Home Blog Page 995

അബുദബി – കൊച്ചി ഇത്തിഹാദ് വിമാനം രാത്രി കൊച്ചിയിലെത്തും

കൊച്ചി.ഇത്തിഹാദ് വിമാനം രാത്രി കൊച്ചിയിലെത്തും.അബുദബി – കൊച്ചി വിമാനം പത്ത് മണിയോടെ നെടുമ്പാശേരിയിൽ.മലയാളികൾ ഉൾപ്പടെ നിരവധി യാത്രക്കാർ.പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു.ഇതിനിടയിലാണ് ഇത്തിഹാദ് എയർവേസിൻ്റെ റിലീഫ് സർവീസ്

ഇത്തിഹാദ് എയർവേസ് പ്രഖ്യാപിച്ച 15 സർവീസുകളിൽ നാലെണ്ണം ഇന്ത്യൻ നഗരങ്ങളിലേക്ക്.കൊച്ചിക്ക് പുറമേ ദില്ലി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ആണ് മറ്റ് സർവീസുകൾ

പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച മൂന്നു പേർക്ക് പരിക്ക്

വെഞ്ഞാറമൂട്. ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച മൂന്നു പേർക്ക് പരിക്ക്

കൊട്ടാരക്കര ഭാഗത്തുനിന്നും ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോയ ടൂറിസ്റ്റ് ബസ്സും എതിർന്ന ദിശയിൽ നിന്നുംകാറും തമ്മിലാണ് കൂട്ടിയിടിച്ചത്.വെഞ്ഞാറമൂട് ഉതിമൂട് ആണ് അപകടം നടന്നത്

കാർ മറ്റൊരു വാഹനത്തെ മറികടക്കവെ അമിത വേഗത യിലുള്ള കാർ നിയന്ത്രണം വിട്ട് ബസ്സിൽ ഇടിക്കുകയായിരുന്നു എന്ന് കണ്ടുനിന്നവർ പറയുന്നു. ബസ്സിൽ ഇടിച്ച് മൂന്ന് കറക്കം കറങ്ങിയ കാർ മറ്റൊരു നാനോ കാറിലും ഇടിച്ചാണ് നിന്നത്. കാറിൽ സഞ്ചരിച്ചിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു ഇവരെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പൊങ്കാലയ്ക്കായി ബസ്സിൽ സഞ്ചരിച്ചിരുന്ന ആർക്കും പരിക്കുകൾ ഇല്ല. ഉടൻതന്നെ സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എം സി റോഡിൽ ഏറെനേരം ഗതാഗതം നഷ്ടപ്പെട്ടു

ഹിസ്ബുള്ളക്ക് മറുപടി, ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ലെബനന്‍ ആരോഗ്യ മന്ത്രാലയമാണ് ആക്രമണത്തിന്റെ വ്യാപ്തി പുറത്തുവിട്ടത്. ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ആയിരുന്നു ലബനനില്‍ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ 149 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ഹിസ്ബുള്ളയുടെ ഇസ്രയേല്‍ ആക്രമണങ്ങളും തിരിച്ചടികളും യുദ്ധത്തെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. തെക്കന്‍ ലെബനന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമങ്ങള്‍ എന്നാണ് വിവരം.

അതിനിടെ, കുവൈത്തിന് എതിരായ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിപ്പ് നല്‍കി അമേരിക്ക. എംബസി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കന്‍ പൗരന്‍മാര്‍ താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നാണ് അറിയിപ്പ്.

കുതിരയെ തല്ലി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ മൊഴി നല്‍കിയ വിരോധത്തില്‍ യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസ് പിടിയില്‍

കുതിരയെ തല്ലി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയ വിരോധത്തില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ ഇരവിപുരം പോലീസിന്റെ പിടിയിലായി. അയത്തില്‍ കോളേജ് നഗര്‍ 221 മടക്കല്‍ വീട്ടില്‍ ബിവിന്‍ (27), കോളേജ് നഗര്‍ 218 ല്‍ തറയിലഴികത്ത് തൊടിയില്‍ വീട്ടില്‍ അപ്പു എന്ന അഭിരാജ് (26), അയത്തില്‍ നഗര്‍ 193 താഴത്തുവിള വയലില്‍ വീട്ടില്‍ പ്രസീദ് (29) മയ്യനാട് പാറക്കുളം വലിയവിള വീട്ടില്‍ അല്‍
അമീന്‍ (29), കല്ലൂംതാഴം മൈത്രി നഗര്‍ ശാന്തി ഭവനത്തില്‍ പ്രശാന്ത്(29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുതിരയുടെ നോട്ടക്കാരനായ അയത്തില്‍ സ്വദേശി റെജിനെയാണ് പ്രതികള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഇവര്‍ എല്ലാം തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഒന്നാം പ്രതി ബിവിനെതിരെ കാപ്പാ നിയമപ്രകാരവും മുമ്പ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്.
2024 ല്‍ വടക്കേവിള സ്വദേശിയായ ഷാനവാസ് എന്ന യുവാവ് വളര്‍ത്തിയിരുന്ന കുതിരയെ പ്രതികള്‍ സംഘം ചേര്‍ന്ന് തല്ലി പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഷാനവാസിന്റെ പരാതിയില്‍ ഇരവിപുരം പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യ്തു. ഈ കേസില്‍ കുതിരയുടെ നോട്ടക്കാരനായ റെജിന്‍ പ്രതികള്‍ക്ക് എതിരെ കോടതിയില്‍ മൊഴി നല്‍കിയെന്ന വിരോധത്തിലാണ് ശനിയാഴ്ച രാത്രി 10 മണിയോടെ പ്രതികള്‍ സംഘം ചേര്‍ന്ന് റെജിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന റെജിനെ വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് പ്രതികള്‍ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ചീത്തവിളിച്ചുകൊണ്ട് കമ്പിവടിയും മുളവടിയും ഉപയോഗിച്ച് ശരീരമാസകലം ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ രഞ്ജിത്ത്, സി.പി.ഒ മാരായ ഷാന്‍ അലി, ദീപു, രാജേഷ്, അജീഷ് ബാബു, സജിന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യ്തത്.

വിജയ റൺ നേടിയ ശേഷം സഞ്ജു നിലത്ത് മുട്ട് കുത്തി പ്രാര്‍ഥിച്ചു എന്തായിരുന്നു അത്

കൊൽക്കത്ത: റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ ബൗൾ ബൗണ്ടറി പായിച്ച് വിജയ റൺ നേടിയ ശേഷം സഞ്ജു നിലത്ത് മുട്ട് കുത്തി . ആകാശത്തേക്ക് നോക്കി ഒരു നിമിഷം പ്രാർത്ഥിച്ചു പിന്നെ കുരിശു വരച്ചു. സാധാരണ മത്സരങ്ങളിൽ സെഞ്ച്വറികൾ നേടിയാൽ പോലും വലിയ ആഹളാദപ്രകടനം താരം നടത്താറില്ല.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജു പുറത്താകാതെ 12 ഫോറുകളും 4 സിക്‌സുകളും ഉൾപ്പെടെ 97 റൺസാണ് നേടിയത്. ടോപ് ഓർഡർ ബാറ്റിങ് നിര പരാജയപ്പട്ടപ്പോൾ ഒറ്റയ്ക്ക് പോരാടിയാണ് താരം ടീമിനെ വിജയത്തിലെത്തിച്ചത്.

മത്സരശേഷം നടന്ന പ്രത്യക പരിപാടിയിൽ മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ സഞ്ജുവിനോട് എന്താണ് ആ നിമിഷം പ്രാർഥിച്ചത് എന്ന് ചോദിച്ചിരുന്നു. “അത് ഒരു പ്രത്യേക നിമിഷമായിരുന്നു. ഞാൻ ഒരു ദൈവവിശ്വാസിയാണ്. എന്താണെന്ന് പ്രാർഥിച്ചത് എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, അത് സ്വകര്യമായി സൂക്ഷിക്കാനാണ് എനിക്ക് ആഗ്രഹം” എന്നാണ് സഞ്ജു പറഞ്ഞ മറുപടി.

ക്രീസിൽ മാത്രമല്ല, സഹതാരങ്ങളുടെ അഭിനന്ദനം ഏറ്റ് വാങ്ങിയ ശേഷം ഡ്രസിങ് റൂമിൽ എത്തിയ സഞ്ജു അവിടെയും നിലത്ത് മുട്ട് കുത്തിയിരുന്നു പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

മോശം ഫോമിൽ നിന്ന് തിരിച്ചു വരാനായി താൻ ചെയ്ത കാര്യങ്ങളും സഞ്ജു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ ഒഴിവാക്കി പകരം മത്സരങ്ങൾക്കായി കൂടുതൽ സമയം പ്രാക്ടീസ് ചെയ്തു. സ്വയം കാര്യങ്ങൾ വിലയിരുത്തകയും ചെയ്തതാണ് തന്റെ മികച്ച ഇന്നിങ്‌സിന്റെ രഹസ്യമെന്ന് താരം വ്യക്തമാക്കി.

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി മരിച്ചു

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി മരിച്ചു. പെരിങ്ങല്‍കുത്ത് ആദിവാസി ഉന്നതിയിലെ കാടര്‍ വിഭാഗത്തില്‍ സുന്ദരന്‍(50) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുന്ദരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

ഞായര്‍ വൈകീട്ട് 5.45ഓടെ പെരിങ്ങല്‍കുത്ത് ഉള്‍വനത്തിലായിരുന്നു സംഭവം നടന്നത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇയാൾ ഉൾകാട്ടിലേക്ക് പോയത്. വനത്തില്‍ വെച്ച് സുന്ദരനെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ആന തുമ്പികൈ കൊണ്ട് വലിച്ചെറിഞ്ഞ സുന്ദരന്റെ വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിരുന്നു.

ആനയെ കണ്ട് ഭയന്നോടിയ സുന്ദരന്റെ ഭാര്യയാണ് വിവരം വനംവകുപ്പ് ഓഫീസില്‍ അറിയിച്ചത്. തുടര്‍ന്നാണ് സുന്ദരനെ ചാലക്കുടി താലൂക്ക് അശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. എന്നാൽ യാത്രാമധ്യേ രാത്രി 11 മണിയോട് കൂടി മരണം സംഭവിക്കുക ആയിരുന്നു.

ആറ്റുകാല്‍ പൊങ്കാല, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് 8 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ഈ സമയം തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടെയ്‌നര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.

2, 3 തീയതികളില്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന റോഡുകളായ കിള്ളിപ്പാലം -പാടശ്ശേരി – ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര- മണക്കാട്- മാര്‍ക്കറ്റ് റോഡ് , അട്ടക്കുളങ്ങര കമലേശ്വരം റോഡ്, കമലേശ്വരം – വലിയപള്ളി റോഡ്, കൊഞ്ചിറവിള ആറ്റുകാല്‍ റോഡ്, ചിറമുക്ക് -ഐരാണിമുട്ടം റോഡ് , കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ് , വെട്ടിമുറിച്ച കോട്ട പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം – ശ്രീകണ്‌ഠേശ്വരം, പഴവങ്ങാടി – സെന്‍ട്രല്‍ തിയറ്റര്‍ റോഡ്, പഴവങ്ങാടി – എസ്പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി – പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്‌ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍ – പാറ്റൂര്‍ റോഡ്, വഞ്ചിയൂര്‍ – നാലുമുക്ക് റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്, കുന്നുംപുറം – ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ്,ചിറമുക്ക് -ചെക്കിട്ടവിളാകം- കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേരള പൊലീസ് അറിയിച്ചു.

ഈ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗ്ഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പൊങ്കാലയിടാന്‍ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ പാര്‍ക്ക് ചെയ്യരുത്. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പു കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകളില്‍ അടുപ്പുകള്‍ കൂട്ടാന്‍ പാടില്ലെന്നു പൊലീസ് അറിയിച്ചു. തീപിടിത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല. വഴിവക്കിലും ഫുട്പാത്തിലും വാഹന, കാല്‍നടയാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങള്‍ അനുവദിക്കില്ല. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള ആവശ്യമായ വഴി സൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാല അര്‍പ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നാളെ അനന്തപുരിയിലേക്ക് ഒഴുകി എത്തുക. പൊങ്കാല സമര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

പൊലീസിന്റെ നിര്‍ദേശങ്ങള്‍

പൊങ്കാല അടുപ്പുകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക.

അടുപ്പുകള്‍ ക്രമീകരിക്കുമ്പോള്‍ ഭക്തജനങ്ങള്‍ മുഖാമുഖമായി നില്‍ക്കുന്ന രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കണം

കുട്ടികളെ ഒരു കാരണവശാലും പൊങ്കാല അടുപ്പിന് സമീപം നില്‍ക്കാന്‍ അനുവദിക്കരുത്.

പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പൊങ്കാലയിടുന്നവര്‍ സാരിത്തുമ്പുകളും ഷാളും അയഞ്ഞ വസ്ത്രങ്ങളും ശരീരത്തോട് ചേര്‍ത്ത് ചുറ്റിവയ്ക്കണം.

അടുത്തുള്ള അടുപ്പില്‍ നിന്നും വസ്ത്രങ്ങളിലേക്കു തീ പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. അത്യാവശ്യ ഘട്ടത്തില്‍ തീ അണയ്ക്കുന്നതിനായി അല്‍പ്പം വെള്ളം അടുത്ത് തന്നെ കരുതുക.

തങ്ങളുടെ അടുപ്പില്‍ നിന്നും തീ പുറത്തേയ്ക്ക് പടരുന്നില്ല എന്നത് എല്ലാവരും ഉറപ്പാക്കണം.

വൈദ്യുതി പോസ്റ്റ്, പെട്രോള്‍ പമ്പുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ തുടങ്ങിയവയ്ക്ക് സമീപത്ത് അടുപ്പ് കത്തിക്കരുത്.

പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂര്‍ണമായി അണഞ്ഞെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ സ്ഥാനം വിട്ട് പോകാവൂ.

പൊള്ളലേറ്റാല്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കുക. സമീപത്തുള്ള പൊലീസിന്റെയോ വോളണ്ടിയര്‍മാരുടെയോ സഹായം തേടുക. ആവശ്യമെങ്കില്‍, വൈദ്യസഹായം തേടുക.

വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും സുരക്ഷിതമായ അകലം പാലിക്കണം.

വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍, പേഴ്‌സ്, മൊബൈല്‍ മുതലായവ നഷ്ടപ്പെടാതെ സൂക്ഷിക്കുക.

സ്വര്‍ണ്ണാഭരണങ്ങള്‍ സേഫ്റ്റി പിന്‍ ഉപയോഗിച്ച് വസ്ത്രത്തില്‍ കൊളുത്തി ഇടാന്‍ ശ്രമിക്കുക.

കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം അച്ഛന്‍ ജീവനൊടുക്കി

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം അച്ഛന്‍ ജീവനൊടുക്കി. മാന്നാര്‍ ശിവശൈലം വെള്ളിക്കിഴക്കേതില്‍ മനോജ് (45) ആണ് മരിച്ചത്. മക്കള്‍ ശിവഗംഗ, ശിവ കീര്‍ത്തന എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികള്‍ക്ക് വിഷം നല്‍കിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാറില്‍ അബോധാവസ്ഥയില്‍ പാലത്തിനരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ജ്യൂസിലാണ് പെണ്‍കുട്ടികള്‍ക്ക് അച്ഛന്‍ വിഷം കലക്കി നല്‍കിയത്. വിഷമാണെന്ന് അറിയാതെയാണ് മക്കള്‍ ജ്യൂസ് കുടിച്ചതെന്നും പൊലീസ് പറഞ്ഞു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീര്‍ത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.

ശൂരനാട്ട് യൂത്ത് കോൺഗ്രസ് മുന്‍ നേതാവ് പോക്സോ കേസിൽ പിടിയില്‍

ശൂരനാട്. യൂത്ത് കോൺഗ്രസ് മുന്‍ നേതാവ് പോക്സോ കേസിൽ ശൂരനാട് പോലീസിൻ്റെ പിടിയിലായി. യൂത്ത് കോണ്ഗ്രസ് മുൻ മണ്ഡലം സെക്രട്ടറി ശൂരനാട് വടക്ക് കണ്ണമം വാഴപ്പള്ളിൽ ജെഫിൻ സജി (35) ആണ് അറസ്റ്റിലായത്.

ശൂരനാട് എണ്ണശേരി മലനട ഉത്സവം നടക്കുമ്പോൾ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി പട്ടികജാതി വിഭാഗത്തിലുള്ള പത്താം ക്ലാസുകാരിയോട് ലൈംഗിക അതികമം കാണിച്ചതിന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

കൊല്ലം: പൊതുസ്ഥലത്തെ മദ്യപാനം എതിര്‍ത്തതിലുള്ള വിരോധം നിമിത്തം യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം മാടന്‍നട സ്വദേശി വേണുഗോപാല്‍ (26) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊല്ലം വിപാര്‍ക്കിന് സമീപം പ്രതിയും സുഹൃത്തും പരസ്യമായി മദ്യപാനം നടത്തിയത് ചോദ്യംചെയ്തതിലുള്ള വിരോധത്താല്‍, കടവൂര്‍ സ്വദേശിയായ യുവാവിനെ വേണുഗോപാല്‍ കൈയില്‍ കരുതിയിരുന്ന കത്തിക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.


പരിക്കേറ്റ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പുഷ്പ കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ സരിത, എഎസ്‌ഐ ഗിരീഷ്, സിപിഒമാരായ അജയകുമാര്‍, ലിനേഷ് എന്നിവരടങ്ങിയ പോലീസ് സംഘം ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.