26.4 C
Kollam
Tuesday 22nd September, 2026 | 12:42:37 AM
Home News Kerala കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയം കൂരോപ്പട ളാക്കാട്ടൂര്‍ പനച്ചിപ്പുറം ആനക്കല്ലുങ്കല്‍ എബിസണ്‍ ചാക്കോയുടെ ഭാര്യ ജോമോള്‍ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം.

കുട്ടിയുടെ ഡയപ്പര്‍ കത്തിക്കുന്നതിന് പാചകവാതക അടുപ്പില്‍ നിന്ന് കടലാസില്‍ തീ എടുത്തപ്പോള്‍ ജോമോളുടെ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.