Home News Breaking News നിയമസഭയില്‍ രണ്ടു ഭരണപക്ഷ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വിമര്‍ശനം

നിയമസഭയില്‍ രണ്ടു ഭരണപക്ഷ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വിമര്‍ശനം

Advertisement

തിരുവനന്തപുരം. നിയമസഭയില്‍ രണ്ടു ഭരണപക്ഷ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന്് വിമര്‍ശനം. ഇതിനു പുറമെ, സത്യപ്രതിജ്ഞാ ചടങ്ങിനിടെ സന്ദര്‍ശക ഗാലറിയില്‍ ആര്‍പ്പുവിളിയും കൈയടിയും ഉയര്‍ന്നത് അച്ചടക്കലംഘനമായി നിയമസഭാ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടും.

ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പ്രതിജ്ഞയ്ക്കിടെ സത്യവാചകത്തിനു പുറമേ, ‘എന്റെ പ്രിയപ്പെട്ട ആലുവക്കാര്‍ക്കുള്ള നന്ദിയും രേഖപ്പെടുത്തുന്നു’ എന്ന് പറഞ്ഞതിലാണ് തര്‍ക്കം. ഭരണഘടനയനുസരിച്ച് പ്രതിജ്ഞാവാക്യത്തില്‍ ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല. അതിനാല്‍, അന്‍വര്‍ സാദത്തിന്റെ സത്യപ്രതിജ്ഞ അസാധുവാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

രക്തസാക്ഷിഫണ്ടിലെ ക്രമക്കേട് ചോദ്യം ചെയ്തതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍ പ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ ചെയറില്‍ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.പ്രോടെം സ്പീക്കര്‍ക്കു മുമ്പാകെയാണ് ശപഥമെടുത്ത് എംഎല്‍എമാര്‍ അധികാരമേറേണ്ടെന്നിരിക്കേ, അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലുള്ള പ്രതിജ്ഞയ്ക്കു നിയമസാധുത ഇല്ലെന്നാണ് വാദം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here