26.3 C
Kollam
Tuesday 29th September, 2026 | 05:51:46 AM
Home News Kerala വി ഡി സതീശന് കൊച്ചിയില്‍ വന്‍ സ്വീകരണം

വി ഡി സതീശന് കൊച്ചിയില്‍ വന്‍ സ്വീകരണം

കൊച്ചി: നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് കൊച്ചിയില്‍ വന്‍ സ്വീകരണം. തിരുവനന്തപുരത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിഡി സതീശനെ മുദ്രാവാക്യങ്ങളും ആര്‍പ്പുവിളികളോടെയുമാണ് കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. നിയുക്ത എംഎല്‍എമാരും സതീശനെ സ്വീകരിക്കാനെത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റിയത്.

കൊച്ചിയിലെത്തിയതിന് പിന്നാലെ മുതിര്‍ന്ന നേതാവ് വയലാര്‍ രവിയെ വിഡി സതീശന്‍ സന്ദര്‍ശിച്ചു. നിയുക്ത എംഎല്‍എ ഉമാ തോമസ് ഉള്‍പ്പടെ നിരവധി നേതാക്കളും ഒപ്പമുണ്ടായിരുന്നു. നാളെ രാവിലെ വിഡി സതീശന്‍ തിരുവനന്തപുരത്തേക്ക് മടങ്ങും.