ധൃതിയില്‍ തുണി തേച്ചു,പെട്ടി ഓഫാക്കാന്‍ മറന്ന് യാത്രപോയി, വീട് കത്തി

അതിരമ്പുഴ: കോട്ടയം അതിരമ്പുഴയില്‍ വീടിന് തീപിടിച്ചു. ആനമലയില്‍ രാജീവ് മാത്യുവിന്റെ വീടിനാണ് തീപിടിച്ചത്. ഓഫാക്കാതെ വിട്ട ഇലക്‌ട്രിക് തേപ്പുപെട്ടിയില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം തീപിടിത്തത്തില്‍ വീട് ഭാഗികമായി കത്തി നശിച്ചു. രണ്ട് കട്ടിലുകള്‍, മെത്ത, തുണികള്‍ എന്നിവ പൂർണമായി കത്തിനശിച്ചതായി റിപ്പോർട്ടുണ്ട്. വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരം ഭാഗത്തേക്ക് പോയിരുന്നതായി പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.