28.8 C
Kollam
Thursday 8th October, 2026 | 04:52:04 PM
Home News Breaking News സംസ്ഥാനത്ത് 75 ശതമാനത്തിലേറെ പേർ വോട്ട് ചെയ്തു

സംസ്ഥാനത്ത് 75 ശതമാനത്തിലേറെ പേർ വോട്ട് ചെയ്തു

തിരുവനന്തപുരം: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇതുവരെ 75 ശതമാനത്തിലേറെ പോളിംഗ് . ചില മണ്ഡലങ്ങളിൽ 80 ശതമാനത്തോളം പേർ വോട്ട് ചെയ്തു.കൃത്യമായ ശതമാനക്കണക്കുകൾ അറിയാൻ വൈകും.
ഉച്ചയ്ക്ക്
12 മണി വരെ 40 ശതമാനത്തിലേറെപ്പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നു.
രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർ ന്മാരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.
രാവിലെ ഏഴു മണിയോടെ പോളിങ് ആരംഭിച്ചപ്പോൾ തന്നെ പോളിങ് ബൂത്തുകളിൽ നീണ്ട നിരയുണ്ടായിരുന്നു
വൈകിട്ട് ആറു മണി വരെയാണ് പോളിങ് ബൂത്തിലെത്തുന്നവർക്കായിരുന്നു സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരമുണ്ടായിരുന്നത്.