26.1 C
Kollam
Friday 16th October, 2026 | 10:36:49 PM
Home News Local പുനലൂർ-വാളക്കോട് റെയിൽവേ മേൽപ്പാലം: 9.33 കോടി രൂപയുടെ ഭരണാനുമതി

പുനലൂർ-വാളക്കോട് റെയിൽവേ മേൽപ്പാലം: 9.33 കോടി രൂപയുടെ ഭരണാനുമതി

ദേശീയപാത 744 പുനലൂർ വാളക്കോട് റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ 9.33 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി എൻ കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു . ഇതിൽ 1.7 കോടി രൂപ ഭൂമി ഏറ്റെടുക്കലിനുള്ള ചെലവാണ്. 29.5 മീറ്റർ നീളത്തിലും 8.25 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. 5.5 മീറ്റർ വീതി വാഹന ഗതാഗതത്തിനും 1.5 മീറ്റർ വീതി കാൽനടയ്ക്കുമാണ് . ശേഷിക്കുന്ന ഭാഗത്ത് ക്രാഷ് ബാരിയർ നിർമ്മിക്കും.

 വാളക്കോട് നിലവിലുളള റയില്‍വേ മേല്‍പ്പാലത്തിന്‍റെ വീതിക്കുറവ് കൊണ്ട് ഉണ്ടാകുന്ന ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ ദേശീയപാത അതോറിറ്റിയുടെ ബ്ലാക്ക് സ്പോട്ട് ഒഴിവാക്കുന്നതിനുളള പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി പാലം നിര്‍മ്മാണത്തിന് തുക അനുവദിച്ചിരുന്നു. നിര്‍മ്മാണ ചുമതല സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിനെ ഏല്‍പ്പിച്ചു. നിലവിലുളള പാലത്തിന് സമീപം റയില്‍വേ നിര്‍മ്മിച്ചിട്ടുളള ബോക്സ് രീതിയിലുളള നിര്‍മ്മാണം പ്രയോജനപ്പെടുത്തി അതിനു മുകളില്‍ റോഡ് നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു നടത്തിയ വിദഗദ്ധ പരിശോധനയില്‍ ഏറ്റവും കൂടിയ ഭാരം വഹിച്ചു കൊണ്ടുളള വലിയ ചരക്ക് വാഹനങ്ങള്‍ ഓടുന്ന റോഡില്‍ നിലവിലെ നിര്‍മ്മാണം ഉപയോഗിച്ചുളള റോഡ് നിര്‍മ്മാണം അഭികാമ്യമല്ലെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് റയില്‍വേയുടെയും ദേശീയപാത അതോറിറ്റിയുടെയും സംസ്ഥാന ദേശീയപാത വിഭാഗത്തിന്‍റെയും സഹകരണത്തോടെ വിദഗദ്ധ സമിതി നടത്തിയ പഠനത്തില്‍ പുതിയ പാലമാണ് അഭികാമ്യമെന്ന് കണ്ടെത്തി.

ഇതിനെ തുടർന്നാണ് പുതിയ പുതിയ പദ്ധതി സമർപ്പിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here