26.1 C
Kollam
Friday 11th September, 2026 | 07:11:11 AM
Home News Kerala കണ്ണൂരില്‍ ഐസ്‌ക്രീം ബോംബ് ഉള്‍പ്പെടെയുള്ള ബോംബ് ശേഖരം കണ്ടെടുത്തു

കണ്ണൂരില്‍ ഐസ്‌ക്രീം ബോംബ് ഉള്‍പ്പെടെയുള്ള ബോംബ് ശേഖരം കണ്ടെടുത്തു

കണ്ണൂര്‍: പൊയിലൂരില്‍ ബോംബ് ശേഖരം കണ്ടെത്തി. ഐസ്‌ക്രീം കണ്ടെയ്നറുകളിലാക്കിയ അഞ്ചു ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. തെങ്ങിന്‍തോപ്പില്‍ ബക്കറ്റില്‍ മണലുകള്‍ നിറച്ച് കുഴിച്ചിട്ട് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊയിലൂരില്‍ തെങ്ങിന്‍ തോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ പിടികൂടുന്നത്. കെട്ടു ബോംബ് എന്നറിയപ്പെടുന്ന നാടന്‍ ബോംബും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.
തൊട്ടടുത്ത പാനൂര്‍ മേഖലയില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബുകള്‍ അടക്കം പിടികൂടിയിരുന്നു. കുഴിച്ചിട്ട നിലയിലായിരുന്നു ബോംബ് കണ്ടെടുത്തത്. വോട്ടെണ്ണല്‍ അടുത്തുവരവെ, പ്രദേശത്ത് പൊലീസ് വ്യാപക പരിശോധന നടത്തിവരികയാണ്.