25.4 C
Kollam
Friday 16th October, 2026 | 06:15:33 AM
Home News Kerala കാട്ടുപന്നിയിടിച്ച് യുവാവിന് പരുക്ക്

കാട്ടുപന്നിയിടിച്ച് യുവാവിന് പരുക്ക്


പാലക്കാട്‌ .കിഴക്കഞ്ചേരി കോരഞ്ചിറ രത്നേഷ് കുമാറിനാണ് പരുക്കേറ്റത്. കൊല്ലംകോട് സ്വകാര്യ ബസ്സിലെ കണ്ടക്ടർ ആയ രത്നേഷ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. രത്നേഷിന്റെ ഇടതുകാലിൽ പന്നിയുടെ കുത്തേറ്റ് ഗുരുതര പരുക്കേറ്റു.


നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിച്ചു യുവതിക്കും പരുക്ക് പറ്റിയിരുന്നു.