എത്തി.ഇതിന് പിന്നാലെ പോലീസിന് നേരെയായി ഇരുവരുടെയും അക്രമം.
ഇരുവരുടേയും മർദ്ദനത്തിൽ ഒരു SI ഉൾപ്പടെ 4 പോലീസുകാർക്ക് പരിക്കേറ്റു. ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ സിവിൽ പോലിസ് ഓഫീസറുടെ തലയ്ക്കും പ്രതികൾ ആക്രമിച്ചു.ഇതിനിടെ പോലിസ് ജീപ്പും പ്രതികൾ അടിച്ചു തകർത്തു.ജീപ്പിന്റെ ചില്ലുകളും VVIP ആന്റിനയും തകർന്നിട്ടുണ്ട്.
ഞാറക്കൽ സ്വദേശി വിനോയിയും പെൺ സുഹൃത്തും ചേർന്നായിരുന്നു അക്രമണം.സംഭവത്തിൽ ഇരുവർക്കും എതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.
































