26.6 C
Kollam
Saturday 3rd October, 2026 | 03:23:39 AM
Home News Kerala തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് നാല് മണിക്കൂറിലധികം നിര്‍ത്തിവയ്ക്കും

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് നാല് മണിക്കൂറിലധികം നിര്‍ത്തിവയ്ക്കും

Advertisement

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ഇന്ന് ( വ്യാഴാഴ്ച) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നാല് മണിക്കൂറിലധികം നിര്‍ത്തിവയ്ക്കുമെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം (ടിയാല്‍) അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 2ന് വൈകുന്നേരം 4.45 മുതല്‍ രാത്രി 9 വരെയായിരിക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക. വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളില്‍ ലഭ്യമാണെന്നും ടിയാല്‍ അറിയിച്ചു.
ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂര്‍ രാജപ്രതിനിധി ഉടവാളുമായി ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലൂടെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നു പോവുക. അതുകൊണ്ടാണ് വിമാനത്താവളം നാല് മണിക്കൂറിലധികം നേരം പൂര്‍ണമായും അടച്ചിടുന്നത്.

ഘോഷയാത്രയുടെ ഭാഗമായി വര്‍ഷത്തില്‍ രണ്ട് തവണയാണ് ഇത്തരത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നത്.