30.7 C
Kollam
Sunday 13th September, 2026 | 03:12:36 PM
Home News Breaking News കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീ കത്തി…രണ്ട് പേർ വെന്ത് മരിച്ചു

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീ കത്തി…രണ്ട് പേർ വെന്ത് മരിച്ചു

കൊട്ടാരക്കര നെടുവത്തൂർ താമരശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീ കത്തി രണ്ട് പേർ വെന്ത് മരിച്ചു. ഇന്ന് രാത്രിയിൽ ആണ് ദാരുണ ദുരന്തമുണ്ടായത്. അപകടത്തിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.