Home Blog Page 876

ഇതുവരെ എത്തിയത് ഒരു ടാങ്ക‍ർ, ഇറാനിൽ നിന്ന് എൽപിജി എത്തിക്കാൻ ശ്രമവുമായി ഇന്ത്യ, കൂടുതൽ ടാങ്കറുകൾ എത്താൻ സാധ്യത

ന്യൂഡൽഹി: ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാനുള്ള ശ്രമവുമായി ഇന്ത്യ. ഇറാനിൽ നിന്ന് ഇതു വരെ എത്തിയത് ഒരു എൽപിജി ടാങ്കറാണ്. കൂടുതൽ എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണത്തിലെ തടസ്സം കാരണം മൊത്തത്തിലുള്ള ഇറക്കുമതി 15% കുറഞ്ഞെങ്കിലും, ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ നിലവില്‍ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി 90 ശതമാനം വർധിച്ചു.

യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40% കുറവുണ്ടായി. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത് കുറച്ചത്. എന്നാൽ, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിലാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നത്. അംഗോള, ഗാബൺ, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർദ്ധിച്ചു. മധ്യപൂർവേഷ്യൻ ഉൽ‌പാദകർ ഹോർമുസിനെ മറികടക്കുന്ന പൈപ്പ്‌ലൈനുകൾ വഴി വിതരണങ്ങൾ ഭാഗികമായി വഴിതിരിച്ചുവിടുന്നു. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് (യാൻബു) പൈപ്പ്‌ലൈനും യുഎഇയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈനും ഉപയോ​ഗം വർധിപ്പിച്ചു. അതേസമയം, ഇന്ത്യൻ കപ്പലുകൾക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു.

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഏപ്രിലിലും തുടരും. അതോടൊപ്പം ഇറാനിയൻ എണ്ണ വാങ്ങാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. ഏപ്രിൽ മുതൽ ഇന്ത്യയ്ക്ക് വെനിസ്വേലൻ ബാരലുകൾ ലഭിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുമായി ദീർഘകാല കരാറുകളുള്ള ഖത്തർ എനർജി പ്രഖ്യാപിച്ച ഫോഴ്‌സ് മജ്യൂർ, ഹോർമുസിലെ തടസ്സങ്ങൾ എന്നിവ കാരണം ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വിതരണം 92% കുത്തനെ കുറഞ്ഞു. യുഎസ്, ഒമാൻ, അംഗോള, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് തുണയായത്.

ലൈംഗിക പീഡന പരാതി: സംവിധായകൻ രഞ്ജിത്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും; കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. നടിയെ ഉപദ്രവിച്ചെന്ന് കണ്ടെത്തിയ കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.

യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. അതേസമയം രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

കുടകിൽ ട്രെക്കിങിന് പോയ മലയാളി യുവതിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ ഊർജ്ജിതം

കര്‍ണാടകയിലെ കുടകിൽ ട്രെക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്.ഈ മാസം രണ്ടിനാണ് യുവതി കുടക് തടിയന്‍റെ മോൾ മലയിൽ എത്തിയത്. കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണിത്. ചോല വനവും പുല്‍മേടുകളും നിറഞ്ഞ 14 കിലോമീറ്റര്‍ ദൂരത്തിലാണ് മലയിൽ ട്രെക്കിങിന് അനുമതിയുള്ളത്. ട്രെക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് വഴിതെറ്റി എന്ന് താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. എറണാകുളത്ത് സോഫ്‌റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രെക്കിങിനായി കുടകിലെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയെതുടര്‍ന്ന് മലയിൽ തെരച്ചിൽ തുടരുകയാണ്. 


കര്‍ണാടക വനംവകുപ്പും പൊലീസുമാണ് തെരച്ചിൽ നടത്തുന്നത്. മൂന്നു ദിവസമായി തെരച്ചിൽ തുടരുകയാണ്. കുടകിലെ റിസോര്‍ട്ടിലെത്തിയശേഷം മറ്റു സഞ്ചാരികള്‍ക്കൊപ്പമാണ് ട്രെക്കിങിന് പോയത്. ഒന്നാം തീയതിയാണ് ശര്യണ റിസോര്‍ട്ടിലെത്തുന്നത്. തുടര്‍ന്ന് രണ്ടാം തീയതി രാവിലെയാണ് സംഘത്തിനൊടൊപ്പം ട്രെക്കിങിന് പോകുന്നത്.  ട്രെക്കിങിന് പോകുന്നവരിൽ ഏറ്റവും പിന്നിലായാണ് ശരണ്യ പോയിരുന്നത്. ഇതിനിടയിലാണ് ശരണ്യയ്ക്ക് വഴി തെറ്റിയതെന്നാണ് വിവരം. ആദ്യം റിസോര്‍ട്ടിലെ ജീവനക്കാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചിൽ ആരംഭിച്ചത്.

മൂന്ന് ദിവസം മുമ്പ് കുടകിലെ മലനിരകളിൽ വെച്ച് കാണാതായ കോഴിക്കോട് നാദാപുരം കോഴിക്കോട് സ്വദേശി ശരണ്യയുടെ കുടുംബം കർണാടക മുഖ്യമന്ത്രിയുടെ നിയമോപദേശകനും വിരാജ്‌പേട്ട എം.എൽ.എയുമായ എ.എസ്. പൊന്നണ്ണയെ സന്ദർശിച്ച് മകളെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു. പെണ്‍കുട്ടിയുടെ പിതാവ് ഗോപിയും കുടുംബാംഗങ്ങളുമാണ് എംഎൽഎയെ കണ്ടത്. തെരച്ചിൽ ഊര്‍ജിതമാക്കാൻ നിര്‍ദേശം നൽകിയതായി എംഎൽഎ അറിയിച്ചു.കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സാങ്കേതിക വിദ്യ ഉപയോഗിച്ച് തെരച്ചിൽ വ്യാപിപ്പിക്കാനും അധികാരികൾക്ക് നിർദ്ദേശം നൽകി. 


നിലവിൽ നക്സൽ വിരുദ്ധ സേനയും ഇന്ന് മുതൽ തെരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്. പൊലീസ്, വനംവകുപ്പ് എന്നിവരുടെ നാലു പ്രത്യേക സംഘങ്ങൾ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. മൊബൈൽ സിം കാർഡ് ലൊക്കേഷൻ ട്രാക്ക് ചെയ്തും അന്വേഷണം പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.ഗൂഗിളിലൂടെ കുടുകിന്‍റെ പ്രകൃതിഭംഗിയെക്കുറിച്ച് അറിഞ്ഞാണ് ശരണ്യ ഇവിടെ എത്തിയത്. ട്രെക്കിങിനിടെയാണ് മകളെ കാണാതായതെന്ന് പിതാവ് ഗോപി പറഞ്ഞു. വീരാജ്പേട്ട് എം.എൽ.എ പൊന്നണ്ണ എല്ലാവിധ സഹകരണവും ഉറപ്പുനൽകിയിട്ടുണ്ടെന്നും മകൾ ഉടൻ തിരിച്ചെത്തുമെന്ന് ഉദ്യോഗസ്ഥരിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടയ്ക്കലിൽ ബാറിൽ സംഘട്ടനം: കുത്തേറ്റ യുവാവ് മരിച്ചു

കൊല്ലം: കടയ്ക്കലിൽ ബാറിൽ ഉണ്ടായ സംഘട്ടനത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. ശരത് എന്ന യുവാവിനാണ് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ പോലീസ് കസ്റ്റഡിയിലായി.

കോഴിക്കോട് കുരിക്കത്തൂരിൽ പടക്കനിർമ്മാണശാലയിൽ പൊട്ടിതെറി;രണ്ട് പേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കുരിക്കത്തൂരിൽ പടക്കനിർമ്മാണശാലയിൽ ഉണ്ടായ പൊട്ടിതെറിയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. രാഹുൽ എന്ന പേരുള്ള രണ്ട് പേരാണ് മരിച്ചത്. നാല് പേർക്ക് ഗുരുതര പരിക്കേറ്റതായി പ്രാഥമിക വിവരം. രാത്രി 10 മണിയോടെയായിരുന്നു സംഭവം. വാടകയ്ക്ക് കൊടുത്തിരുന്ന ഒരു വീട്ടിലാണ് സ്ഥോടനം ഉണ്ടായത്. അപകടത്തിൽ വിഷ്ണു എന്നയാൾക്കും അയാളുടെ ഭാര്യയ്ക്കും പരിക്കേറ്റു.പോലീസ് അന്വേഷണം തുടങ്ങി.അപകടത്തിൽ മരിച്ച രാഹുൽ വിഷ്ണുവിൻ്റെ സഹോദരനാണ്. മുണ്ടയ്ക്കത്താഴത്താണ്.

തൃശൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ ഇടത് മുന്നണി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

രാജൻ പല്ലൻ്റെ സ്ഥാനാർത്ഥി അഭ്യർത്ഥനയിൽ വസ്തുതാവിരുദ്ധമായിട്ടുള്ള തെറ്റിദ്ധരിക്കുന്ന കാര്യങ്ങളാണ് ചേർത്തിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

2015 മുതൽ 2025 വരെ തൃശൂർ കോർപ്പറേഷനിൽ ഇടത് ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെ
തൻ്റെ ഭരണ നേട്ടങ്ങളായാണ് രാജൻ പല്ലൻ അവതരിപ്പിച്ചിട്ടുള്ളത് എന്നാണ് പരാതി

രമേശ് പിഷാരടിക്കെതിരെ പരാതി നൽകി മഹിളാ മോർച്ച ; ബിജെപി തോൽക്കുമെന്ന് ഉറപ്പായപ്പോൾ ഗിമിക്കുകൾ കാട്ടുന്നതായി പിഷാരടി

പാലക്കാട്: രമേശ് പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ
പോലീസിൽ പരാതി നൽകി മഹിളാമോർച്ച.
മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
ബലാൽസംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലസംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തത് എന്ന് പരാതി .
ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റ് ആവശ്യപെട്ടു

സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന മഹിള മോർച്ചയുടെ പരാതി
നൽകിയത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്ന് രമേശ് പിഷാരടി.
തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബി ജെ പി സ്ഥാനാർത്ഥി ഗിമ്മിക്കുകൾ കാണിക്കുകയാണ്
താൻ എന്ത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് നടത്തിയത്.

വിവാദ രാഷ്ട്രീയം മടുത്തു എന്നാണ് എൻ ഡി എ യുടെ ബോർഡിൽ എഴുതി വെച്ചിരിക്കുന്നത്.
വിവാദങ്ങൾ മാത്രമാണ് എൻ ഡി എ ഉണ്ടാക്കുന്നത്.
തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങൾ പറയാൻ ഉണ്ട് .ബി ജെ പി ക്ക് വിവാദങ്ങൾ മാത്രമാണ് താൽപര്യമെന്നും പിഷാരടി പറഞ്ഞു.

തിരുവനന്തപുരത്ത് ഒഡിഷ സ്വദേശിനിയും, വയനാട്ടിൽ ഒൻപതാം ക്ലാസ്കാരനും മുങ്ങി മരിച്ചു

തിരുവനന്തപുരം/ വയനാട്:തിരുവനന്തപുരത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു.
ഇടവ ശ്രീയേറ്റ് തീരത്ത് കുളിക്കാനിറങ്ങിയ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്
വൈകിട്ട് 6 മണിയോടെയാണ് സംഭവം .
സുഹൃത്തുക്കളായ മറ്റ് 4 പേർക്ക് ഒപ്പമാണ് കുളിക്കാൻ ഇറങ്ങിയത്.
കൂടെ ഉണ്ടായിരുന്നവരെ നാട്ടുകാർ രക്ഷപ്പെടുത്തി
പ്രിയങ്കയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു
എയിറോ ഡയനാമിക് കോച്ചിംഗ് വിദ്യാർത്ഥിനിയാണ് മരിച്ച പ്രിയങ്ക.

വയനാട്ടിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.
സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസുകാരൻ അലനാണ്  മുങ്ങി മരിച്ചത്.വയനാട് പനമരം വരദൂർ പുഴയിൽ ആണ് അപകടം.
മുട്ടിൽ ഡബ്ലിയു എം ഒ വിദ്യാർഥിയാണ് അലൻ.

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷനിൽ അധ്യാപക നിയമനം; അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ 2026-27 അധ്യയനവർഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഏപ്രിൽ 13-നകം അപേക്ഷിക്കാം.

പാർട്ട്ടൈം ഡയറ്റീഷ്യൻ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ ആൻഡ് വെയ്റ്റ് മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലേക്കാണ് നിയമനം.

വിലാസം: പ്രിൻസിപ്പൽ, സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, മലപ്പുറം-673635. ഇ-മെയിൽ: cpe@uoc.ac.in, 9847206592.

ഐസ് കോഫിയോ ഐസ് ടീയോ : ശരീരഭാരം കുറയ്ക്കാൻ ഏതാണ് ഏറ്റവും നല്ലത്?

ഈ ചൂട് കാലത്ത് അധികം ആളുകളും കുടിക്കുന്ന രണ്ട് പാനീയങ്ങളാണ് ഐസ് കോഫിയും ഐസ് ടീയും. ഇവ രണ്ടിലും ആരോ​ഗ്യ​ഗുണങ്ങളുണ്ടെങ്കിലും ഭാരം കുറയ്ക്കാൻ ഇതിൽ ഏതാണ് ഏറ്റവും മികച്ചത്? ഐസ് ടീയിലും ഐസി കോഫിയിലും കൊഴുപ്പ് കുറയ്ക്കാൻ സഹാിക്കുന്ന EGCG (ഗ്രീൻ ടീ) പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

ഈ പാനീയങ്ങൾ കോർട്ടിസോളിന്റെ അളവ് മന്ദഗതിയിലാക്കുന്നു. ഇത് സമ്മർദ്ദവുമായി ബന്ധപ്പെട്ട ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നതായി ഫുഡ് ബയോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഈ പാനീയങ്ങളിൽ പഞ്ചസാര കൂടുതലായി ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. കഫീൻ അടങ്ങിയ ഐസ് കോഫി വിശപ്പിനെ കുറയ്ക്കുന്നു. ഐസ് കോഫി തയ്യാറാക്കുമ്പോൾ സിറപ്പുകൾ, വിപ്പ് ക്രീം, പഞ്ചസാര എന്നിവ ചേർത്ത കുടിക്കുകയാണെങ്കിൽ, ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഗുണങ്ങൾ വളരെ കുറവാണ്.

ശരീരഭാരം കുറയ്ക്കാൻ നാരങ്ങ നീര് ചേർത്ത ഐസ് ടീ നല്ലതാണ്. ഐസ് കോഫിയായി ഉപയോഗിക്കുമ്പോൾ മിതമായ അളവിൽ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഗുണങ്ങൾ നൽകും. ശരീരഭാരം കുറയ്ക്കാൻ മധുരമില്ലാത്ത ഐസ് ടീയാണ് നല്ലത്. ഡോപാമൈൻ, സെറോടോണിൻ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ കഫീൻ ജാഗ്രത, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നു.

ചൂടുള്ള കാപ്പിയെ അപേക്ഷിച്ച് അസിഡിറ്റി കുറവായതിനാൽ, ഐസ്ഡ് കാപ്പി (പ്രത്യേകിച്ച് തണുത്ത കാപ്പി) നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകാനുള്ള സാധ്യത കുറവാണ്. വീക്കം കുറയ്ക്കുകയും, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന സംയുക്തങ്ങളാൽ ഐസ്ഡ് കോഫി സമ്പുഷ്ടമാണ്.