26.6 C
Kollam
Saturday 3rd October, 2026 | 01:56:10 AM
Home News Breaking News കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനാൽ യുവാവ് ബന്ധു വീടിന് തീയിട്ടു

കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനാൽ യുവാവ് ബന്ധു വീടിന് തീയിട്ടു

Advertisement

തിരുവനന്തപുരം:
കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനാൽ തിരുവനന്തപുരം കണിയാപുരത്ത് വീട് തീയിട്ട് നശിപ്പിച്ചു.
സഹോദരീപുത്രൻ തീയിട്ടതാണെന്ന് പരാതി
കണിയാപുരം അൻസി മൻസിലിൽ
അമീന – ഷാജഹാൻ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീടാണ് കത്തിയത്.
വീട്ടിൽ ആരും ഉണ്ടായിരുന്നില്ല .
വെളുപ്പിന് നാലുമണിയോടെ ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ പുറത്ത് നോക്കിയപ്പോഴാണ് വീട് കത്തുന്നത് കണ്ടത്.
അഗ്നിശമന സേന എത്തി തീയണച്ചു.
വീട്ടിനുള്ളിലെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു .
അമീനയുടെ സഹോദരി പുത്രനായ ഫൈസൽ ഇന്നലെ ഇവിടെയെത്തി പണം ആവശ്യപ്പെട്ടു.
പണം നൽകാത്തതിനാൽ വീടിനു മുന്നിൽ ബഹളം ഉണ്ടാക്കി.
തുടർന്ന് കത്തികൊണ്ട് കൈ ഞരമ്പ് മുറിച്ചു.
ഫൈസലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾ വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു
അതിനാൽ വീട്ടിൽ നിന്ന് മാറി താമസിക്കാൻ പോലീസ് നിർദ്ദേശിച്ചു.
മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ആയതിനു ശേഷം വെളുപ്പിന് വീടിന് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം.
ഇയാളെ മംഗലപുരം പോലീസ് കസ്റ്റഡിയിൽ എടുത്തു.