തൊടുപുഴ. സ്മിതാ ആശുപത്രിയിൽ നേഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം.കേസെടുത്ത് പോലീസ്.മൂന്ന് ജീവനക്കാർക്കെതിരെയും പ്രതിഷേധക്കാർക്കെതിരെയും കേസ്.അൽഫോൻസാ, ലിസി, നിഷ, എന്നിവർക്കെതിരെയാണ് കേസെടുത്തത്
ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.പ്രതിഷേധത്തെ തുടർന്ന് മൂന്നു പേരെയും ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.ആശുപത്രിയിൽ കടന്നു കയറി പ്രതിഷേധിച്ചതിന് യുവജന സംഘടന പ്രവർത്തകർക്കെതിരെയും കേസ്.15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും 11 യുവമോർച്ച പ്രവർത്തകർക്കെതിരെയും കേസെടുത്തു
































