Home Blog Page 966

ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിന് അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു… തലയോട്ടി പൊട്ടി

ആലപ്പുഴ കൊമ്മാടിയിൽ ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിന് അയൽവാസിയ്ക്ക് ഭർത്താവിന്റെ ക്രൂര മർദനം. അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. തലയോട്ടി പൊട്ടിയ 28 കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടിയിലെ ടൗണിൽ വെച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന സന്ദേശം കണ്ടതിനെ തുടർന്നായിരുന്നു മർദനം ഉണ്ടായത്. ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ ഇയാൾ ഒളിവിലാണ്.

ക്വാറിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മലപ്പുറം. എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂരിൽ ക്വാറിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.സെക്യൂരിറ്റി ജീവനക്കാരനായ കോട്ടയം സ്വദേശി വിൻസന്റ് ചാണ്ടിയാണ് (60)മരിച്ചത്.

ക്രഷറിൽ വെള്ളം നിറയ്ക്കാനെത്തിയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.ട്രാക്ടർ പിറകോട്ട് എടുത്തപ്പോൾ നിയന്ത്രണം വിട്ടു വിൻസന്റ് ചാണ്ടിയെ ഇടിക്കുകയായിരുന്നു

സംഭവത്തിൽ എടവണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ഓൺലൈൻ ആപ്പിൻ്റെ ഭീഷണി,യുവാവ് ആസിഡ് കുടിച്ച് മരിച്ചു

ആര്യനാട്. യുവാവ് ആസിഡ് കുടിച്ച് മരിച്ചു.ഓൺലൈൻ ആപ്പിൻ്റെ ഭീഷണിയാണ് കാരണമെന്ന് ബന്ധുക്കൾ. ആര്യനാട് ഐത്തി ബൗണ്ടർ മുക്ക് സ്വദേശി ആനന്ദാണ് മരിച്ചത്. മാർച്ച് നാലാം തീയതി ഉച്ചയോടെ വർക്ക്ഷോപ്പിൽ ജോലിക്കിടെയാണ് ആസിഡ് കുടിച്ചത്

സഹപ്രവർത്തകർ ഇയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇന്നലെ രാത്രി മരിച്ചു. ഓൺലൈൻ വഴി ലോൺ എടുത്ത് തിരിചടവ് മുടങ്ങിയതിൽ നഗ്ന ചിത്രങ്ങൾ ബന്ധുക്കൾക്ക് അയക്കും എന്ന് ഭീഷണി ഉണ്ടായതായി ആനന്ദിൻ്റെ കുടുംബം ആരോപിക്കുന്നു. ഇതിൻ്റെ മനോവേദനയിലാണ് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

ചക്ക പറയാതെ എടുത്തു കൊണ്ടുപോയ അയൽവാസിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

കോട്ടയം: കയറിൽക്കെട്ടി ഇറക്കിയ ചക്ക പറയാതെ എടുത്തു കൊണ്ടുപോയ അയൽവാസിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ . കോട്ടയം പൂവരണി ജോസിനെ (66) പാലാ അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്.


2018ലായിരുന്നു സംഭവം. പൂവരണി സ്വദേശി സ്കറിയാ ചാക്കോയാണ് കൊല്ലപ്പെട്ടത്. പൂവരണി പള്ളിക്ക് സമീപം വച്ച് വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പാലാ പൊലീസാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

എല്ലാം പറഞ്ഞ് കോംപ്രമൈസ് ആക്കി….ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി ഗണേഷ് കുമാർ; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ

തിരുവനന്തപുരം: മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ നേരിട്ടു വിളിച്ച് ക്ഷമാപണം നടത്തിയെന്ന് ഭാര്യ ബിന്ദു മേനോന്‍. രാവിലെ മന്ത്രി വിളിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ല. കഴിഞ്ഞ 13 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നു. പല പ്രശ്‌നങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ട് ഇട്ടെറിഞ്ഞു പോകാന്‍ പറ്റില്ലല്ലോ. മനുഷ്യര്‍ എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റും. മന്ത്രിയായതുകൊണ്ടാണ് ഇക്കാര്യം ലോകം മുഴുവന്‍ അറിഞ്ഞതെന്ന് ബിന്ദു മേനോന്‍ പറഞ്ഞു.


ഈ സംഭവത്തില്‍ മന്ത്രി പൊതുജനങ്ങളോട് ക്ഷമാപണം നടത്തേണ്ടതില്ല. ഞാനാണ് മന്ത്രിയുടെ കൂടെ ജീവിക്കുന്നതെങ്കില്‍, എന്നോട് ക്ഷമ പറഞ്ഞാല്‍ മതിയാകും. ഈ വിഷയത്തില്‍ റിവഞ്ച് എടുത്ത് മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. വേണമെങ്കില്‍ പരാതിയുമായി മുന്നോട്ടു പോകാമായിരുന്നു. പല തവണയും തനിക്ക് പോകാമായിരുന്നു. എന്നാല്‍ എല്ലാം വിട്ടെറിഞ്ഞ് ഭര്‍ത്താവിനൊപ്പം വന്നത് അദ്ദേഹത്തെ അത്രയ്ക്ക് ഇഷ്ടമായിരുന്നതു കൊണ്ടാണ്. ബിന്ദു മേനോന്‍ പറഞ്ഞു.

ALSO READ :



അതുകൊണ്ടാണ് പരാതി നല്‍കാനൊന്നും പോകാതെ, ക്ഷമാപണം നടത്തിക്കൊണ്ടുള്ള മന്ത്രി ഗണേഷിന്റെ ഫോണ്‍കോളിനായി കാത്തിരുന്നത്. പ്രശ്‌നം അവസാനിപ്പിക്കാന്‍ ആരുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. ഇനി ഇതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിനുമില്ല. എല്ലാം അവസാനിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ അടക്കം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാദമുണ്ടാക്കി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നും ബിന്ദു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ എൽപിജി ഉപയോഗം നിയന്ത്രണത്തിലേക്ക്

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യത്തെ എൽപിജി ഉപയോഗം നിയന്ത്രണത്തിലേക്ക്. തൽക്കാലം പ്രതിസന്ധിയില്ലെങ്കിലും ഹോട്ടലുകളിൽ എൽപിജി സിലിണ്ടറുകളുടെ കുറവുണ്ടാകുമെന്നും ഗാർഹിക സിലിണ്ടർ ബുക്കിംഗിനുള്ള നിയന്ത്രണം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ വാതക ലഭ്യത ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചു. എണ്ണ കമ്പനി പ്രതിനിധികളുടെ സമിതിയാണ് രൂപീകരിച്ചത്. ഗാർഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ് സർക്കാർ നിരീക്ഷിക്കും.




ഇന്ത്യയിൽ തല്ക്കാലം എൽപിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തുമെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ഇന്ധന വരവ് നിലച്ചതോടെ ഗുജറാത്തിലെ സെറാമിക്, ടൈൽ നിർമ്മാണ യൂണിറ്റുകളിൽ ചിലത് പ്രവർത്തനം നിർത്തിയിട്ടുണ്ട്. ഹോ‍ർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലും എൽപിജി ഇറക്കുമതിയിലും ഇന്ത്യയും പ്രതിസന്ധി നേരിടുകയാണ്. പെട്രോൾ, ഡീസൽ വില വർദ്ധനവ് ഇപ്പോഴുണ്ടാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

എട്ടാഴ്ചത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളും ക്രൂഡ് ഓയിലും ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നതിന്. അതിനാൽ തൽക്കാലം ഭയക്കാനില്ലെന്നും രാജ്യം വ്യക്തമാക്കി. പ്രതിസന്ധി മറികടക്കാൻ പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എണ്ണ ടാങ്കറുകൾ വന്നു തുടങ്ങി. റഷ്യയിൽ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്ത് എണ്ണലഭ്യത ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. പല രാജ്യങ്ങളിലും എണ്ണവില കൂടിയുണ്ടുണ്ട്. അതേസമയം ഖത്തറിൽ നിന്നായിരുന്നു എൽപിജി, എൽഎൻജി വാതകങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്തിരുന്നത്. ഈ മേഖലയിൽ പ്രതിസന്ധിയിലായതോടെ വാതക ഇറക്കുമതിയിൽ ചെറിയ ആശങ്കയുണ്ട്.

തിരുവനന്തപുരം ആർസിസിയിൽ ലാബ് ടെക്നിഷ്യൻ ഒഴിവിൽ നിയമനം, അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസനിക്കും

തിരുവനന്തപുരം ആർസിസിയിൽ ലാബ് ടെക്നിഷ്യൻ ഒഴിവിൽ നിയമനം, അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസനിക്കും

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഒരു ലാബ് ടെക്നിഷ്യൻ ഒഴിവ്. കരാർ നിയമനം. മാർച്ച് 10 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബിഎസ്‌സി എംഎൽടി അല്ലെങ്കിൽ ബിഎസ്‌സി+ഡിഎംഎൽ.

∙പ്രായപരിധി: 30.

∙ശമ്പളം: 22,000.

ഹീമോഗ്ലോബിൻ കുറവാണോ? അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ

ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ പലതരം ആരോഗ്യ ബുദ്ധിമുട്ടുകളും നമ്മൾ നേരിടേണ്ടതായി വരും. ഹീമോഗ്ലോബിൻ കൂട്ടാൻ അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ടിൽ ധാരാളം അയണും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.

ചീര

ചീര പോലുള്ള ഇലക്കറികൾ ധാരാളം കഴിക്കുന്നത് ശരീരത്തിൽ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ഇത് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തൂ.

ഈന്തപ്പഴം

ഈന്തപ്പഴത്തിൽ ധാരാളം അയണും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

പയർവർഗ്ഗങ്ങൾ

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പയർവർഗ്ഗങ്ങൾ. ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അയണിന്റെ അളവ് കൂട്ടുന്നതിന് പയർവർഗ്ഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

മത്തങ്ങ വിത്ത്

മത്തങ്ങ വിത്തിൽ ധാരാളം അയണും മറ്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വറുത്തോ സാലഡിൽ ചേർത്തോ കഴിക്കാവുന്നതാണ്.

ദൃഷാന കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ഒൻപത് വയസുകാരി ദൃഷാനയുടെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം. ഡിവൈഎസ്പി വി വി ബെന്നി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍. വടകര എസ് പി ആയിരുന്ന നിധിന്‍രാജ്, ഡിവൈഎസ്പി വി വി ബെന്നി, സുരേഷ് ബാബു കെ പി, ബിജേഷ് കെപി, ബിനീഷ് ടി എച്ച്, ഷിനില്‍ കെ എന്നിവര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍.

ദൃഷാനയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ മാതാപിതാക്കള്‍ വലിയ സാമ്പത്തിക പ്രയാസം നേരിട്ടു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസം കഴിഞ്ഞാണ് കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചത്. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി വന്നു. വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചു. കോമ അവസ്ഥയിലെത്തിയ ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചും ഇടിച്ചിട്ട കാര്‍ കണ്ടെത്താത്ത പൊലീസ് അനാസ്ഥയെക്കുറിച്ചുമുള്ള നിരന്തര വാര്‍ത്തകളെത്തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തതും പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതും. അന്വേഷണത്തിനൊടുവില്‍ ഇടിച്ചിട്ട കാര്‍ പൊലീസ് കണ്ടെത്തി. മാപ്പില്ലാത്ത ക്രൂരത ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചതോടെ, വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. പരീക്ഷ എന്ന് നടക്കുമെന്നതിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. മാർക്ക് നൽകുന്നതിന് ബദൽ സംവിധാനം വേണമെന്നതടക്കമുളള ആവശ്യങ്ങളും വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നുണ്ട്. അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ സിബിഎസ്ഇക്ക് കത്ത് നൽകി.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി

ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഇന്നലെ വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഈ മാസം 12 മുതൽ 16 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് നിലവിലെ യുദ്ധസാഹചര്യം പരിഗണിച്ച് നീട്ടിയത്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് സിബിഎസ്ഇ ബോർഡിന്റെ ഈ തീരുമാനം.

പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന ടൈംടേബിൾ പ്രകാരം പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയാണ് തീരുമാനം ബാധിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷാ നടത്തിപ്പ് ദുഷ്കരമായത്. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് ബോർഡ് മാറ്റത്തിന് തയ്യാറായത്.