26.8 C
Kollam
Monday 10th August, 2026 | 10:40:15 AM
Home News Breaking News സംസ്ഥാനത്ത് ഇന്ന് ഒരു ഡെങ്കിപ്പനി മരണം

സംസ്ഥാനത്ത് ഇന്ന് ഒരു ഡെങ്കിപ്പനി മരണം

സംസ്ഥാനത്ത് ഇന്ന് ഒരു പനി മരണം.മരണം ഡെങ്കിപ്പനി ബാധിച്ച്. ഇന്ന് 77 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.ഈ മാസം മാത്രം 1707 കേസുകൾ. 6 മരണം

സംസ്ഥാനത്ത് പനി ബാധിച്ച് 12707 പേർ ചികിത്സ തേടി. 3374 പേർ ഇന്ന് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടി. രണ്ട് പേർക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഈ മാസം 16 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 5 മരണം

ഈ വർഷം 141 പേർക്കാണ് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. 36 മരണവും റിപ്പോർട്ട് ചെയ്തു. ഈ വർഷം ഏറ്റവും കൂടുതൽ മരണം അമീബിക്ക് മസ്തിഷ്ക ജ്വരത്തിൽ. ഇന്ന് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം കേസുകൾ. ഈ മാസം 172 പേര്‍ക്ക് രോഗബാധ. 6 മരണം
ഈ വർഷം ഇതുവരെ 248 പേർക്ക് രോഗബാധ

82 പേർക്ക് ചിക്കൻ പോക്സും 53 പേർക്ക് ഇൻഫ്ലൂൻസയും റിപ്പോർട്ട് ചെയ്തു. 25 പേർക്ക് എലിപ്പനിയും 30 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു