തിരുവനന്തപുരം. കള്ള് ഷാപ്പ് മേഖലയിൽ ഗുരുതര പ്രതിസന്ധിയെന്ന് എക്സൈസ് മന്ത്രി എം ലിജു . ചെത്തുന്ന കള്ളും വിതരണം ചെയ്യുന്ന കള്ളും തമ്മിലുള്ള അനുപാതത്തിൽ വ്യത്യാസമുണ്ട്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. കള്ള് ചെത്ത് വ്യവസായത്തിൽ വിശ്വാസ്യത ഉറപ്പ് വരുത്തണം. ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കും
ശുദ്ധമായ കള്ളാണോ വിൽക്കുന്നതെന്ന് ഉറപ്പാക്കണം. 13,850 ചെത്ത് തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. 5171 കള്ള് ഷാപ്പുകളാണുള്ളത്. 701 എണ്ണം നിലവിൽ പ്രവർത്തിക്കുന്നില്ല
കള്ള് ഷാപ്പ് മേഖലയിലെ പ്രതിസന്ധികൾ നിരവധി. എല്ലാവരുമായി ചർച്ച ചെയ്ത് സമഗ്രമായ മദ്യനയം നടപ്പാക്കും



























