ഇക്കൊല്ലത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986-ലെ മൂന്നാം റാങ്കുകാരി
തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986-ലെ മൂന്നാം റാങ്കുകാരി. 1986ലെ എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ഇന്ന് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെയാണ് അതൊരു അപൂര്‍വ്വതയായി മാറിയത്. സാധാരണഗതിയില്‍ ഫലപ്രഖ്യാപനം നടത്തുന്നത് വിദ്യാഭ്യാസ മന്ത്രിയാണ്. ഇത്തവണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മന്ത്രിസഭ അധികാരത്തില്‍ എത്താന്‍ കാലതാമസം നേരിടുന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫലം പ്രഖ്യാപിച്ചത്. ഇതോടെയാണ് ഈ അപൂര്‍വ്വ നിമിഷത്തിന് കേരളം സാക്ഷിയായത്. … Continue reading ഇക്കൊല്ലത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986-ലെ മൂന്നാം റാങ്കുകാരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed