കോഴിക്കോട്. മാങ്കാവിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയില് 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. സംസ്ഥാന വ്യാപകമായി ഭാഗമായി നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയിലാണ് അറസ്റ്റ്. വെള്ളിമാട്കുന്ന് സ്വദേശി മുഹമ്മദ് ജാവേദിനെ പൊലീസ് പിടികൂടി. ഒരു മാസമായി ഇയാള് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ജാവേദിന്റെ ലഹരി കണ്ണികളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഡൻസാഫും കസബ പോലീസും ചേർന്ന് ഒരുമാസമായി ജാവേദിന് വേണ്ടി വലവിരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഇയാള് കിണാശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ രഹസ്യ പരിശോധനയിലാണ് ഇയാള് പിടിയിലാകുന്നത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയില് 200 ഗ്രാം എംഡിഎംഎംയും കണ്ടെത്തി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഏറെ നാളായി മുഹമ്മദ് ജാവേദ് ഡൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ലഹരി ഉപയോഗിക്കുന്നവർക്കും ചെറുകിട വിതരണക്കാർക്കും എംഡിഎംഎ എത്തിക്കാറുണ്ടായിരുന്നു. ഇതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്.
അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചത്, വിതരണ ശൃംഖലയിൽ മറ്റാർക്കെല്ലാം പങ്കുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ തെളിവുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി ഓപ്പറേഷൻ തൂഫാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്.



































