27.5 C
Kollam
Tuesday 22nd September, 2026 | 07:34:03 PM
Home News Breaking News കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആന പാപ്പാനെ അടിച്ചു കൊന്നു

കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആന പാപ്പാനെ അടിച്ചു കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട് കുറ്റിച്ചൽ കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന തുമ്പികൈ കൊണ്ട് അടിച്ച് കൊന്നു. ബാലരാമപുരം ഉച്ചക്കട സ്വദേശി വിഷ്ണു (28 ) നാണ് ദാരുണാന്ത്യം. രാവിലെ 8.30 ഓടെ നെയ്യാർഡാം റിസർവോയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം.

കാലിന് സുഖമില്ലാത്ത മനു എന്ന ആന പാപ്പാനെ അടിച്ച് വീഴ്ത്തി ചവിട്ടി വെള്ളത്തിൽ താഴ്ത്തിയത്.മറ്റ് പാപ്പാൻമാർ ബഹളം വെച്ചെങ്കിലും ആന പിൻമാറിയില്ല. കൂടുതൽ പാപ്പാൻന്മാരെത്തി ആനയെ മാറ്റിയശേഷം പാപ്പാനെ വെള്ളത്തിൽ നിന്ന് മുങ്ങിയെടുത്ത് ആര്യനാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.