Home News Kerala സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു…. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പു കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു…. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പു കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി

Advertisement

തൊടുപുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. 75 വയസ്സായിരുന്നു.
വീടിന് സമീപത്തുവെച്ചാണ് വയോധികയെ പാമ്പു കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂര്‍ തളിപ്പറമ്പിലും പാമ്പുകടിയേറ്റ് ഒരു സ്ത്രീ ഇന്ന് മരിച്ചിരുന്നു. 65 കാരിയായ നബീസയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഇതോടെ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പു കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി. എറണാകുളം ജില്ലയിലെ ചെറായിയില്‍ റിസോര്‍ട്ടിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റു. കടിയേറ്റ കോയമ്പത്തൂര്‍ സ്വദേശിനി ശര്‍മിള ചികിത്സയില്‍ തുടരുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here