26.1 C
Kollam
Wednesday 16th September, 2026 | 05:10:21 AM
Home News Breaking News കൊല്ലത്ത് ബൈക്ക് മതിലിലേക്ക് ഇടിച്ചുകയറി; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് മതിലിലേക്ക് ഇടിച്ചുകയറി; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുനലൂര്‍: പുനലൂര്‍ കേളങ്കാവ് ആര്‍.പി.എല്‍ ഗേറ്റിന് സമീപം ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ പത്തൊന്‍പതുകാരനായ യുവാവ് മരണപ്പെട്ടു. മണിയാര്‍ എരിച്ചക്കല്‍ കിഴക്കേവിള വീട്ടില്‍ വര്‍ഗീസ് സാമൂവേല്‍ (മോനച്ചന്‍)-ഏലിയമ്മ വര്‍ഗീസ് (ഷീബ)ദമ്പതികളുടെ മകന്‍ അശ്വിന്‍ (19) ആണ് മരിച്ചത്. തിരുവനന്തപുരത്തെ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.

Also Read:


വിളക്കുപാറയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വാഹനം കോട്ടേഴ്‌സിന് മുന്നിലെ മതിലില്‍ ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വിദേശത്തുള്ള അശ്വിന്റെ പിതാവ് മോനച്ചന്‍ നാട്ടിലെത്തിയ ശേഷം സംസ്‌കാരം നടത്തും.