വനത്തില്‍ കാട്ടാനക്കൂട്ടം ഓടിച്ച ദമ്പതികള്‍ മരത്തില്‍ കയറി, മണിക്കൂറുകള്‍ക്കൊടുവില്‍ വനംവകുപ്പുകാര്‍ എത്തി ആനക്കൂട്ടത്തെ മാറ്റി രക്ഷിച്ചു

കൊല്ലം. പത്തനാപുരത്ത് വനത്തില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍. വന വിഭവശേഖരത്തിന് കാട്ടില്‍ പോയ ദമ്പതികള്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മരമുകളില്‍ അഭയം തേടിയ ദമ്പതികളെ മണിക്കൂറുകള്‍ക്ക് ശേഷം വനപാലക സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്. മുള്ളുമല വാവരുപന ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. പിറവന്തൂര്‍ മുള്ളുമല ഉന്നതിയിലെ ദമ്പതികളായ കരുണാകരന്‍, റംസ എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിറക് ശേഖരണത്തിന് പോകും വഴി കാട്ടാനക്കൂട്ടത്തിനു മുന്നിലാണ് ഇവര്‍ അകപ്പെട്ടത്. … Continue reading വനത്തില്‍ കാട്ടാനക്കൂട്ടം ഓടിച്ച ദമ്പതികള്‍ മരത്തില്‍ കയറി, മണിക്കൂറുകള്‍ക്കൊടുവില്‍ വനംവകുപ്പുകാര്‍ എത്തി ആനക്കൂട്ടത്തെ മാറ്റി രക്ഷിച്ചു