28.7 C
Kollam
Saturday 29th August, 2026 | 04:43:38 PM
Home News Breaking News മുതിർന്ന സിപിഎം നേതാവ് ജി സുധാകരന് സീറ്റില്ല

മുതിർന്ന സിപിഎം നേതാവ് ജി സുധാകരന് സീറ്റില്ല

തിരുവനന്തപുരം. നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരന് സീറ്റില്ല. സ്ഥാനാർഥിനിർണയത്തിന് മാനദണ്ഡങ്ങൾ ഉണ്ട് എന്നു പറഞ്ഞാണ് ജി സുധാകരന്റെ പേര് ഒഴിവാക്കിയത്.സുധാകരന്റെ പേര് പരിഗണിക്കണ്ടെ എന്ന് സെക്രട്ടറിയേറ്റ് യോഗത്തിൽ ആവശ്യം ഉയർന്നപ്പോൾ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് നിലപാട് വ്യക്തമാക്കിയത്.ജില്ലാ സെക്രട്ടറി ആർ നാസറിനെ അരൂരിലും, കായംകുളത്തും പരിഗണിക്കാനും തീരുമാനമായി. മറ്റ് സിറ്റിംഗ് എംഎൽഎമാർക്ക് മാറ്റമില്ല. അരൂർ മണ്ഡലത്തിൽ തോമസ് ഐസക്കിന്റെ പേരും ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നുവെങ്കിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തില്ല