Home News Kerala ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബി. ഉണ്ണികൃഷ്ണന്‍ തുടരും

ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബി. ഉണ്ണികൃഷ്ണന്‍ തുടരും

Advertisement

കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബി. ഉണ്ണികൃഷ്ണന്‍ തുടരും. രാജി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചില്ല. പുതിയ നേതൃത്വം വരട്ടെയെന്നാണ് തന്റെ നിലപാടെന്നും 18 വര്‍ഷമായി അധികാരം ഒരാളിലേക്ക് കേന്ദ്രികരിക്കുന്നത് നല്ലതല്ലെന്നും പറഞ്ഞാണ് ബി ഉണ്ണികൃഷ്ണന്‍ രാജി നല്‍കിയത്. എന്നാല്‍, ജനറല്‍ കൗണ്‍സില്‍ രാജി തള്ളിക്കളയുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. യോഗം പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും മാറേണ്ടതില്ലെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു. പ്രസിഡന്റായി സിബി മലയിലും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനും തുടരും.
ചലച്ചിത്ര മേഖലയില്‍ പല പ്രധാനപ്പെട്ട തീരുമാനങ്ങളും അദ്ദേഹം ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എത്തിയതിന് ശേഷം നടപ്പാക്കിയിരുന്നു. 18 വര്‍ഷം ഒരു സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത് ശരിയല്ല, പുതിയ നേതൃത്വത്തിന് നയിക്കാന്‍ പാകത്തില്‍ സംഘടന വളര്‍ന്നിട്ടുണ്ടെന്നുമാണ് തന്റെ നിലപാട്. എന്നാല്‍, ജനറല്‍ കൗണ്‍സില്‍ അത് അംഗീകരിച്ചില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുമതി വളവ് സിനിമയുമായി ബന്ധപ്പെട്ട് വളരെ മോശം ചര്‍ച്ചയാണ് നടക്കുന്നതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഒരു നടന്‍ എഡിറ്റിംഗില്‍ ഇടപെടുന്നു എന്ന പരാതിയുണ്ട്. ഒരു നടന്‍ സംവിധാനം ചെയ്തു എന്നൊക്കെ പറയുന്നത് മോശമാണ്. സിനിമ പുറത്തിറക്കുക എന്നത് സംവിധായകന്റെയും അണിയറ പ്രവര്‍ത്തകരുടെയും ജോലിയാണ്. ഒരു നടനും ഗോസ്റ്റ് ഡയറക്റ്റ് ചെയ്യാന്‍ വരേണ്ടതില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here