29.8 C
Kollam
Saturday 22nd August, 2026 | 01:40:48 PM
Home News Breaking News വാടാനപ്പള്ളിയിലും              ബി ജെ പി കിറ്റ് വിതരണം; സംഘർഷം

വാടാനപ്പള്ളിയിലും              ബി ജെ പി കിറ്റ് വിതരണം; സംഘർഷം

തൃശൂർ: ഒളരിയ്ക്ക് പുറമേ വാടാനപ്പള്ളിയിലും ബി ജെ പി കിറ്റ് വിതരണം നടത്തുന്നുവെന്ന് പരാതി. ഇവിടെ ഒരു സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് 4000 ത്തോളം കിറ്റുകൾ തയ്യാറാക്കിയതായി യുഡിഎഫും എൽ ഡി എഫും ആരോപിച്ചു.കിറ്റ് വിതരണത്തിന് നേതൃത്വം വഹിക്കാനെത്തിയ ഒരു നേതാവിനെ കോൺസുകാർ ചേർന്ന് തടഞ്ഞ് വെച്ചിട്ടുണ്ട്. ഇലക്ഷൻ ഫ്ലൈയിങ് സ്ക്വോഡ് സ്ഥലത്തെത്തി.എൽ ഡി എഫ് ,യു ഡി എഫ് പ്രവർത്തകർ സംഘടിച്ചതോടെ സ്ഥലത്ത് വൻ സംഘർഷം ഉണ്ടായി.

അതേ സമയം തൃശ്ശൂരിൽ വോട്ടിന് കിറ്റ് വിതരണം നടത്തിയ സംഭവത്തിൽ
തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്
ഇന്നലെ ആണ് തൃശ്ശൂർ മണ്ഡലത്തിലെ ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ കിറ്റ് വിതരണം ചെയ്തത് .
ബിജെപി നേതാക്കളുടെ നിർദ്ദേശപ്രകാരം വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തതാണെന്നാണ് എൽഡിഎഫിന്റെ പരാതി.