Home Blog Page 877

പള്ളിശേരിക്കലിൽ സ്വീകരണ പര്യടനത്തിനിടെ വാഹനം മരത്തിൽ ഇടിച്ച് അപകടം;യുഡിഎഫ് വാർഡ് – ജില്ലാ സ്ഥാനാർത്ഥികൾക്ക് പരിക്ക്

ശാസ്താംകോട്ട:പള്ളിശേരിക്കലിൽ സ്വീകരണ പര്യടനത്തിനിടെ വാഹനം മരത്തിൽ ഇടിച്ച് അപകടം;യുഡിഎഫ് വാർഡ് – ജില്ലാ സ്ഥാനാർത്ഥികൾക്ക് പരിക്ക്.ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഷീജ രാധാകൃഷ്ണൻ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.വെള്ളി രാത്രി 10 ഓടെയാണ് സംഭവം.സ്വീകരണ പര്യടനത്തിനിടെ ശാസ്താംകോട്ട പള്ളിശേരിക്കൽ വച്ച് വാഹനത്തിൻ്റെ മുകൾ ഭാഗം മരത്തിൽ ഇടിക്കുകയായിരുന്നു.പള്ളിശേരിക്കൽ തെക്ക് 15-ാം വാർഡ് സ്ഥാനാർത്ഥി തസ്നി(30) യുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു.ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷീജ രാധാകൃഷ്ണനും മരക്കൊമ്പ് മുഖത്ത് പതിച്ച് പരിക്കേറ്റു.

മൈലക്കാട്   ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു വീണ സംഭവം, പരക്കെ ആശങ്ക

കൊല്ലം. മൈലക്കാട്  നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു വീണ സംഭവം പരക്കെ ആശങ്കയായി. നിർമ്മാണ രീതികൾ സംശയാസ്പദമാണെന്നും ആണ്ടു മുഴുവൻ മഴ പെയ്യുന്ന സംസ്ഥാനത്ത് അനുയോജ്യമായ നിർവാണ രീതിയല്ല അനുവർത്തിക്കുന്നതെന്നുമാണ് ആക്ഷേപം.

സമീപത്തെ സർവ്വീസ് റോഡും പൂർണ്ണമായി ഇടിഞ്ഞതോടെ ദേശീയപാതയിലെ ഗതാഗതം താറുമാറായി.
വലിയ ശബ്ദത്തോടെയാണ് റോഡ് തകർന്നതെന്ന് അപകടത്തിൽ ഉൾപ്പെട്ടവർ . അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടർ. അന്വേഷണം നടത്തുമെന്ന് ദേശീയ പാത അതോറി റീജിയണൽ ഓഫീസർ.പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട്‌ തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി.


കൊല്ലം കൊട്ടിയത്തിനു സമീപം മൈലക്കാടാണ് സംഭവം. വൈകുന്നേരം 4 മണിയോടെയാണ്  അപകടം. വലിയ ശബ്ദത്തോടെ റോഡും സംരക്ഷണഭിത്തിയുo തകർന്നു വീണുവെന്ന്  അപകടത്തിൽ പെട്ട  സ്കൂൾ ബസ് ഡ്രൈവർ . ഒരു വശം പൊങ്ങിയ കാറിൽ നിന്നും ഡ്രൈവറായ യുവതി ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്


ദേശിയപാത ഇടിഞ്ഞു താഴ്ന്ന് സർവീസ് റോഡിലേക്ക് മണ്ണ് വീണതിനെ തുടർന്ന് ഇതുവഴി കടന്നുപോവുകയായിരുന്ന വാഹനങ്ങൾ റോഡിൽ കുടുങ്ങി.
സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് പാളികളും പതിക്കാതെ ഇരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.അപകടത്തിൽപെട്ട വാഹനങ്ങളിൽ ഉണ്ടായിരുന്നവരെ ഉടൻ തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു.

അശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
വെള്ളക്കെട്ട് നിറഞ്ഞതും ചതുപ്പ് നിലവുമായ പ്രദേശത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് നിർമാണം നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ കരാർ കമ്പനിക്കും ദേശീയ പാത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് എം എൽ എ .


സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ദേശീയ പാത അതോറിറ്റി, ഉടൻ റോഡ് പുനർനിർമ്മിക്കുമെന്ന് അറിയിച്ചു.


അപകടത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്ത ജില്ലാ കളക്ടർ , നിർമ്മാണ കമ്പിനി അധികൃതരിൽ നിന്ന് വിശദീകരണവും തേടി


റോഡ് പുനർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാത്രിയോടെ ആരംഭിച്ചു.സംഭവത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന്  കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്  കെ സി വേണുഗോപാൽ പറഞ്ഞു.


മുൻപ് മലപ്പുറം ജില്ലയിലെ കൂടിക്കാട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാതയുടെ നിർമ്മാണത്തിലിരിക്കുന്ന ഭിത്തികൾ തകർന്നതും മറ്റും അപകടങ്ങളും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാനമായ അപകടം


ദേശീയപാത തകർച്ച : പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്  കേന്ദ്രമന്ത്രിക്ക് കത്തയച്ചു


കൊല്ലം  മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട്  പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചു.
വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന്
കത്തിൽ ആവശ്യപ്പെടുന്നു. ദേശീയപാത 66-ന്റെ  നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണം എന്നും കത്തിൽ ആവശ്യപ്പെട്ടു.

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് പാറയിടുക്കിൽ വീണുപരുക്ക്

തെങ്കാശി. കടയത്ത് മലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പരുക്കേറ്റത്

ബാലമുരുകന്റെ 15 മീറ്റർ അകലത്തിൽ തമിഴ്നാട് പോലീസ് എത്തിയതോടെ പാറ മുകളിൽ നിന്ന് എടുത്തുചാടുകയായിരുന്നു

150 മീറ്റർ അധികം താഴ്ചയിലേക്ക് ചാടിയ ബാലമുരുകന് പരിക്കേറ്റു എന്നാണ് പോലീസിന്റെ വിലയിരുത്തൽ

രാത്രി പരിക്കേറ്റ ബാലമുരുകന് പിടികൂടാൻ സാധിക്കില്ലെന്ന് വിലയിരുത്തലിൽ പോലീസ്

ബാലമുരുകനെ രക്ഷപ്പെടുത്തി കസ്റ്റഡിയിൽ ആക്കുന്നത് നാളത്തേക്ക് മാറ്റി തമിഴ്നാട് പോലീസ്

ബാലമുരുകന് ഗുരുതരമായി പരിക്കേറ്റു എന്നാണ് വിലയിരുത്തൽ

രക്ഷാദൗത്യത്തിലേക്ക് കടന്നാൽ പോലീസിനും തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ


സൈബർ തട്ടിപ്പിലൂടെ ഒരു കോടി തട്ടി,  പ്രതി പിടിയിൽ

തിരുവനന്തപുരം. സൈബർ തട്ടിപ്പിലൂടെ ഒരു കോടി തട്ടിയെടുത്ത  പ്രതി പിടിയിൽ


അഹമ്മദാബാദ് സ്വദേശി പർമാർ പ്രതീക് ബിപിൻഭായിയാണ് സൈബർ പോലീസിന്റെ പിടിയിലായത്

തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നാണ് പ്രതി തട്ടിപ്പ് നടത്തിയത്


ഷെയർ ട്രേഡിങ്ങിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഡോക്ടറുടെ പരാതിയിൽ നേരത്തെ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു.

മൈലക്കാട് റോഡ് തകർച്ച;ദേശീയപാതയിൽ ഗതാഗത ക്രമീകരണം

കൊല്ലം. കൊട്ടിയം സിത്താര ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് തകർന്നതിൻ്റെ ഭാഗമായി കൊട്ടിയം ടൗണിലും ദേശീയപാതയിലും വാഹനഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴെപ്പറയുന്ന രീതിയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ

ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയിനറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളും ചവറ കെ.എം.എം.എൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്-കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ – ആൽത്തറമൂട് -കടവൂർ – കല്ലുംതാഴം അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് തുടരാവുന്നതും അല്ലെങ്കിൽ കണ്ണനല്ലൂർ-മീയന്നൂർ-കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന അയത്തിൽ-കണ്ണനല്ലൂർ-കട്ടച്ചൽ- ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.

തിരുവനന്തപുരം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ

തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ(തീരദേശം പാരിപ്പള്ളി-പരവൂർ -പൊഴിക്കര വഴി കൊല്ലത്തേക്ക് യാത്ര റോഡ്) തുടരാവുന്നതാണ്.

പൊതുജനങ്ങൾക്ക് ഗതാഗത കുരുക്ക് ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പ് വരുത്തുന്നതി നായി പോലീസ് നിർദ്ദേശിക്കുന്ന ഈ ഗതാഗത ക്രമീകരണങ്ങളോട് എല്ലാവരുടെയും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചു.

വിൽപ്പനയ്ക്ക് എത്തിച്ച 11.910 കിലോ ഗഞ്ചാവുമായി യുവാക്കൾ പിടിയിൽ

കൊല്ലം .വിൽപ്പനയ്ക്കായി എത്തിച്ച 11.910 കിലോ ഗഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിലായി. കണ്ണനല്ലൂർ, നോർത്ത് മൈലക്കാട്, കമല സദനം വീട്ടിൽ ബാലചന്ദ്രൻ മകൻ സുഭാഷ് ചന്ദ്രൻ(27), ചാത്തന്നൂർ മീനാട് വില്ലേജിൽ ഇത്തിക്കര, വയലിൽ പുത്തൻവീട്ടിൽ രാജു മകൻ രാഹുൽ(23) എന്നിവരെ ആണ് കൊല്ലം എ.സി.പി ഷെരിഫിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കടത്തി കൊല്ലം ജില്ലയിൽ ചില്ലറ വിൽപ്പനയ്‌ക്കെത്തിച്ച ഗഞ്ചാവാണ് പിടികൂടിയത്.

ഇവർ അന്യസംസ്ഥാനത്ത് നിന്ന് ഗഞ്ചാവ് എത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനയിലാണ് ഗഞ്ചാവുമായി പിടിയിലാകുന്നത്. എസ്.ഐ രഞ്ചുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.


സാമ്പത്തിക സഹകരണത്തിന് സമഗ്ര പദ്ധതികളുമായി ഇന്ത്യയും റഷ്യയും

ന്യൂഡൽഹി. 2030 വരെ സാമ്പത്തിക സഹകരണത്തിന് സമഗ്ര പദ്ധതികളുമായി ഇന്ത്യയും റഷ്യയും
ഭക്ഷ്യ സുരക്ഷ , ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ ധാരണാ പത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യ റഷ്യ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് ചെറു ന്യൂക്ലിയർ റിയാക്ടർ സാങ്കേതികവിദ്യ വാഗ്ദാനം
ചെയ്ത റഷ്യ.

അമേരിക്കയുടെ അധിക തിരുവാ ഉപരോധങ്ങൾക്കിടയാണ് ആരോഗ്യം ഭക്ഷ്യസുരക്ഷ കുടിയേറ്റം കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയും റഷ്യയും
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നത്. സാമ്പത്തികം  വ്യാപാരം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം ദൃഢമാക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചു.


യൂറിയ ഉത്പാദനത്തിൽ ഇന്ത്യ റഷ്യയുയുമായി സഹകരിക്കും. റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. ഇന്ത്യയിൽ പുതുതായി രണ്ട് കോൺസലേറ്റുകൾ ഉദ്ഘാടനം ചെയ്യും. റഷ്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിൽ 30 ദിവസത്തെ സൗജന്യ ഇ വിസ ടൂറിസ്റ്റ് സൗകര്യം ഏർപ്പെടുത്തും. ഭീകരവാദത്തിനെതിരായ പ്രവർത്തനത്തിൽ ഇന്ത്യൻ റഷ്യയും
ഒന്നിച്ച് പ്രവർത്തിച്ചു എന്ന് പ്രധാനമന്ത്രി.
ഉക്രൈനിൽ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആഗോള വെല്ലുവിളികൾ ചർച്ചയായി എന്നും ഇന്ത്യയ്ക്ക് തടസ്സമില്ലാതെ
ഊർജ്ജവിതരണം ഉറപ്പാക്കാൻ റഷ്യ തയാറെന്നും വ്ളാഡിമിർ പുടിൻ


2030 ഓടെ 100 ബില്യൺ വ്യാപാരമാണ്  ഇരുരാജ്യങ്ങളും തമ്മിൽ ലക്ഷ്യം വയ്ക്കുന്നത് പ്രധനമന്ത്രി തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച വ്ളാഡിമിർ പുടിൻ റഷ്യൻ  പ്രതിനിധി സംഘത്തിന് ഇന്ത്യ നൽകിയ ആതിഥേയത്വത്തിന് നന്ദി അറിയിച്ചു

ശബരിമലയിൽ തീർത്ഥാടക തിരക്ക്

ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു ഇന്നലെ 84,872 പേർ മല ചവിട്ടി. ഇന്ന് വൈകിട്ട് വരെ  60,000ത്തിനു മുകളിൽ ഭക്തരാണ് സന്നിധാനത്ത് എത്തിയത് . തിരക്ക് നിയന്ത്രണവിധേയം ആയതോടെ കൂടുതൽ ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നുണ്ട്. ശബരിമലയിൽ ഉച്ചഭക്ഷണമായി കേരള സദ്യ നൽകാൻ തീരുമാനമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഒന്നിടവിട്ട ദിവസങ്ങളിലാകും സദ്യ കൊടുക്കുക . എന്ന് മുതൽ കൊടുക്കുമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ ജയകുമാർ പറഞ്ഞു


ശബരിമലയിൽ പ്രതിദിനം 80,000ത്തിനു മുകളിൽ ഭക്തരാണ് ദർശനത്തിന് എത്തുന്നത്.  വൈകിട്ട് അഞ്ചുമണിവരെ 60000 മുകളിൽ ഭക്തർ സന്നിധാനത്ത് എത്തി. ഇതും നാളെയും സന്നിധാനത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11 മണിക്ക് ശേഷം ഭക്തരെ പതിനെട്ടാം പടി കയറ്റാൻ അനുവദിക്കില്ല. പോലീസിന് പുറമേ എൻഡിആർഎഫ് ന്റെയും ആർഎഫിന്റെയും പ്രത്യേകസംഘം നിരീക്ഷണത്തിനുണ്ട്


അതിനിടെ, ശബരിമലയിൽ ഉച്ചഭക്ഷണമായി കേരള സദ്യ നൽകാൻ തീരുമാനമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞും  ഒന്നിടവിട്ട ദിവസങ്ങളിലാകും സദ്യ കൊടുക്കുക

സന്നിധാനത്തെയും പമ്പയിലെയും തിരക്ക് പരിഗണിച്ചാകും നിലയ്ക്കലിൽ കൂടുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കുക.

ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി.ലൈംഗിക പീഡന -ഭ്രൂണഹത്യ കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.  ബലാത്സംഗ കേസ് നിലനിൽക്കില്ലെന്നും പരാതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ഹർജിയിൽ പറയുന്നു. രാഹുലിനായി പ്രത്യേക അന്വേഷണസംഘം തമിഴ്നാട്,കർണാടക അതിർത്തികളിൽ പരിശോധന നടത്തി


തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗ കേസ് നിലനിൽക്കില്ലെന്നും,പരാതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും രാഹുലിന്റെ ഹർജിയിൽ പറയുന്നു. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത് .കീഴടങ്ങും മുൻപ് രാഹുലിനെ പിടികൂടാനുള്ള ഊർജിതശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഇതിനിടെ ഒളിവിൽ പോയ രാഹുലിനായി തമിഴ്നാട് കർണാടക അതിർത്തികളിൽ പോലീസ് പരിശോധന നടത്തി. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന. ഇതിനിടെ രാഹുലിൻറെ സഹായിയെയും ഡ്രൈവറേയും എസ്‌ഐടി കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഇവരെ പാലക്കാട്ടെത്തിച്ച്‌ തെളിവെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാൻ ദൃശ്യം മാതൃകയിൽ മൊബൈൽ ഫോൺ കൈമാറിയതായും അന്വേഷണസംഘത്തിന് സംശയമുണ്ട്. നേതൃത്വമാകെ തള്ളി പറഞ്ഞെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനൽ,ഇ പി ജയരാജൻ

തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനൽ 
കോൺഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചു
കേരള പൊലീസ് മികച്ച കുറ്റാന്വേഷണ സേന

താൻ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കിൽ 24 മണിക്കൂറിനകം രാഹുലിനെ പിടിക്കുമെന്ന് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ ആത്മസംതൃപ്തിക്ക് വേണ്ടി
രാഹുലിന് ഒളിക്കാൻ കർണാടകയിലെ കോൺഗ്രസിൽ നിന്ന് സഹായം കിട്ടി
ശബരിമലയിൽ പേർഫെക്റ്റ് അന്വേഷണം 
ഒന്നും മറച്ചുവയ്ക്കാനില്ല

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും എന്നും ഇ.പി ജയരാജൻ