Home Blog Page 996

ഡിജിറ്റൽ സർവകലാശാലയിൽ എഐ പ്രൊഫഷണലുകൾക്ക് അവസരം

തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ എക്‌സലൻസ് ഓൺ ജുഡീഷ്യൽ ഇന്റലിജൻസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ എഐ ഡെവലപ്പർ, എഐ ഡെവലപ്പർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 4-ന് തിരുവനന്തപുരത്തുള്ള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വച്ചാണ് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നത്.

ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

ഇന്റർവ്യൂ സമയം: രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 11:30 വരെ. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://duk.ac.in/careers/) സന്ദർശിക്കുക.

യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ചടയമംഗലം: യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ചടയമംഗലം വില്ലേജില്‍ ഇടയ്‌ക്കോട് പാറവിള വീട്ടില്‍ സനല്‍ (29)നെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് IV കോടതി ജഡ്ജി സീമ.സി.എം. ശിക്ഷിച്ചത്. പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
2024 മാര്‍ച്ച് 13-നാണ് കേസിന് ആസ്പദമായ സംഭവം. പോരേടം എന്ന സ്ഥലത്ത് ബൈക്ക് വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന ചടയമംഗലം ഇടയ്ക്കാട് സ്വദേശിയായ കലേഷിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതില്‍ ചടയമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവിലെ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ആയിരുന്ന ഷിബുകുമാര്‍.ഡി, സബ് ഇന്‍സ്‌പെക്ടര്‍ അലക്‌സാണ്ടര്‍.എം.എ., എസ്‌സിപിഒ നിഷാദ് നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയാസ്. എ ഹാജരായി.

ആർത്തവ സമയത്ത് കറുവപ്പട്ട കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ ഇതാണ്

ആർത്തവ സമയത്ത് പലപ്പോഴും കടുത്ത വയറ് വേദനയും മറ്റ് ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്. വയറ് വീർത്ത് വരുക, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങളും ഈ സമയത്ത് സാധാരണമാണ്. ആർത്തവ സമയത്ത് കറുവപ്പട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.

വയറ് വേദന കുറയ്ക്കുന്നു

ആർത്തവ സമയത്ത് പലർക്കും കടുത്ത വയറ് വേദന വരാറുണ്ട്. ഭക്ഷണത്തിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് വയറ് വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

രക്തസ്രാവം നിയന്ത്രിക്കുന്നു

ആർത്തവ സമയത്തെ അമിതമായ രക്തസ്രാവം നിയന്ത്രിക്കാൻ കറുവപ്പട്ട കഴിക്കുന്നതിലൂടെ സാധിക്കും. ദിവസവും ഇത് കഴിക്കുന്നത് ആർത്തവം ക്രമപ്പെടുത്താൻ സഹായിക്കുന്നു.

ദഹന പ്രശ്നങ്ങൾ അകറ്റുന്നു
ആർത്തവ സമയത്തെ ഓക്കാനം, വയറ് വീർക്കൽ ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റാൻ ഭക്ഷണത്തിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

ഹോർമോണുകളെ സന്തുലിതപ്പെടുത്തുന്നു
ആർത്തവ സമയത്ത് ഹോർമോണുകളെ സന്തുലിതപ്പെടുത്താൻ ഭക്ഷണത്തിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

ഊർജ്ജം കൂട്ടുന്നു

ആർത്തവ സമയത്ത് ക്ഷീണം അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയം ഭക്ഷണത്തിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് കൂടുതകൾ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു.

സ്വർണവും ഇന്ധന വിലയും കൂടുക മാത്രമല്ല; ഇറാൻ എരിയുമ്പോൾ ഇന്ത്യക്കും പൊളളും! ബസുമതി അരി, തേയില കയറ്റുമതി പ്രതിസന്ധിയില്‍

ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലുണ്ടായ അനിശ്ചിതത്വം ഇന്ത്യയ്ക്കും തിരിച്ചടിയാകുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നതിനൊപ്പം, ഇന്ത്യന്‍ ബസുമതി അരിയുടെ ഏറ്റവും വലിയ വിപണിയായ ഇറാനിലേക്കുള്ള കയറ്റുമതിയും പ്രതിസന്ധിയിലായിരിക്കുകയാണ്.

കപ്പലുകള്‍ നടുക്കടലില്‍; ആശങ്കയില്‍ വ്യാപാരികള്‍

യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് മാസങ്ങളില്‍ ഇറാനിലെ വ്യാപാരികള്‍ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ബസുമതി അരി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് ഇന്ത്യന്‍ വിപണിയില്‍ ബസുമതി അരിയുടെ വില കിലോയ്ക്ക് 10 രൂപയോളം വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇറാനിലേക്കുള്ള അരി കയറ്റുമതി ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച മട്ടാണ്. നിലവില്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച അരിയുമായി പോകുന്ന കപ്പലുകള്‍ വഴിമധ്യേയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇറാനിലെ വ്യാപാരികള്‍ക്ക് ഈ ചരക്ക് ഏറ്റെടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇത് മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ മൊത്തം അരി കയറ്റുമതിയെയും ബാധിച്ചേക്കാം.

തേയില കയറ്റുമതിയും പ്രതിസന്ധിയില്‍

അരിക്ക് പുറമെ തേയില കയറ്റുമതിയെയും യുദ്ധം സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. 2024- 25 കാലയളവില്‍ മാത്രം ഏകദേശം 700 കോടി രൂപയുടെ തേയിലയാണ് ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കയറ്റി അയച്ചത്. പുതിയ സാഹചര്യത്തില്‍ ഇതിന്റെ കയറ്റുമതി തടസ്സപ്പെട്ടേക്കാം. യുദ്ധത്തിന് മുമ്പ് തന്നെ ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചു തുടങ്ങിയിരുന്നു. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്:

റിയാലിന്റെ മൂല്യത്തകര്‍ച്ച: ഇറാന്റെ കറന്‍സിയായ റിയാലിന്റെ മൂല്യം 50 ശതമാനത്തോളം ഇടിഞ്ഞത് അവിടുത്തെ സാധാരണക്കാരുടെ ക്രയശേഷിയെ ബാധിച്ചു. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ഇറാന്റെ ശേഷി ഗണ്യമായി കുറഞ്ഞു. ചുരുക്കത്തില്‍, പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷം ഇന്ത്യയുടെ വിദേശ വ്യാപാര മേഖലയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ യുദ്ധം ശമിച്ചില്ലെങ്കില്‍ കയറ്റുമതി മേഖലയില്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടായേക്കാം.

ന്യൂ ഇയർ ആഘോഷത്തിന്‍ കൂട്ടുകാരുമായി കോവളത്ത് പോയി, തിരിച്ചു വരുന്ന വഴി 16കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 50 വർഷം കഠിന തടവ്

തിരുവനന്തപുരം: 16കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ പ്രതി തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനു (37) വിന് അമ്പത് വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. പിഴ ഒടുക്കാത്ത പക്ഷം മൂന്ന് വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2018 ഡിസംബർ 31 നായിരുന്നു കേസിനാസ്‌പദമായ ആദ്യ പീഡനം നടന്നത്.

ന്യൂ ഇയർ ആഘോഷിക്കാൻ പ്രതിയും അതിജീവിതയും കൂട്ടുകാരുമായി കോവളത്ത് പോയിരുന്നു. തിരികെ വരുന്ന വഴി പ്രതി ഇവരെ ബന്ധുവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. ടോയിലറ്റില്‍ പോകണം എന്ന് പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ പ്രതി കൂട്ട് പോകുകയും അവിടെ വച്ച് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി ബഹളം വച്ചപ്പോൾ തുണി വച്ച് വാ പൊത്തിപിടിക്കുകയും ചെയ്തു. മറ്റു സുഹൃത്തുക്കൾ അറിഞ്ഞു നാണക്കേട് ആകുമോ എന്ന് പേടിച്ചു കുട്ടി പുറത്ത് പറഞ്ഞില്ല. 2019 ജനുവരിയിൽ ആദ്യ സംഭവം പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടിനുള്ളിൽ കയറി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെ കുട്ടിയും സഹോദരിയുമായി ഉത്സവം കാണാൻ പോയി തിരികെ വരാൻ താമസിച്ചു. കുട്ടികൾ എത്താത്തതിനാല്‍ അച്ഛൻ പൂന്തുറ പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുക്കുകയും കുട്ടികൾ തിരികെ എത്തിയപ്പോൾ അവരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. മെഡിക്കൽ പരിശോധനയിൻ കുട്ടികളുടെ സ്വകാര്യഭാഗത്തു നിന്നും സാമ്പിൾ എടുക്കുകയും അത് കെമിക്കൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. പത്തുമാസം കഴിഞ്ഞ് വന്ന കെമിക്കൽ റിസൾട്ടിൽ പീഡനം നടന്നതായി സൂചന ലഭിച്ചു. തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി എടുക്കുകയും പീഡനം സംബന്ധിച്ച വിവരങ്ങൾ പുറത്ത് അറിയുകയും ആയിരുന്നു .

പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ആണ് സംഭവം പുറത്ത് പറയാത്തത് എന്ന് കുട്ടി മൊഴിയിൽ പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മറ്റൊരു കേസെടുത്തു. ഈ സമയം മറ്റൊരു മോഷണ കേസിൽ ജയിലില്‍ ആയിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഡിഎൻഎ പരിശോധനയ്ക്കായി ബ്ലഡ്‌ സാമ്പിൾ ശേഖരിക്കുകയും ചെയ്തു. പ്രതിയുടെ ബ്ലഡും കുട്ടിയുടെ സാമ്പിളും ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ഷൈനു ആണ് പ്രതിയെന്ന് പരിശോധനയിലും ശാസ്ത്രീയമായി തെളിഞ്ഞു. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി.

യാത്രയ്ക്കിടെ കുപ്പിവെള്ളം വാങ്ങാൻ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി, ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണു; വയോധികന് ദാരുണാന്ത്യം

കൊച്ചി: ആലുവയിൽ ട്രെയിൻ യാത്രയ്ക്കിടെ കുപ്പി വെള്ളം വാങ്ങാൻ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ വ്യക്തി ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ് മരിച്ചു. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് പനമണ്ണ് സ്വദേശി ചിരട്ടോലിൽ സി എ മാത്യു (മോഹൻ-63) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം.

ചുങ്കത്തറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായിരുന്ന മാത്യു ആർമി റിട്ട. ക്യാപ്റ്റനായിരുന്നു. തിരുവല്ലയിൽ വിമുക്ത ഭടൻമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആലുവയിൽ അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

ടെഹ്റാൻ: ​അയത്തുള്ള ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു. യുഎസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇവർ. ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഔദ്യോഗിക വസതിയിൽ വച്ചാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു.

ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ശ്വാസംമുട്ടുമായെത്തിയ യുവതിക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്,അന്വേഷണം

rep image

ശാസ്താംകോട്ട. താലൂക്കാശുപത്രിയില്‍ ശ്വാസംമുട്ടുമായെത്തിയ യുവതിക്ക് പേ വിഷബാധപ്രതിരോധ കുത്തിവയ്പ്. ഒതുക്കി തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ .

ഇന്നുച്ചക്കാണ് മൈനാഗപ്പള്ളി വേങ്ങ സ്വദേശിനിയായ 18 വയസുള്ള യുവതി ശ്വാസംമുട്ടുമായി ബന്ധുസ്ത്രീക്ക് ഒപ്പം താലൂക്കാശുപത്രിയിലെത്തിയത്. ഇവര്‍ക്ക് ഇന്‍ജക്ഷന് ഡോക്ടര്‍ കുറിച്ചു നല്‍കി. കുറിപ്പുമായി ഇന്‍ജക്ഷന്‍ മുറിയിലെത്തി കാത്തിരുന്ന യുവതിക്ക് എടുത്തത് പട്ടി കടിയേറ്റ് എത്തിയ ആളുടെ ഇന്‍ജക്ഷന്‍. ഈ സമയം പേ വിഷ പ്രതിരോധമരുന്നിന് എത്തിയ ആള്‍ക്കുള്ള ഇന്‍ജക്ഷനാണ് യുവതിക്ക് എടുത്തത്. ബഹളമായെങ്കിലും ഉടന്‍ രാഷ്ട്രീയ ഇടപെടലുണ്ടായി. പേവിഷ കുത്തിവയ്പ് എടുത്തത് അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ യുവതിയെയും ബന്ധുവിനെയും അറിയിച്ചു.

ഇതിനിടെ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് സംഭവം പരാതിയാകരുതെന്ന് നിര്‍ദ്ദേശിച്ചു. പാര്‍ട്ടി കുടുംബമായതിനാലാണത്രേ പരാതിക്ക് യുവതി തയ്യാറായതുമില്ല. എന്നാല്‍ സൂപ്രണ്ട് ഡ്യൂട്ടി നഴ്സുമാരെ സ്ഥലത്തുനിന്നും മാറ്റുകയും അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡിഎംഒ പ്രശ്നത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സംഘം ഡോക്ടര്‍മാര്‍ നാളെ വിഷയത്തില്‍ അന്വേഷണം നടത്തുകയും യുവതിയെ പരിശോധിക്കുകയും ചെയ്യും.

കൂവരുതെന്ന് ആംഗ്യം കാണിച്ചു,ടി സിദ്ദിഖ് എംഎൽഎയെ കൂവിയതുമായി ബന്ധപ്പെട്ട് മറുപടിയുമായി മന്ത്രി കെ രാജന്‍

തിരുവനന്തപുരം.മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് വീടുകൾ നൽകുന്ന ടി സിദ്ദിഖ് എംഎൽഎയെ കൂവിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജൻ. ടി സിദ്ദിഖ് എന്തിനാണ് തന്നെ ആക്ഷേപിക്കുന്നത് എന്നറിയില്ലെന്ന് രാജൻ വ്യക്തമാക്കി. ആരെയും കൂവിവിളിച്ച് ഓടിക്കാൻ ഒരു ആസൂത്രണവും ഉണ്ടായിട്ടില്ല. ടൗൺഷിപ്പ് ഉയരില്ല എന്ന വ്യാപക പ്രചരണത്തിന്റെ ഓർമ്മകളിലാണ് തറക്കല്ലിട്ടാൽ അത് വീടാകുമെന്ന് താൻ പറഞ്ഞത്. മറ്റാരെയും ഉദ്ദേശിച്ചിട്ടില്ല എന്നും സിദ്ദിഖിന് തെറ്റിദ്ധാരണ വേണ്ടെന്നും രാജൻ വ്യക്തമാക്കി

‘കൂവൽ’ വിവാദത്തിൽ റവന്യൂ മന്ത്രി. കൂവുന്നവരോട് അധ്യക്ഷൻ എന്ന നിലയിൽ അരുതെന്ന് ആംഗ്യം കാണിച്ചു.വേദിക്ക് താഴെയുണ്ടായിരുന്ന നേതാക്കളോട് ഇടപെടാൻ ആവശ്യപ്പെട്ടു.മുൻ എംഎൽഎ സി കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ അതിനുവേണ്ടി ശ്രമിക്കുന്നത് കണ്ടു.ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്

സിദ്ദിഖ് തന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനും ആണ്. തെറ്റിദ്ധാരണയാണ് സിദ്ദിഖിനുണ്ടായിട്ടുള്ളത്. ‘തറക്കല്ലിടൽ ‘ പരാമർശം നടത്തിയത് സർക്കാർ നിലപാടിന്റെ ഭാഗമായി. ടൗൺഷിപ്പിന് തറക്കല്ലിട്ടപ്പോൾ വീട് ഉയരില്ല എന്ന് വ്യാപക പ്രചരണം നടന്നു. ആ ഓർമ്മകളിൽ നിന്നാണ് താൻ പ്രസംഗിച്ചത്. കല്ലിട്ടാൽ അത് വീടാകും എന്ന് പറഞ്ഞത് ഈ പ്രചാരണങ്ങളെ മുൻനിർത്തിയാണ്. മറ്റാരെയും ഉദ്ദേശിച്ചിട്ടില്ല എന്നും കെ രാജൻ

വർക്കല ട്രെയിൻ ആക്രമണത്തിനിരയായ ശ്രീക്കുട്ടി ഇന്ന് ആശുപത്രി വിടും

കൊച്ചി.വർക്കല ട്രെയിൻ ആക്രമണം,ആക്രമണത്തിനിരയായ ശ്രീക്കുട്ടി ഇന്ന് ആശുപത്രി വിടും.കൊച്ചി അമൃതാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഡിസംബർ 25 നാണ് അമൃതയിൽ ചികിത്സക്കായി എത്തിയത്.അമൃതയിൽ എത്തിയിട്ട് 65 ദിവസം. നവംബർ 2 നാണ് ശ്രീക്കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്

കേരള എക്‌സ്പ്രസിലായിരുന്നു സംഭവം. ആക്രമണം ഉണ്ടായിട്ട് ഇന്ന് നാല് മാസം. ട്രെയിനില്‍ അടുത്തുവന്ന് യാത്രക്കാരന്‍ പുകവലിച്ചതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം. ശരീരത്തിൽ 20 ഓളം മുറിവുകൾ ഉണ്ടായിരുന്നു.തലയ്ക്ക് മാരകമായ പരിക്കേറ്റിരുന്നു

ശ്രീക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അർച്ചനയെയും പ്രതി സുരേഷ് അക്രമിക്കാൻ ശ്രമിച്ചിരുന്നു. ദുരന്തമായ സൗമ്യ ആക്രമണത്തിനു ശേഷം പൊരുതിനേടിയ ജീവിതമാണ് ശ്രീക്കുട്ടിയുടേത്. ഇതിനുശേഷവും ട്രയിനുകളില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹാരമില്ലാതെ തുടരുന്നു.