26.6 C
Kollam
Friday 21st August, 2026 | 11:32:30 PM
Home News Breaking News ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരേ ആക്രമണം; മിസൈൽ പതിച്ച് എണ്ണക്കപ്പലിന് തീപിടിച്ചെന്ന് റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരേ ആക്രമണം; മിസൈൽ പതിച്ച് എണ്ണക്കപ്പലിന് തീപിടിച്ചെന്ന് റിപ്പോർട്ട്

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരേ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്(യുകെഎംടിഒ) ആണ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടന്നെന്ന വിവരം പുറത്തുവിട്ടത്. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപ്പിടിച്ചെന്നും എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ അറിയിച്ചു.

Also Read: 11കാരി നേരിട്ടത് അതിക്രൂരമായ പീഡനം, തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണം; ബിജെപി പ്രവർത്തകനടക്കം 3 പേർ അറസ്റ്റിൽ

ഒമാനിലെ ലിമായിൽനിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെവെച്ചാണ് എണ്ണക്കപ്പലിന് നേരേ ആക്രമണമുണ്ടായതെന്നാണ് ബ്രിട്ടീഷ് മാരിടൈം ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ജാ​ഗ്രത പാലിക്കണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഏത് കപ്പലിന് നേരേയാണ് ആക്രമണം നടന്നതെന്നോ ആരാണ് ആക്രമിച്ചതെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.