24.7 C
Kollam
Wednesday 5th August, 2026 | 09:19:51 AM
Home News Kerala സ്വത്തുവിവരം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വത്തുവിവരം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തുവിവരം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനും ഭാര്യ കമലയ്ക്കുംകൂടി ആകെ 1.06 കോടി രൂപയുടെ നിക്ഷേപമുണ്ട്. പിണറായിക്ക് 45.35 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 56.02 ലക്ഷത്തിന്റെ ഭൂസ്വത്ത്, കമലയ്ക്ക് 60.58 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 36 ലക്ഷത്തിന്റെ ഭൂസ്വത്ത് എന്നിവയാണു കാണിച്ചിട്ടുള്ളത്. ധര്‍മടം മണ്ഡലത്തില്‍ ഇന്നലെയാണ് പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്.
10,000 രൂപയാണു മുഖ്യമന്ത്രിയുടെ കയ്യിലുള്ളത്. കമലയുടെ കയ്യില്‍ 5000 രൂപയും. പിണറായിക്ക് 78 സെന്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട്. മലയാളം കമ്യൂണിക്കേഷനില്‍ 10,000, 20,000 രൂപ വീതവും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിണറായിക്ക് ഒരു ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 2 ലക്ഷത്തിന്റെയും ഓഹരികളുണ്ട്. കമലയ്ക്ക് 11.56 ലക്ഷത്തിന്റെ സ്വര്‍ണാഭരണമുണ്ട്
എസ്ബിഐ തലശ്ശേരി ബ്രാഞ്ചില്‍ 5,13,847 രൂപയും പിണറായി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കില്‍ 3 അക്കൗണ്ടുകളിലായി 6312, 1,81,822, 2000 രൂപ വീതവും സെക്രട്ടേറിയറ്റ് സബ് ട്രഷറിയില്‍ 37,11,039 രൂപയും മുഖ്യമന്ത്രിക്ക് നിക്ഷേപമുണ്ട്. പിണറായിക്കെതിരെ 3 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.