Home Blog Page 932

മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്, സിപിഎം രാഷ്ട്രീയമായി പരാജയപ്പെട്ടെന്നും ജി സുധാകരൻ

ആലപ്പുഴ: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് മൂന്നാമൂഴം ഉണ്ടാകില്ലെന്ന് മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരന്‍. മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്. സിപിഎം രാഷ്ട്രീയമായി പരാജയപ്പെട്ടെന്നും ജി സുധാകരൻ ഫെയ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പിണറായി വിജയന്‍ മൂന്നാമതും മുഖ്യമന്ത്രിയകണമെന്ന മുന്‍ നിലപാട് കൂടിയാണ് ജി സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തിരുത്തിയത്.

also read:

സിപിഎമ്മിനെ വിമര്‍ശിച്ചും കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ചുമാണ് സുധാകരന്റെ ഏറ്റവും പുതിയ പ്രതികരണം. സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോള്‍ പ്രതിപക്ഷ നേതൃത്വങ്ങള്‍ പൊതുവേയും കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്. ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്. ഭീഷണി രാഷ്ട്രീയത്തിനും കുപ്രചരണങ്ങള്‍ക്കും തേജോ വധങ്ങള്‍ക്കും എതിരായി സത്യ രാഷ്ട്രീയത്തിന്റെ സൂര്യപ്രഭ തെളിയിക്കാനുള്ള ചരിത്രപരമായ പോരാട്ടമാണ് താന്‍ നടത്തുന്നത്. ഇത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുത്തുമെന്നും സുധാകരന്‍ പറയുന്നു.

ആർ ജെ ഡി വിട്ട മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള തിരുവനന്തപുരം സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി ?

തിരുവനന്തപുരം: നിരന്തരമായ അവഗണനയിലും, ആർ.ജെ.ഡിക്ക് കൂടുതൽ സീറ്റ് നൽകാത്തതിലും പ്രതിഷേധിച്ച് ആർ ജെ ഡി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി സുരേന്ദ്രൻ പിള്ള പാർട്ടി പദവികൾ രാജിവെച്ചു.

കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ആറ് സീറ്റ് വേണമെന്ന കാര്യത്തിൽ മുന്നണിയിൽ വീണ്ടും ചർച്ച നടത്താൻ തീരുമാനമായിരുന്നു. നിലവിൽ മൂന്ന് സീറ്റാണ് ആർ.ജെ.ഡിക്കുള്ളത്. എന്നാൽ ഇത്തവണ ആറ് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ എൽ.ഡി.എഫ് തയ്യാറായില്ല. കൂത്തുപറമ്പ്, വടകര, കൽപ്പറ്റ എന്നിവിടങ്ങളാണ് ആർ.ജെ.ഡിക്ക് നൽകിയിരിക്കുന്നത്.ഇന്നലെ ഇവിടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് രാജി.തിരുവനന്തപുരം സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥിയായി സുരേന്ദ്രൻ പിള്ള മത്സരിക്കുമെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. താൻ എം എൽ എ യും മന്ത്രിയുമായ മണ്ഡലമായ തിരുവനന്തപുരവുമായി ആത്മബന്ധമുണ്ടെന്നും സ്ഥാനാർത്ഥിത്വം തള്ളാതെ വി സുരേന്ദ്രൻ പിള്ള പറഞ്ഞു.

വനത്തില്‍ കാട്ടാനക്കൂട്ടം ഓടിച്ച ദമ്പതികള്‍ മരത്തില്‍ കയറി, മണിക്കൂറുകള്‍ക്കൊടുവില്‍ വനംവകുപ്പുകാര്‍ എത്തി ആനക്കൂട്ടത്തെ മാറ്റി രക്ഷിച്ചു

കൊല്ലം. പത്തനാപുരത്ത് വനത്തില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍. വന വിഭവശേഖരത്തിന് കാട്ടില്‍ പോയ ദമ്പതികള്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മരമുകളില്‍ അഭയം തേടിയ ദമ്പതികളെ മണിക്കൂറുകള്‍ക്ക് ശേഷം വനപാലക സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.

മുള്ളുമല വാവരുപന ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. പിറവന്തൂര്‍ മുള്ളുമല ഉന്നതിയിലെ ദമ്പതികളായ കരുണാകരന്‍, റംസ എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിറക് ശേഖരണത്തിന് പോകും വഴി കാട്ടാനക്കൂട്ടത്തിനു മുന്നിലാണ് ഇവര്‍ അകപ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന ദമ്പതികള്‍ വനത്തിനുള്ളിലെ വള്ളിപ്പടര്‍പ്പ് ചുറ്റിയ തേക്ക് മരത്തില്‍ കയറി മണിക്കൂറുകളോളം ഇരുന്നു. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കരുണാകരന്‍ മണ്ണാറപ്പാറ റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.

also read:

ഈ സമയമെല്ലാം കാട്ടാനക്കൂട്ടം ഇവര്‍ കയറിയ മരചുവട്ടില്‍ നിലയുറപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും കാട്ടാനകള്‍ പിന്മാറിയില്ല. മണിക്കൂറുകള്‍ക്ക് ശേഷം സ്ഥലത്തെത്തിയ വനപാലക സംഘം പടക്കം പൊട്ടിച്ചും മറ്റും കാട്ടാനകളെ വിരട്ടി മാറ്റിയ ശേഷം ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.

ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച

കൊല്ലം: ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ ശിക്ഷാവിധി മറ്റന്നാൾ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക

ശിക്ഷ വിധിക്കുമ്പോൾ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്നും വന്ദനയുടെ പ്രായം ഉൾപ്പെടെ കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ചികിത്സയ്ക്ക് വന്ന പ്രതിക്ക് വേണ്ട ചികിത്സ നൽകുകയാണ് വന്ദന ചെയ്‌തത് . സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളാണ് വന്ദന. നടന്നത് ക്രൂര കൊലപാതകമാണ്. ശരീരത്തിൽ 23 കുത്തുകൾ ഏറ്റു. പ്രതി ചെയ്‌തത് അപൂർവങ്ങളിൽ അപൂർവം ആയിട്ട് കണക്കിലാക്കണമെന്നും ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ ക്രൂര കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി. വാദം കേട്ട് കോടതിക്കുള്ളിലുണ്ടായിരുന്ന വന്ദനയുടെ മാതാപിതാക്കൾ വിതുമ്പി.


2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദന ദാസിനെ കൊലപെടുത്തിയ കേസിൽ പ്രതി കുടവട്ടൂർ സ്വദേശി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, വധശ്രമം, സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമം ഉൾപ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളിൽ എല്ലാം പ്രതി കുറ്റക്കാരൻ എന്നാണ് കോടതിയുടെ കണ്ടെത്തൽ.

Also Read:

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; ഭാരവാഹികളെ നീക്കിയ വിധിക്ക് സ്റ്റേ ഇല്ല

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികളെ നീക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിംഗിൾ ബെഞ്ച് വിധി പ്രകാരമുള്ള നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിർദ്ദേശം.


വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. മാർച്ച് 12-നാണ് വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി ഉത്തരവിട്ടത്.


എംകെ സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പിആർ രവിയുടേതായിരുന്നു നിർണ്ണായക വിധി. വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിൽ വരുത്തിയ ഗുരുതരമായ വീഴ്ചയും കണക്കുകളിലെ ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് ഭാരവാഹികളെ അയോഗ്യരാക്കിയത്.


ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എംഎൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടങ്ങുന്ന ഭരണസമിതിയെയാണ് കോടതി നീക്കിയത്. കമ്പനി നിയമപ്രകാരം റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കോടതി കണ്ടെത്തി.


സിംഗിൾ ബെഞ്ച് വിധിയിൽ സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ വെള്ളാപ്പള്ളിക്ക് തൽക്കാലം സ്ഥാനത്തേക്ക് മടങ്ങിയെത്താനാവില്ല. തിങ്കളാഴ്ചത്തെ കോടതി വിധി ഭരണസമിതിക്ക് നിർണ്ണായകമാകും.


എസ്എൻഡിപി യോഗത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിലൂടെയാണ് നിലവിൽ സംഘടന കടന്നുപോകുന്നത്. പതിറ്റാണ്ടുകളായി യോഗം ഭരിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരെയുള്ള ഈ കോടതി നടപടി സമുദായ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

‘എല്ലാം ഹൈക്കമാൻഡ് പറയും; വൈകിട്ട് തനിക്ക് റോഡ് ഷോ ഉണ്ടെന്ന് കെപിസിസി പ്രസിഡൻ്റ്,സുധാകരന് കീഴടങ്ങിയോ കോൺഗ്രസ് നേതൃത്വം ? സസ്പെൻസ് തുടരുന്നു

കണ്ണൂര്‍: എംപിമാര്‍ മത്സരിക്കേ
ണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയോട് ഗുഡ് ബൈ പറയാൻ ഒരുങ്ങിയ കെ സുധാകരനെ മെരുക്കാൻ ഒടുവിൽ കോൺഗ്രസ് നേതൃത്വം വഴങ്ങിയോ? അടിമുടി സസ്പെൻസ് തുരുന്ന സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാട് കാത്തിരുന്ന് കാണേണ്ടി വരും.സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പൂർത്തിയാക്കി കെപിസിസി പ്രസിഡൻ്റ് ഡൽഹിയിൽ നിന്ന് മടങ്ങി. തനിക്ക് വൈകിട്ട് റോഡ് ഷോ ഉണ്ടന്നും സ്ഥാനാർത്ഥി നിർണ്ണയത്തെപ്പറ്റി അപ്പോൾ പറയാമെന്നും കെ പി സി സി അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കെ സുധാകരൻ ഫോണില്‍ വിളിച്ചു. ‘നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം’, എന്നാണ് അറിയിച്ചത്.
ഇന്നലെ രാത്രി വൈകിയും നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തിൽ സുധാകരനെതിരെ കടുത്ത നിലപാട് എടുത്തത് വി ഡി സതീശനാണ് എന്നാണ് വിവരം.നാളെ കണ്ണൂരിൽ എത്തുന്ന കെ സുധാകരന് നാളെ റോഡ് ഷോ ഉൾപ്പെടെ വൻ സ്വീകരണം ഒരുക്കാൻ ഒരുങ്ങുകയാണ് അനുകൂലികൾ. പടക്കം പൊട്ടിച്ചാണ് അല്പം മുമ്പ് കെ എസ് അനുകൂലികൾ സ്ഥാനാർത്ഥിത്വം ആഘോഷിച്ചത്.

കണ്ണൂരില്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നായിരുന്നു വിവരം. കേരളത്തിലെ 25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും സുധാകരൻ നിലപാട് എടുത്തതോടെ എ കെ ആൻ്റണിയുടെ ഇടപെടൽ മൂലമാണ് കേന്ദ്ര നേതൃത്വം അയഞ്ഞത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന്‍ അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരു
ന്നു.

കണ്ണൂര്‍ കോണ്‍ഗ്രസ് സീറ്റില്‍ അട്ടിമറി?സുധാകരന് സീറ്റുനല്‍കി പരിഹാരത്തിന് ഹൈക്കമാന്‍ഡ്,ഇടപെട്ടത് എകെ ആന്‍റണി

ന്യൂ ഡെല്‍ഹി. കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കോൺ​ഗ്രസ്. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു.

കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആൻ്റണി കളത്തിലിറങ്ങിയത്.

also read:

സുധാകരന്‍ പാര്‍ട്ടി വിടുന്നു എന്ന സൂചനയാണ് തീരുമാനങ്ങള്‍മാറ്റിയത്. സുധാകരന്‍ ബിജെപിയിലേക്കു പോകുന്നത് വലിയ അപമാനം കോണ്‍ഗ്രസിനുണ്ടാക്കുമെന്നും അത് വരുന്ന തിരഞ്ഞെടുപ്പിനെ മാറ്റിമറിക്കുമെന്നും ഉള്ള സൂചനയാണ് ഹൈക്കമാന്‍ഡിനെ മാറി ചിന്തിപ്പിച്ചതെന്നാണ് വിവരം. കോന്നിയിലേക്ക അടൂര്‍ പ്രകാശിന്‍റെ സീറ്റുകാര്യത്തിനും പുനര്‍ചിന്തയുണ്ടായേക്കും . താന്‍ മല്‍സരത്തിനില്ലെന്നും കേരളം ആകെ പ്രചരണത്തിനുണ്ടാകുമെന്നും പറഞ്ഞ് അടൂര്‍ പ്രകാശ് രാവിലെ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് അല്‍പം മുമ്പ് പിന്‍വലിച്ചതും കൂടുതല്‍ ആശങ്കയായിരിക്കയാണ്. ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നാണ് അടൂര്‍ പ്രകാശിന്‍റെ നീക്കം സൂചിപ്പിക്കുന്നത്.

പ്രമുഖരിൽ പത്രിക സമർപ്പണത്തിൽ ഒന്നാമനായി പിണറായി വിജയൻ; മുഖ്യമന്ത്രി നാമനിർദേശ പത്രിക സമർപ്പിച്ചു, മൂന്നാമൂഴം തേടി ക്യാപ്റ്റൻ കളത്തിൽ  

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ വരണാധികാരി മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിലാണ് മുഖ്യമന്ത്രി എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടുന്നത്. തലശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് രാവിലെ പതിനൊന്നിന് പിണറായി വിജയൻ പത്രിക നൽകിയത്.പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളാണ് കെട്ടിവെയ്ക്കാനുള്ള തുക നൽകിയത്.മുഖ്യമന്ത്രിയുടെ
ചീഫ് ഇലക്ഷ്ൻ ഏജൻ്റ് പി ശശി, സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, സി പി ഐ നേതാവ് സിഎൻ ചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഇതോടെ 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന പ്രമുഖരിൽ ആദ്യത്തെ സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി.

ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇടത് കോട്ടയായ ധർമ്മടത്ത് കഴിഞ്ഞ രണ്ട് തവണയും നേടിയതിനേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കാനാവുമെന്നാണ് ഇടത് പ്രതീക്ഷ. എന്നാൽ ഭരണ വിരുദ്ധവികാരം മുൻനിർത്തി മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറക്കാനായിരിക്കും യുഡിഎഫ് ശ്രമം. മുഖ്യമന്തിക്ക് വോട്ടിൽ കുറവുണ്ടായാൽ അത് ജയിക്കുന്നതിന് തുല്യമെന്ന തരത്തിലാകും യുഡിഎഫ് കണക്കുകൂട്ടൽ. 50123 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ പിണറായി വിജയൻ സ്വന്തമാക്കിയത്.

ഹൈക്കമാൻഡ് തീരുമാനത്തോട് കൈയടിക്കുകയാണ് കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍, കണ്ണൂരിലും കോന്നിയിലും കോൺ​ഗ്രസിന് സ്ഥാനാർഥികളായി, മദം പൊട്ടി നില്‍ക്കുന്ന സുധാകരന് എന്തു സംഭവിക്കും

ന്യൂഡെല്‍ഹി. അനിശ്ചിതത്വം ഒഴിഞ്ഞു; ഒടുവിൽ കണ്ണൂരിലും കോന്നിയിലും കോൺ​ഗ്രസിന് സ്ഥാനാർഥികളായി തർക്കം രൂക്ഷമായിരുന്ന കണ്ണൂരിൽ മുൻ മേയർ ടി ഒ മോഹനനും കോന്നിയിൽ സതീഷ് കൊച്ചു പറമ്പിലും മത്സരിക്കുമെന്നാണ് വിവരം. രണ്ടാംഘട്ട പട്ടിക പത്തുമണിയോടെ പ്രഖ്യാപിക്കും. നേമത്ത് ശബരീനാഥനും, ആറന്മുളയിൽ അബിൻ വർക്കിയും സ്ഥാനാർഥിയാവും. വാമനപുരം- സുധീർ ഷാ പാലോട്, നെയ്യാറ്റിൻകര -എൻ ശക്തൻ, റാന്നി -പഴകുളം മധു, ഇടുക്കി- റോയ് കെ പൗലോസ്, ഏറ്റുമാനൂർ- നാട്ടകം സുരേഷ് എന്നിങ്ങനെയാണ് നിർദേശങ്ങൾ. അതേസമയം, അഞ്ചു മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താൻ കോൺ​ഗ്രസിന് കഴിഞ്ഞിട്ടില്ല. പെരുമ്പാവൂരിലും ഉദുമയിലും പട്ടാമ്പിയിലും ചടയമംഗലത്തും തർക്കം തുടരുകയാണ്.

എംപിമാർ മത്സരിക്കേണ്ടെന്ന ശക്തമായ ഹൈക്കമാൻഡ് തീരുമാനത്തോട് കൈയടിക്കുകയാണ് കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍. എന്നാല്‍ കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. സീറ്റില്ലാതെ ദില്ലിയിൽ നിന്ന് മടങ്ങില്ലെന്ന പിടിവാശിയിൽ ഫ്ലാറ്റിൽ തുടരുന്ന കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

also read:

വലിയ പൊട്ടിത്തെറി സുധാകരനിൽ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോൺ​ഗ്രസും. അർധരാത്രിവരെ സീറ്റുനിർണയ ചർച്ചകളുടെ വാർത്തകൾ നിരീക്ഷിച്ചിരുന്ന സുധാകരൻ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ‘ബാക്കി നാളെ നോക്കാം’ എന്ന് മാത്രം സഹായികളോട് പറഞ്ഞാണ് സുധാകരൻ ഉറങ്ങാനായി പോയതെന്നാണ് വിവരം.സുധാകരന്‍ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്, എന്ത് പറയുമെന്ന ആശങ്ക കോൺ​ഗ്രസ് നേതാക്കൾക്കിടയിലും ശക്തമാണ്. എന്നാല്‍ സുധാകരന്‍റെ ലക്ഷ്യം കേവലം കണ്ണൂരിലെ ജയം അല്ലെന്ന തിരിച്ചറിലാണ് ഹൈക്കമാന്‍ഡ് ഇത്രയും എതിരാവാന്‍ കാരണണെന്ന സൂചനയുണ്ട്. വലിയ ലക്ഷ്യങ്ങളോടെ സീറ്റുവാങ്ങി വരുന്ന സുധാകരന്‍ ജയിച്ചാല്‍ അതിലും വലിയ തര്‍ക്കങ്ങളെ നേരിടേണ്ടി വരുമെന്ന് വ്യക്തമായി. അതിലും നല്ലത് ഇപ്പോഴേ അടക്കി നിര്‍ത്തുന്നതാണെന്ന ഉപദേശമാണ് രാഹുലിനും മറ്റും ലഭിച്ചത്. മാത്രമല്ല. സുധാകരന്‍ ഒറ്റയാളാണ് റഅറമനസായി തിരഞ്ഞെടുപ്പു ഗോദയിലേക്ക് പോകേണ്ട കോണ്‍ഗ്രസിനെ ഇത്രയും നാണം കെടുത്തിയതെന്ന സന്ദേശവും ജനങ്ങളില്‍ പടരുന്ന വെറുപ്പും ഹൈക്കമാന്‍ഡിന് തിരിച്ചറിയാനായി.

സുധാകരന്‍ പാര്‍ട്ടി വിടുന്നതുപോലും നേരിടാന്‍ തയ്യാറെടുത്താണ് നേതൃത്വം നില്‍ക്കുന്നത്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കുകള്‍ തെറിക്കട്ടെ എന്ന നിലപാടിലേക്ക് ഒടുവില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.

പ്രണയ നൈരാശ്യം, വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ 18 കാരൻ അറസ്റ്റിൽ

കൊച്ചി. നെടുമ്പാശേരിയ്ക്ക് സമീപം വന്ദേഭാരത് എക്സ് പ്രസ് ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ 18 കാരൻ അറസ്റ്റിൽ. പ്രണയബന്ധം തകർന്നതിൻ്റെ നിരാശയിലാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. രണ്ടാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ അകപ്പറമ്പ് ഭാ​ഗത്ത് നിന്ന് പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുക്കുന്നത്.

മാർച്ച് ഏഴിന് രാത്രി 7.10 ഓടെയാണ് ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവനന്തപുരം-മം​ഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോൾ കല്ലേറുണ്ടായത്. സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറലുണ്ടായിട്ടുണ്ട്.

also read:

കാമുകിയുമായി വേർപിരിഞ്ഞ ദുഖത്തിൽ ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. മൂന്ന് തവണ കല്ലേറ് നടത്തി. ഒരെണ്ണമാണ് കൊണ്ടത്. സിസിടിവി ദൃശ്യങ്ങൾ വന്ദേഭാരതിന്റെ കോച്ചിന് പുറത്തുള്ള കാമറയിൽ നിന്ന് കിട്ടിയെങ്കിലും കല്ലെറിയുന്ന ആളെ വ്യക്തമായിരുന്നില്ല.