27.1 C
Kollam
Monday 14th September, 2026 | 08:40:57 AM
Home News Kerala പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ്‌ പ്രതി 25 വർഷത്തിനുശേഷം അറസ്‌റ്റിൽ

പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ്‌ പ്രതി 25 വർഷത്തിനുശേഷം അറസ്‌റ്റിൽ

പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന വേറ്റുമ്മൽ രതീഷ് വധക്കേസ്‌ പ്രതി 25 വർഷത്തിനുശേഷം അറസ്‌റ്റിൽ. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി എച്ച് അഷ്‌റഫിനെ(58) ആണ് പ്രത്യേക അന്വേഷക സംഘം പിടിച്ചത്‌. 2001 ഡിസംബർ 14ന് കതിരൂർ വേറ്റുമ്മലിലുണ്ടായ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷ് ചികിത്സയ്ക്കിടെയാണ്‌ മരിച്ചത്‌.


കൊലപാതകത്തിനുശേഷം മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഹോട്ടൽ തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞു. 15 വർഷമായി പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ എന്നിവിടങ്ങളിൽ മാറിമാറി തട്ടുകട നടത്തി ജീവിക്കുകയായിരുന്നു. കുറുമാത്തൂർ നിടുമുണ്ടയിൽവച്ചാണ്‌ പിടിയിലായത്‌. 11 പ്രതികളുണ്ടായിരുന്ന കേസിൽ മറ്റുള്ളവരുടെ വിചാരണയും ശിക്ഷാകാലാവധിയും കഴിഞ്ഞതാണ്‌.