കുന്നത്തൂർ: കല്ലടയാറിന് കുറുകെ തടയണ കെട്ടി കുന്നത്തൂർ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ത്വരിതപ്പെടുത്തി പ്രഖ്യാപിച്ച സമയത്ത് തന്നെ കമ്മീഷൻ ചെയ്യണമെന്ന് കേരള കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ പ്രധാന റോഡായ നെടിയവിള – വേമ്പനാട്ട് അഴികത്ത് റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. യാത്രക്കാരെ ദുരിതത്തിലാക്കുന്ന റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ഉന്നതാധികാര സമിതി അംഗം ബിജു മൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ സി. മോഹനൻപിള്ള മുഖ്യപ്രഭാഷണവും മെമ്പർഷിപ്പ് വിതരണവും നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് സജി മണ്ണാർക്കോണം, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് കുറ്റിയിൽ ശ്യാം,
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോട്ടം ജയൻ,
അമ്പലത്തുംഭാഗം രാധാകൃഷ്ണൻ, ആർതർ ലോറെൻസ്, ഷൗക്കത്ത്, പാലയ്ക്കൽ ,മോഹൻ, ഡി. മുരളീധരൻ, സാനു പ്രതാപ്, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
ബി. അശ്വനികുമാറിനെ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തു.



























