25.2 C
Kollam
Wednesday 12th August, 2026 | 04:38:49 AM
Home News Breaking News രാഹുൽ മാങ്കൂട്ടത്തലിൻ്റെ അനുയായി ആയ പാലക്കാട് ന​ഗരസഭ കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ ലൈംഗിക...

രാഹുൽ മാങ്കൂട്ടത്തലിൻ്റെ അനുയായി ആയ പാലക്കാട് ന​ഗരസഭ കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ ലൈംഗിക ചൂഷണം ചെയ്തെന്ന് ദളിത് യുവതിയുടെ പരാതി

പാലക്കാട്: പാലക്കാട്
ന​ഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗിക പീഡന പരാതി. ജോലി വാ​ഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് ദളിത് യുവതിയുടെ ആരോപണം. പാലക്കാട് ന​ഗരസഭയിലെ 24ാം വാർഡിലെ കോൺ​ഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. 
ജോലി വാ​ഗ്ദാനം ചെയ്ത് പരിചയപ്പെട്ടു, പിന്നീട് യുവതിയുടെ വീട്ടിലേക്ക് പ്രശോഭെത്തി, ഇവിടെ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി, കാറിൽ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി എന്ന് യുവതി പറയുന്നു. താൻ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭയന്നാണ്  മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതെന്നും യുവതി വെളിപ്പെടുത്തി. ഇതിന് ശേഷവും ഇയാൾ വീണ്ടും ഇത്തരത്തിൽ നടപടി സ്വീകരിച്ചതോടെയാണ് പരാതി അല്ലാതെ മറ്റ് വഴിയില്ലെന്ന് മനസിലാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്ന് യുവതി പറയുന്നു. 

പ്രശോഭിനെ ഫോണിൽ ലഭിക്കുന്നില്ല. ഇയാള്‍ ഒളിവിൽ പോയെന്നാണ് ഇയാളോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉയരുകയും പിന്നീട് കേസായി ഒളിവിൽ പോകുകയും ചെയ്തതിന് ശേഷം രാഹുൽ പാലക്കാട് എത്തിയത് പ്രശോഭിന് വോട്ട് ചെയ്യാനായിരുന്നു. പ്രശോഭ് ജയിച്ചതിന് ശേഷം ആദ്യം പോയതും രാഹുലിനെ കാണാൻ വേണ്ടിയാണ്. രാഹുലുമായി ഇപ്പോഴും അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്.