29.6 C
Kollam
Saturday 12th September, 2026 | 10:47:05 AM
Home News Breaking News സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ദില്ലിയിലേക്ക്

സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ദില്ലിയിലേക്ക്

തിരുവനന്തപുരം.സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ദില്ലിയിലേക്ക്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ രമേശ് ചെന്നിത്തല എന്നിവർ ഞായറാഴ്ച ദില്ലിയിലെത്തി എ ഐ സി സി നേതാക്കളുമായി ചർച്ച നടത്തും.

തൃപ്പൂണിത്തറ പാലക്കാട് ഒഴികെയുള്ള 20 സിറ്റിംഗ് സീറ്റുകളിലെയും എംഎൽഎമാരുടെ കാര്യത്തിൽ ഞായറാഴ്ച അന്തിമ പ്രഖ്യാപനം ഉണ്ടാകും. തർക്കങ്ങൾ ഇല്ലാത്ത ഏകദേശം20 സീറ്റുകളിലും അന്ന് പ്രഖ്യാപനം നടത്തിയേക്കും. ബാക്കി സീറ്റുകളുടെ കാര്യത്തിൽ ഉഭയകക്ഷി ചർച്ചകൾ കഴിയുന്ന മുറക്കും പുതു യുഗയാത്ര കഴിയുന്നതോടെയും ആയിരിക്കും അന്തിമ തീരുമാനം എടുക്കുക