28.2 C
Kollam
Thursday 20th August, 2026 | 05:04:20 PM
Home News Kerala നിരവധി വളർത്തുമൃഗങ്ങളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

നിരവധി വളർത്തുമൃഗങ്ങളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കോഴിക്കോട്. കൊടിയത്തൂരിൽ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ.മൃഗങ്ങളെ ആക്രമിച്ചത് കരിക്കാട് ഭാഗത്ത്.കഴിഞ്ഞ ശനിയാഴ്ച നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു

പൂക്കോട് വെറ്റിനററി ആശുപത്രിയിൽ ആണ് നായയെ പരിശോധന നടത്തിയത്.പ്രദേശത്ത് ജാഗ്രത നിർദ്ദേശം.കൊടിയത്തൂരിൽ ഇന്ന് പഞ്ചായത്ത് സമിതി യോഗം ചേരും. പ്രദേശത്തെ മറ്റ് തെരുവുനായ്ക്കൾക്കും രോഗബാധയ്ക്ക് സാധ്യതയുള്ളതിനാൽ ഇവയെ കൊല്ലാൻ ജില്ല ഭരണകൂടത്തിനോട് അനുമതി തേടും. കരിക്കാട് ഭാഗത്ത് ജാഗ്രത തുടരുകയാണ്. ഇന്ന് ആരോഗ്യ വകുപ്പിൻ്റെ തുടർ പരിശോധനകളും നടക്കും.