Home News Breaking News മലയോര ഹൈവയിൽ കാറപകടം, ഒരാൾ മരിച്ചു

മലയോര ഹൈവയിൽ കാറപകടം, ഒരാൾ മരിച്ചു

Advertisement

ഏലപ്പാറ: (ഇടുക്കി) മലയോര ഹൈവയിൽ വാഹനാപകടത്തിൽ
യാത്രക്കാരൻ മരിച്ചു.
കുട്ടിക്കാനം-കട്ടപ്പന ഹൈവേയിൽ മൂന്നാം മൈലിലാണ് അപകടമുണ്ടായത്.
കരിന്തരുവി എസ്റ്റേറ്റിലെ താമസക്കാരനായ വിനോദ് ഗോപി (49)യാണ് മരിച്ചത്.
പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡ്രൈവർ പൊരികണ്ണി സ്വദേശി സുരേഷ് ചന്ദ്രന്റെ നില ഗുരുതരമാണ്.
നിയന്ത്രണം വിട്ട കാർ തിട്ടയിലിടിച്ച് മറിയുകയായിരുന്നു.

Advertisement