Home Blog Page 904

കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി, രണ്ടുപേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി ദമ്പതികൾ പിടിയിലായ സംഭവത്തിൽ രണ്ട് പ്രതികളെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. തിരുവല്ലം സ്വദേശി രതീഷ്(40), കോവളം വെള്ളാർ സ്വദേശി അനുരവീന്ദ്രൻ (35) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 24ന് വെങ്ങാനൂർ നെല്ലിവിളയിൽ കുട്ടികൾ ഉൾപ്പെടെ സഞ്ചരിച്ച കാറിൽ കടത്തിക്കൊണ്ടുവന്ന 21.5 കിലോ കഞ്ചാവുമായി കാർലോസ്,ഭാര്യ ബിന്ദു,ഭാര്യാമാതാവ് ദമയന്തി എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.

തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. തമിഴ്‌നാട്ടിൽ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവർ ശ്രമിച്ചത്. പള്ളിച്ചല്‍-വെങ്ങാനൂര്‍ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ശ്രമിച്ചത്.

എന്നാൽ സംശയം തോന്നിയ ഡാൻസഫ് ടീം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.കാറിന്റെ ഡിക്കിയിൽ സ്യൂട്ട് കെയ്‌സിനുള്ളിലാണ് കഞ്ചാവ് പൊതികൾ ഒളിപ്പിച്ചിരുന്നത്. ഇവരിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് രണ്ടുപേർ പിടിയിലായത്. രതീഷിനും കൂട്ടാളിക്കും വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു.കേസിൽ അന്വേഷണം തുടരാനാണ് പൊലീസ് തീരുമാനം.

also read:

മനുഷ്യരാൽ പരിണമിക്കപ്പെട്ട ദൈവങ്ങളുടെ നിസ്സഹായത,ശാസ്താംകോട്ട ഡി.ബി കോളേജിൽ മാടൻ മോക്ഷം അരങ്ങേറുന്നു

ശാസ്താംകോട്ട.നാടകക്കളരിയിലൂടെ മലയാള നാടകവേദിക്ക് നവീനഭാവുകത്വം നൽകിയ ശാസ്താംകോട്ട ഡി.ബി കോളേജിൽ 28നും 29നും മാടൻ മോക്ഷം അരങ്ങേറുന്നു. ആലപ്പുഴ മരുതം തീയേറ്റർ അവതരിപ്പിക്കുന്ന നാടകം കുന്നത്തൂരിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ നിറ സാനിധ്യമായ ഇടം ശാസ്താംകോട്ടയാണ് സംഘടിപ്പിക്കുന്നത്.

സർവശക്തനായ ദൈവത്തെക്കാൾ വലുതാണ് ആരാധനാ സംബന്ധമായ കീഴ് വഴക്കങ്ങൾ, കീഴ് വഴക്കങ്ങൾ തീരുമാനിക്കാനുള്ള അവകാശം നിശ്ചയിക്കുന്നത് ഒരു കൂട്ടം മനുഷ്യരാണ്. സാധാരണ മനുഷ്യരല്ല, പൗരോഹിത്യത്തിന്റെ അധികാരസ്ഥാങ്ങളിൽ നിലയുറപ്പിച്ചവ. അവർ നിർമ്മിച്ചെടുത്ത കീഴ് വഴക്കങ്ങളാണ് ദൈവങ്ങളെ നാല് ചുമരുകൾക്കുള്ളിൽ ചലനം നഷ്ടപ്പെട്ട കല്ലുകളാക്കി മാറ്റുന്നത്.

ഇതുകൂടി വായിക്കാം:

തമിഴ്- മലയാള സാഹിത്യകാരൻ ജയമോഹന്റെ ‘മാടൻ മോക്ഷം‘ എന്ന കൃതിയെ ആസ്പദമാക്കി രാജ്‌മോഹൻ നീലേശ്വരം രചനയും ജോബ് മഠത്തിൽ സംവിധാനവും നിർവഹിച്ച ‘മാടൻ മോക്ഷം’ എന്ന നാടകം പറയുന്നത് മനുഷ്യരാൽ പരിണമിക്കപ്പെട്ട ദൈവങ്ങളുടെ നിസ്സഹായതയാണ്.

കേരള സംഗീത- നാടക അക്കാദമി സംഘടിപ്പിച്ച അമേച്ചർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ അവാർഡുകൾ നേടിയ ‘മാടൻ മോക്ഷം’ ആലപ്പുഴ മരുതം തിയേറ്റേഴ്സ് അവതരിപ്പിച്ചുവരികയാണ്. ജനകീയ ആരാധനക്രമങ്ങളിൽ നിലനിന്നിരുന്ന ദൈവസങ്കല്പങ്ങൾക്കുണ്ടായ പരിവർത്തനത്തെ തുടർന്ന് ‘മാടൻ’ എന്ന ജനകീയ ദൈവവും മാടന്റെ ജനവിഭാഗങ്ങളും അനുഭവിക്കുന്ന അസ്തിത്വ പ്രശ്നങ്ങളാണ് നാടകം കൈകാര്യം ചെയ്യുന്നത്. കേരളത്തിലാകമാനം നടന്നുവരുന്ന സാമൂഹിക- സാംസ്‌കാരിക- ആരാധനാ പരിവർത്തനത്തെ സാധാരണക്കാരുമായി വിനിയമം ചെയ്യും വിധമാണ് രചനയും അവതരണവും സംവിധാനവും നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.

മാടൻ മോക്ഷം എന്ന നാടകത്തെ മുൻനിർത്തി കേരളത്തിൽ ശക്തിപ്രാപിച്ചുവരുന്ന നവയാഥാസ്ഥികത്വത്തെയും വൈവിധ്യമാർന്ന ആരാധനാക്രമങ്ങളുടെ ക്ഷേത്രവൽക്കരണ പ്രക്രിയയെയും ചർച്ച ചെയ്യുകയാണിവിടെ.
നിരവധി സംസ്ഥാന പുരസ്കാരങ്ങൾ കരസ്ഥമാക്കിയ നാടകം പ്രത്യേകം തയ്യാറാക്കിയ ഗാലറി സംവിധാനത്തിലാണ് അവതരിപ്പിക്കുന്നത്.


ഒരു മണിക്കൂർ 40 മിനുട്ട് ദൈർഖ്യമുള്ള നാടകത്തിനു 7 PM ന് ഗാലറിയിലേക്ക് പ്രവേശിപ്പിക്കും. 7.30 PM ന് നാടകം തുടങ്ങും.
പ്രവേശന പാസുകൾക്ക് 9567640624, 9567740624, 9846927112, 9447591756
തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടക സമിതി ഭാരവാഹികളായ P. J ഉണ്ണികൃഷ്ണൻ, ഗോപകുമാർ കൽഹാരം, P. K രവി, S ദിലീപ് കുമാർ, സി. ഹരികുമാർ ,മനോജ്‌ R. S,പ്രേംകുമാർ C . K
രൂപേഷ്. S,ഗിരീഷ് ഗോപിനാഥ് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു

നേമത്ത് രാജീവ് ചന്ദ്രശേഖരന്റെ അപരൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെന്ന് ബിജെപി

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയായ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ അപരനായി മത്സരിക്കുന്നത് സി പി എം ബ്രാഞ്ച് സെക്രട്ടറിയാണെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. ആറന്നൂർ എ ബ്രാഞ്ച് സെക്രട്ടറി രാജീവ് കുമാർ ജി എസ് ആണ് അപര സ്ഥാനാർത്ഥിയായി പത്രിക നൽകിയിരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആരോപിച്ചു.

പരാജയഭീതി മൂലം മന്ത്രി വി ശിവൻകുട്ടി തരംതാഴ്ന്ന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും സുരേഷ് അഭിപ്രായപ്പെട്ടു. സി പി എം ബ്രാഞ്ച് സെക്രട്ടറി രാജീവ് ചന്ദ്രശേഖരന്റെ അപരനാണോ അതോ ശിവൻകുട്ടിയുടെ തന്നെ വിമതനാണോ എന്ന് സി പി എം വ്യക്തമാക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി വിജയിക്കാമെന്ന ഇടത് മുന്നണിയുടെ വ്യാമോഹം നടക്കില്ലെന്നും ബി ജെ പി നേതൃത്വം പരിഹസിച്ചു.

ഡോ. സുജിത് വിജയന്‍പിളളയുടെ തെരഞ്ഞെടുപ്പ് പര്യടനം

ചവറ. നിയോജകമണ്ഡലം ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ഡോ. സുജിത് വിജയന്‍പിളളയുടെ തെരഞ്ഞെടുപ്പ് പര്യടനം ഇടതുപക്ഷ ജനാധിപത്യമുന്നണിനേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം ഇന്ന് ശക്തികുളങ്ങര നോര്‍ത്ത്, സൗത്ത് മേഖലകളില്‍ നടന്നു.
രാമന്‍കുളങ്ങരയില്‍നിന്നും ആരംഭിച്ച് സംഗീതജംഗ്ഷന്‍, വളളിക്കീഴ്, പൂവന്‍പുഴ, അരവിള, കാവനാട്, തീരദേശറോഡ്, ശക്തികുളങ്ങര പഴയ കലുങ്ക്, ഹാര്‍ബര്‍ ഗേറ്റ് എന്നിവിടങ്ങളിലെ കടകമ്പോളങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് വളവില്‍തോപ്പ് കുരിശ്ശടിയില്‍ പര്യടനം അവസാനിച്ചു.

also read:

സ്റ്റീൽ മോതിരം കുടുങ്ങി, വേദനയാൽ പുളഞ്ഞ കുരുന്നിനെ രക്ഷിച്ച് ഫയർഫോഴ്സ്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കൈവിരലിൽ മോതിരം കുടുങ്ങി വേദനയാൽ പുളഞ്ഞ അഞ്ച് വയസുകാരന് ആശ്വാസമായി ഫയർഫോഴ്സ്. കുഞ്ഞിന്‍റെ ഇടതു കൈയ്യിലെ മോതിരവിരലിൽ കുടുങ്ങിയ മോതിരമാണ് സേന അംഗങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തത്. വിഴിഞ്ഞം സ്വദേശി മുഹമ്മദ്‌ അസ്ലാനിന്‍റെ വിരലുകളിലാണ് രണ്ട്ദിവസം മുമ്പ് ധരിച്ച സ്റ്റീൽ മോതിരം ഇറുകി നിര് വന്നത്. നീര് കൂടിവന്നതോടെ വിരൽ പൊട്ടിയൊലിക്കുന്ന അവസ്ഥയിലായി.

ഇതോടെ സ്കൂളിൽ വച്ച് കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ചു. പിന്നാലെ വിവരം അറിഞ്ഞ് സ്കൂളിലെത്തിയ അമ്മയും ബന്ധുക്കളും ചേർന്ന് വേദനകൊണ്ട് പുളഞ്ഞ കുഞ്ഞിനെ വിഴിഞ്ഞം ഫയർ സറ്റേഷനിൽ എത്തിക്കുകയായിരുന്നു. മുൻ പരിചിതരായ സേനാംഗങ്ങൾ വളരെ സുരക്ഷിതമായി റിംഗ് കട്ടർ ഉപയോഗിച്ച് മോതിരം നീക്കം ചെയ്തു. സ്റ്റേഷൻ ഓഫീസർ പ്രമോദിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ ,രാജേഷ്, ആന്‍റൂ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർശരത്ചന്ദ്രൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മിനിറ്റുകൾക്കുള്ളിൽ മോതിരം കൈവിരലിൽ നിന്നും നീക്കിയതോടെ കുട്ടിക്കും കുടുംബത്തിനും ആശ്വാസവുമായി.

also read:

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു. രാവിലെയും വിലയില്‍ കുറവുണ്ടായിരുന്നു. ഒരു പവന് 1,06,000 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. രാവിലെ 1,07,720 രൂപയായിരുന്നു. ഇതില്‍ നിന്നും 1,720 രൂപയുടെ ഇടിവാണ് ഉച്ചയ്ക്ക് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 215 രൂപ കുറഞ്ഞ് 13,465ല്‍ നിന്ന് 13,250 ലേക്കും എത്തി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Also Read:

സ്വര്‍ണവില കുറയുന്നത് ആഭരണപ്രിയര്‍ക്ക് നേട്ടമാണ്. വിവാഹ സീസണ്‍ ആയതിനാല്‍ വിപണിക്കും ഗുണം ചെയ്യും. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വിലയിടിവ് തിരിച്ചടിയാകും. സ്വര്‍ണത്തില്‍ പുതുതായി നിക്ഷേപം തുടങ്ങാനുള്ള അവസരമായി വിലക്കുറവിനെ കാണണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുവേ യുദ്ധകാലത്ത് സ്വര്‍ണവില കൂടാറാണ് പതിവെങ്കിലും ഇത്തവണ പതിവുതെറ്റിച്ച് വില ഇടിയുന്ന കാഴ്ചയാണുള്ളത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, അടുത്ത ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചെറിയ ചാഞ്ചാട്ടങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്.

ശശീന്ദ്രന് ക്ളോക്ക് പോയി കൊമ്പുകിട്ടി, അന്‍വറിന് ഗ്യാസു കുറ്റി, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

തിരുവനന്തപുരം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് സ്ഥാനാര്‍ഥികളുടെ പട്ടികയായത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിലും തീരുമാനമായി. എലത്തൂരില്‍ മത്സരിക്കുന്ന എകെ ശശീന്ദ്രന് ഇത്തവണ ക്ലോക്ക് ചിഹ്നം ലഭിച്ചില്ല. എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് ശശീന്ദ്രന് ക്ലോക്ക് നഷ്ടമായത്. കഴിഞ്ഞ മൂന്ന് തവണ

ബേപ്പൂരില്‍ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രന്‍ പിവി അന്‍വറിന് ഗ്യാസ് സിലിണ്ടറാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്. അതേസമയം, അന്‍വറിനെതിരെ പത്രിക നല്‍കിയ അപരന്‍മാര്‍ പത്രിക പിന്‍വലിച്ചില്ല. നാല് അപരന്‍മാരാണ് അന്‍വറിനെതിരെ പത്രിക സമര്‍പ്പിച്ചത്. മുന്‍പ് ശശീന്ദ്രന്‍ ജയിച്ചത് ക്ലോക്ക് ചിഹ്നത്തിലായിരുന്നു.ഇത്തവണ കൊമ്പുവിളിക്കുന്ന മനുഷ്യനാണ് ശശീന്ദ്രന്റെ ചിഹ്നം.

ഇതുകൂടി വായിക്കൂ:

അമ്പലപ്പുഴയില്‍ മത്സരിക്കുന്ന യുഡിഎഫ് സ്വതന്ത്രനായ ജി സുധാകരന്റെ ചിഹ്നം തെങ്ങിന്‍ തോട്ടമാണ്. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങ് ഉള്‍പ്പെട്ട ‘തെങ്ങിന്‍തോട്ടം’ തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജി സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കല്‍പ്പവൃക്ഷങ്ങള്‍ നിറഞ്ഞ ഒരു തോട്ടം പോലെ, അമ്പലപ്പുഴയിലെ ഓരോ വീടിനും തണലേകുന്ന വികസനവും ഐക്യവുമാണ് ഈ ചിഹ്നം മുന്നോട്ടുവെക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

കരുനാഗപ്പള്ളി കരുനാഗപ്പള്ളിക്കാര്‍ പോലുമറിയാതെ അധോലോകമായിക്കഴിഞ്ഞോ?

കരുനാഗപ്പള്ളി. പിന്തുടര്‍ന്ന ഇര വഴുതിപ്പോവും മുമ്പ് കാര്‍ ബ്ളോക്ക് ചെയ്തതും. കാറിനുനേരെ ആക്രമണം നടത്തിയയതും കാറില്‍ നിന്നും വലിച്ച് പുറത്തിറക്കിയ എതിരാളിയെ ദയയുടെ ലവലേശമില്ലാതെ വെട്ടി നുറുക്കിയതും അവര്‍ വിവരിച്ചു. അലുവ അതുൽ കേസിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മുംബൈ അധോലോകത്തിലെ പ്പോലെ അതിക്രൂരമായി പ്രതിയോഗിയെ അരിഞ്ഞുവീഴ്ത്തിയത് പ്രതികള്‍ വിവരിച്ചത്.


രാവിലെ ഏഴു മണിയോടെ സായുധ പോലീസിന്റെ അകമ്പടിയോടെ വൻ സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്. കരുനാഗപ്പള്ളി എസിപി -സി.ജോൺ , സ്പെഷ്യൽ ബ്രാഞ്ച് എസിപി- ജോസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുതിയ കാവ് പെട്രോൾ പസിന് സമീപം എത്തിച്ച് തെളിവെടുത്തത്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനീർ- (വീരപ്പൻ)-32, വിഷ്ണു (ബ്ളാക്) -28 28,നൗഫല്‍ -( മണ്ണണ്ണ ) -30, ഹുസൈൻ – 31, മുഹമ്മദ് ആഷിഖ് (തോമ ) -27 ഷംനാദ് (ശങ്കരാടി )-30 എന്നിവരെയാണ് സംഭവ സ്ഥലത്തെത്തിച്ചത്. തുടർന്ന് കൃത്യം നടത്തിയതിനെക്കുറിച്ച് പ്രതികൾ വിശദമാക്കി.

ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റാണ് പിണറായി വിജയന്‍,മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാള്‍ ചിത്രങ്ങള്‍ ഞങ്ങളുടെ കയ്യിലുണ്ട്’; മറുപടിയുമായി വി ഡി സതീശന്‍

കൊച്ചി: ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തിന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റാണ് പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും വിഡി സതീശന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

1977 ല്‍ ആര്‍എസ്എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എംഎല്‍എ പിണറായി വിജയനാണ്, അല്ലാതെ വിഡി സതീശനല്ല. അന്ന് ഉദുമയിലെ സിപിഎം- ആര്‍എസ്എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ ആര്‍എസ്എസ് നേതാവ് കെജി മാരാര്‍?. അതേ കെ ജി മാരാര്‍ ഇഎംഎസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി പങ്കെടുത്തതും പിണറായി വിജയന്‍ നിഷേധിക്കുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു.

1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി പി സിങിന് പിന്തുണ നല്‍കിക്കൊണ്ട് സിപിഎം നേതാക്കളായ ഇഎംഎസും ജോതിബസുവും അഡ്വാനിക്കും വാജ്‌പേയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് ആര്‍എസ്എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പിണറായി വിജയന്‍ പറയുന്നത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍എസ്എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ലെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

‘ചെറ്റത്തരം, വീട്ടിൽ പോയി ചോദിക്ക് ‘ പിണറായി പ്രയോഗങ്ങളിൽ നിലപാട് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. സി പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരനെതിരായ ‘ചെറ്റത്തരം’ പ്രയോഗത്തലും പൊതുയോഗത്തിനിടെ ചോദ്യം ചോദിച്ചയാളോടുള്ള ‘വീട്ടിൽ പോയി ചോദിക്ക്’ പ്രയോഗത്തിലുമാണ് ബേബി പ്രതികരിച്ചത്. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും അതിനനുസരിച്ചാകും വാക്കുകൾ പ്രയോഗിക്കുകയെന്നുമാണ് ബേബി പറഞ്ഞത്.

പിണറായിക്ക് ഒരു പ്രവർത്തനശൈലി ഉണ്ട്. അത് അച്ചടക്കത്തിന്‍റേതാണ്. പക്ഷേ പൊതു ജനങ്ങളോട് പെരുമാറുമ്പോൾ സൂക്ഷ്മതയും കരുതലും വേണം. ഇത് എല്ലാവർക്കും ബാധകമാണ്. അപ്പോഴും ഓരോരുത്തർക്കും അവരവരുടെ ശൈലി ഉണ്ടെന്നും ബേബി വിവരിച്ചു. ജി സുധാകരനെതിരായ പിണറായിയുടെ ചെറ്റത്തരം പ്രയോഗം വ്യക്തിയെ അല്ല, വ്യക്തിയുടെ നിലപാടിനെയാണ് വിമർശിച്ചതെന്നും സി പി എം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടാണ് ബേബി പ്രതികരിച്ചത്.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉന്നയിക്കുന്ന ബി ജെ പി – സിപിഎം അന്തർധാര ആരോപണം വെറും പച്ചക്കള്ളമാണെന്നും ബേബി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ആർ എസ് എസിനെതിരെ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി യോജിച്ച നീക്കമാണ് സി പി എം ആഗ്രഹിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം പരസ്പരം.. i മത്സരിക്കേണ്ടി വരും. ഇത് ബി ജെ പിക്ക് ഗുണകരമാകാത്ത രീതിയിലായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വസ്തുതകളില്ലാത്ത വ്യാജ ആരോപണങ്ങളാണ് കോൺഗ്രസിന്‍റെ ഉന്നത നേതാക്കൾ ഇപ്പോൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ത്രിപുരയിലും അരുണാചൽ പ്രദേശിലും ബി ജെ പി അധികാരത്തിൽ വരാൻ കാരണം കോൺഗ്രസ് വോട്ടുകൾ ബി ജെ പിയിലേക്ക് പോയതാണെന്ന് എം എ ബേബി കുറ്റപ്പെടുത്തി. കോൺഗ്രസ് ആയി നിന്നവർ തൃണമൂൽ വഴി ബി ജെ പി ആയി മാറുന്ന കാഴ്ചയാണ് ത്രിപുരയിൽ കണ്ടത്. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സി പി എമ്മിനെ വർഗീയ പാർട്ടിയായി ചിത്രീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

നേമം മണ്ഡലത്തിൽ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചത് സി പി എമ്മാണ്. കോൺഗ്രസ് വോട്ടുകൾ മറിഞ്ഞതുകൊണ്ടാണ് മുൻപ് അവിടെ താമര വിരിഞ്ഞതെന്നും ഇത്തരം കണക്കുകൾ കൂട്ടാൻ രാഹുൽ ഗാന്ധിക്ക് അറിയില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നിൽ കോൺഗ്രസിന്റെ സഹായമുണ്ടായിരുന്നുവെന്നും എം എ ബേബി പറഞ്ഞു.

600 രൂപ കുടിശിക വരുത്തിയവരാണ് 3000 രൂപ നൽകാമെന്ന് ഗ്യാരണ്ടി നൽകി ജനങ്ങളെ പറ്റിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം, തിരുവനന്തപുരം കോർപ്പറേഷനുകളിൽ കോൺഗ്രസ് – ബി ജെ പി കൂട്ടുകെട്ടുണ്ടായിരുന്നു. ഇതിന്‍റെ ഫലമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. ഇത്തരം അവിശുദ്ധ സഖ്യങ്ങളുണ്ടാക്കുന്ന കോൺഗ്രസ് ആണ് ഇപ്പോൾ സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും ബേബി ചൂണ്ടിക്കാട്ടി.