Home News Local കുതിരയെ തല്ലി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ മൊഴി നല്‍കിയ വിരോധത്തില്‍ യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസ് പിടിയില്‍

കുതിരയെ തല്ലി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ മൊഴി നല്‍കിയ വിരോധത്തില്‍ യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസ് പിടിയില്‍

Advertisement

കുതിരയെ തല്ലി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയ വിരോധത്തില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ ഇരവിപുരം പോലീസിന്റെ പിടിയിലായി. അയത്തില്‍ കോളേജ് നഗര്‍ 221 മടക്കല്‍ വീട്ടില്‍ ബിവിന്‍ (27), കോളേജ് നഗര്‍ 218 ല്‍ തറയിലഴികത്ത് തൊടിയില്‍ വീട്ടില്‍ അപ്പു എന്ന അഭിരാജ് (26), അയത്തില്‍ നഗര്‍ 193 താഴത്തുവിള വയലില്‍ വീട്ടില്‍ പ്രസീദ് (29) മയ്യനാട് പാറക്കുളം വലിയവിള വീട്ടില്‍ അല്‍
അമീന്‍ (29), കല്ലൂംതാഴം മൈത്രി നഗര്‍ ശാന്തി ഭവനത്തില്‍ പ്രശാന്ത്(29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുതിരയുടെ നോട്ടക്കാരനായ അയത്തില്‍ സ്വദേശി റെജിനെയാണ് പ്രതികള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഇവര്‍ എല്ലാം തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഒന്നാം പ്രതി ബിവിനെതിരെ കാപ്പാ നിയമപ്രകാരവും മുമ്പ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്.
2024 ല്‍ വടക്കേവിള സ്വദേശിയായ ഷാനവാസ് എന്ന യുവാവ് വളര്‍ത്തിയിരുന്ന കുതിരയെ പ്രതികള്‍ സംഘം ചേര്‍ന്ന് തല്ലി പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഷാനവാസിന്റെ പരാതിയില്‍ ഇരവിപുരം പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യ്തു. ഈ കേസില്‍ കുതിരയുടെ നോട്ടക്കാരനായ റെജിന്‍ പ്രതികള്‍ക്ക് എതിരെ കോടതിയില്‍ മൊഴി നല്‍കിയെന്ന വിരോധത്തിലാണ് ശനിയാഴ്ച രാത്രി 10 മണിയോടെ പ്രതികള്‍ സംഘം ചേര്‍ന്ന് റെജിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന റെജിനെ വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് പ്രതികള്‍ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ചീത്തവിളിച്ചുകൊണ്ട് കമ്പിവടിയും മുളവടിയും ഉപയോഗിച്ച് ശരീരമാസകലം ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ രഞ്ജിത്ത്, സി.പി.ഒ മാരായ ഷാന്‍ അലി, ദീപു, രാജേഷ്, അജീഷ് ബാബു, സജിന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യ്തത്.

Advertisement