26.6 C
Kollam
Wednesday 21st October, 2026 | 10:10:18 PM
Home News Kerala പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച മൂന്നു പേർക്ക്...

പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച മൂന്നു പേർക്ക് പരിക്ക്

വെഞ്ഞാറമൂട്. ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച മൂന്നു പേർക്ക് പരിക്ക്

കൊട്ടാരക്കര ഭാഗത്തുനിന്നും ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോയ ടൂറിസ്റ്റ് ബസ്സും എതിർന്ന ദിശയിൽ നിന്നുംകാറും തമ്മിലാണ് കൂട്ടിയിടിച്ചത്.വെഞ്ഞാറമൂട് ഉതിമൂട് ആണ് അപകടം നടന്നത്

കാർ മറ്റൊരു വാഹനത്തെ മറികടക്കവെ അമിത വേഗത യിലുള്ള കാർ നിയന്ത്രണം വിട്ട് ബസ്സിൽ ഇടിക്കുകയായിരുന്നു എന്ന് കണ്ടുനിന്നവർ പറയുന്നു. ബസ്സിൽ ഇടിച്ച് മൂന്ന് കറക്കം കറങ്ങിയ കാർ മറ്റൊരു നാനോ കാറിലും ഇടിച്ചാണ് നിന്നത്. കാറിൽ സഞ്ചരിച്ചിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു ഇവരെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പൊങ്കാലയ്ക്കായി ബസ്സിൽ സഞ്ചരിച്ചിരുന്ന ആർക്കും പരിക്കുകൾ ഇല്ല. ഉടൻതന്നെ സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എം സി റോഡിൽ ഏറെനേരം ഗതാഗതം നഷ്ടപ്പെട്ടു