Home Blog Page 46

ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ ബിയർ കുപ്പികൊണ്ട് അടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്

തിരുവല്ല.ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ ഷെയറിനെ ചൊല്ലി സംഘർഷം.ബിയർ കുപ്പികൊണ്ട് അടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. പത്തനംതിട്ട തിരുവല്ല പുളിക്കീഴിലാണ് സംഭവം.കടപ്ര നിരണം വെട്ടിയിൽ കിഴക്കേതിൽ വീട്ടിൽ അരുൺകുമാർ (36 )നാണ് പരിക്കേറ്റത്.സുഹൃത്ത് ലക്ഷ്മിവിലാസത്തിൽ സജിത്ത് (39) പുളിക്കീഴ് പോലീസിന്റെ കസ്റ്റഡിയിൽ

ഗുരുതര പരിക്കേറ്റ അരുൺകുമാർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച

കൊച്ചി: കൊച്ചിയില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച. പാലാരിവട്ടം സംസ്‌കാര ജങ്ഷനുസമീപമുള്ള വാടകവീട്ടില്‍ താമസിക്കുന്ന ബംഗാള്‍, അസം സ്വദേശികളെ ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.

അഞ്ചുപേരടങ്ങുന്ന സംഘമാണ് ഇന്നലെ പുലര്‍ച്ചെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തിയത്. പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണുകളും അടക്കം 6.05 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് ഇതരസംസ്ഥാനക്കാരാണ് വാടകവീട്ടില്‍ കഴിഞ്ഞിരുന്നത്. നഗരത്തില്‍ ഹോട്ടലുകളില്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. മാരകായുധങ്ങളുമായി പ്രതികള്‍ അതിക്രമിച്ച് കടന്നശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.

തൊഴിലാളികളില്‍ നിന്ന് 1,20,000 രൂപ, 3,05,000 വിലവരുന്ന പത്ത് മൊബെല്‍ ഫോണുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവ കവര്‍ന്നു. തൊഴിലാളികളില്‍ ഒരാളെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനിലൂടെ 12,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീകളെ വിവസ്ത്രരാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

അരഞ്ഞാണവും മറ്റും ധരിച്ചിരുന്നോയെന്നറിയാനാണ് സ്ത്രീകളുടെ വസ്ത്രം അഴിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. 1,20,000 രൂപ വിലവരുന്ന സ്വര്‍ണമാലയും 60,000 രൂപ വിലവരുന്ന ഒരു ജോഡി സ്വര്‍ണക്കമ്മലും കവര്‍ന്നു. അര്‍മാന്‍ അലി (23), രാജ ബാബു (26), ഇന്ദേജര്‍ (25), ഫിസ്ദുള്‍ ഹഖ് എന്നിവരാണ് സ്ത്രീകള്‍ക്ക് പുറമേ കവര്‍ച്ചക്കിരയായവര്‍. ഫിസ്ദുള്‍ ഹഖിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. കവര്‍ച്ചാസംഘത്തിലുള്ള രണ്ടുപേര്‍ ഒഴികെയുള്ളവര്‍ മലയാളികളാണെന്നാണ് സൂചന.

വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി

നിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ സബ് ഇൻസ്‌പെക്ടർ കെ.എം. അർഷിദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽനിന്ന് നേരത്തെ 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ റീനയുടെ വീടിനുസമീപത്തെ മതിലിൽ ഇടിച്ച നിലയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ലഹരി വ്യാപാര ശൃംഖലയിലെ അധ്യാപകന്റെ പങ്ക് പുറത്തുവന്നത്.

അധ്യാപകനായ സുഹൈൽ, വിവേകിനും റീനയ്ക്കും നിരന്തരമായി എംഡിഎംഎ കൈമാറാറുണ്ടെന്ന വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വർഷമായി മമ്പാട് കോളേജിൽ ജോലി ചെയ്തുവരുന്ന അധ്യാപകൻ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വൻതോതിൽ രാസലഹരി എത്തിച്ചുനൽകുന്ന ആളാണെന്ന് വ്യക്തമായത്. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലുള്ള ലഹരി മൊത്തവിതരണക്കാരിൽനിന്നാണ് ഇയാൾ വൻതോതിൽ എംഡിഎംഎ വാങ്ങിയിരുന്നത്. തുടർന്ന് ഇത് ചെറിയ അളവുകളിലാക്കി വിദ്യാർഥികൾക്കും യുവാക്കൾക്കും ആവശ്യാനുസരണം ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു പതിവ്. താൻ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

നിലമ്പൂർ ഡിവൈഎസ്പി കെ. റഫീക്കിന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സാബിറലി, പി. സജീഷ്, സി.കെ. സജീഷ്, എം. കൃഷ്ണദാസ് എന്നിവരാണ് പ്രതികളെ വലയിലാക്കിയത്. ലഹരി മാഫിയയുടെ കൂടുതൽ കണ്ണികളെക്കുറിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല

കല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല. ബത്തേരി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇതോടെ ആന്റോ അഗസ്റ്റിന്‍ മാനന്തവാടി ജില്ലാ ജയിലില്‍ തന്നെ തുടരും.

ജാമ്യം നിഷേധിച്ചതോടെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായിരിക്കും എക്‌സൈ് നീക്കം. വിശദമായ ചോദ്യം ചെയ്യലിലാകും അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തിയതില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

ആന്റോയുടെ വീട്ടില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാല്‍ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റില്‍ കോടതിയില്‍ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

യുക്തി 2026: ബസേലിയോസ് മാത്യൂസ് II കോളേജിൽ ദേശീയതല ഹാക്കത്തോൺ

യുക്തി 2026: ബസേലിയോസ് മാത്യൂസ് II കോളേജിൽ ദേശീയതല ഹാക്കത്തോൺ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 70 കോളേജുകളെ പ്രതിനിധീകരിച്ച് 300-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഹാക്കത്തോൺ 18 മണിക്കൂർ തുടർച്ചയായാണ് സംഘടിപ്പിക്കുന്നത്.

സാങ്കേതികവിദ്യ, നവീകരണം, പ്രശ്നപരിഹാര ശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങളും സാങ്കേതിക മികവും ദേശീയതലത്തിൽ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും പുരസ്കാരങ്ങളും നൽകും.

സ്പോൺസർമാർ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിന്നാക്കിൾ സ്മാർട്ട്‌ ടെക്‌നോലോജിസ്, ആവാസ് ബിൽഡർസ് ആൻഡ്‌ ഡെവലപ്പർസ്, ക്ളോണ്ട്പാട്, കൊമ്പെട്ടന്സൺ, ക്യാൻ ടെക്‌നോലോജിസ്, നെറ്റ്‌വർക്ക് സിസ്റ്റം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് പരിപാടിക്ക് പിന്തുണ നൽകുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ പ്രതിഭകളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന യുക്തി 2026, വിദ്യാർത്ഥികളിൽ നവീന ആശയചിന്തയും സംരംഭകത്വ മനോഭാവവും സാങ്കേതിക മികവും വളർത്തുന്നതിനുള്ള ശ്രദ്ധേയമായ ദേശീയതല വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

തുണി അലക്കിക്കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങളെടുത്തു; ചോദ്യം ചെയ്ത ഭർത്താവിനെ തല്ലിയ സംഭവത്തിൽ പിടിയിലായ മൂന്ന് പേർ റിമാൻഡിൽ

പ​ത്ത​നം​തി​ട്ട: തു​ണി ക​ഴു​കി​ക്കൊ​ണ്ടി​രു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ ഒ​ളി​ച്ചു​നി​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ പി​ടി​യി​ൽ. തി​രു​വ​ല്ല കാ​വും​ഭാ​ഗം കി​ഴ​ക്കും​മു​റി കോ​ങ്ങാ​പ​ള്ളി​യി​ൽ വീ​ട്ടി​ൽ ജോ​ഷി എ​ന്ന് വി​ളി​ക്കു​ന്ന മ​നോ​ജ് കെ. ​ത​ങ്ക​പ്പ​ൻ (52), കു​സു​മ​സ​ദ​നം വീ​ട്ടി​ൽ അ​ഖി​ൽ സു​ധ​ൻ (35) തു​ക​ല​ശേ​രി കു​ള​ക്കാ​ട്ട് ത​ത്തം​പ​ള്ളി കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ സു​ജി​ത്ത് സു​രേ​ന്ദ്ര​ൻ (35) എ​ന്നി​വ​രാ​ണ് തി​രു​വ​ല്ല പൊ​ലി​സി​ന്‍റെ പി​ടി​യിലായത്.
ഈ ​മാ​സം 13ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ല്ല തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും അ​മ്മ​യെ​യും അ​നു​ജ​നെ​യു​മാ​ണ് പ്ര​തി​ക​ൾ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. യു​വ​തി തു​ണി ക​ഴു​കി​ക്കൊ​ണ്ട് നി​ൽ​ക്കു​ന്ന​തി​നി​ടെ ജോ​ഷി എ​ന്ന് വി​ളി​ക്കു​ന്ന മ​നോ​ജ് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. പ്ര​കോ​പി​ത​നാ​യ മ​നോ​ജ് സു​ഹൃ​ത്തു​ക്ക​ളെ​യും​കൂ​ട്ടി യു​വ​തി​യു​ടെ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഭ​ർ​ത്താ​വി​ന്‍റെ അ​നു​ജ​ൻ, പ്രാ​യം ചെ​ന്ന അ​മ്മ എ​ന്നി​വ​രെ​യും സം​ഘ ചേ​ർ​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​വ​ർ തി​രു​വ​ല്ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കാൻ 5 അംഗ സമിതിക്ക് കേരള സർവകലാശാല രൂപം നൽകി

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കാൻ 5 അംഗ സമിതിക്ക് കേരള സർവകലാശാല രൂപം നൽകി. സിൻഡിക്കേറ്റ് അംഗങ്ങളായ വി നൗഷാദ്, സിബി സി ബാബു, എസ് പ്രേമ, വിനോദ്കുമാർ ടിജി നായർ, വൈ അഹമ്മദ് ഫസിൽ എന്നിവരാണ് സമിതിയംഗങ്ങൾ.

സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാര്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മലിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രബന്ധത്തിലെ ക്രമക്കേടുകള്‍ പ്രാഥമികമായി പരിശോധിക്കുവാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ചിന്ത കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന പ്രബന്ധമാണ് വിവാദത്തിനാധാരം.

പ്രബന്ധത്തില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടും മേല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടാല്‍ പിഎച്ച്ഡി ബിരുദം സസ്പെന്‍ഡ് ചെയ്ത് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ശശികുമാര്‍ വിസിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ ‘വാഴക്കുല’ മറ്റൊരു പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റേതാണെന്ന് പ്രബന്ധത്തില്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. കൂടാതെ വൈലോപ്പിള്ളി എന്നെഴുതേണ്ടതിനു പകരം ‘വൈലോപ്പള്ളി’ എന്നുമായിരുന്നു എഴുതിയിരുന്നത്. കൂടാതെ ബോധി കോമണ്‍സ് എന്ന വെബ്സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയില്‍ കര്‍ശന ഗതാഗത നിയന്ത്രണം

കൊച്ചി. നഗരത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ വൈകീട്ട് 4 മണി വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തി. നഗരത്തില്‍ ഡ്രോണ്‍ പറത്തുന്നതിന് പൂര്‍ണ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ പരമാവധി കൊച്ചി മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമ്മീഷണറേറ്റ് അഭ്യര്‍ത്ഥിച്ചു.

നിയന്ത്രണം ബാധകമായ സ്ഥലങ്ങള്‍

നേവല്‍ ബേസ്, തേവര, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷന്‍

ബി.ടി.എച്ച്. റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്‍മുഖം റോഡ്, മറൈന്‍ ഡ്രൈവ്

ഹൈക്കോടതി ജങ്ഷന്‍, ബാനര്‍ജി റോഡ്, മാധവ ഫാര്‍മസി, കച്ചേരിപ്പടി

കലൂര്‍, കലൂര്‍-പേരണ്ടൂര്‍ റോഡ്, ദേശാഭിമാനി-പുന്നയ്ക്കല്‍ റോഡ്

ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബിടിഎസ് റോഡ്, ഇടപ്പള്ളി മഠം ജങ്ഷന്‍

ആലുവ-പാലാരിവട്ടം പിഡബ്ല്യുഡി റോഡിലും ഭാഗിക നിയന്ത്രണമുണ്ട്.

യാത്രാവഴികളിലെ മാറ്റം

ആലുവയില്‍ നിന്ന് കലൂരിലേക്ക്: ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, എസ്.എ. റോഡ്, കടവന്ത്ര, കലൂര്‍-കതൃക്കടവ് റോഡ് വഴി പോകുക.

ആലുവ, പറവൂര്‍ ഭാഗങ്ങളില്‍ നിന്ന് ഹൈക്കോടതിയിലേക്ക്: കണ്ടെയ്നര്‍ റോഡ് ഉപയോഗിക്കുക.

കാക്കനാടില്‍ നിന്ന് ഹൈക്കോടതിയിലേക്ക്: പാലാരിവട്ടം, ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി-ചേരാനെല്ലൂര്‍ റോഡ് വഴി ചേരാനെല്ലൂര്‍ ജങ്ഷനിലെത്തി, ഫ്രീ ലെഫ്റ്റ് എടുത്തു കണ്ടെയ്നര്‍ റോഡ് വഴി യാത്ര തുടരുക.

തോപ്പുംപടിയില്‍ നിന്ന് ആലുവയിലേക്ക്: തോപ്പുംപടി ബിഒടി പാലം, അലക്സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍, വൈറ്റില, പാലാരിവട്ടം വഴി സഞ്ചരിക്കുക.

ആലുവയില്‍ നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക്: ഇടപ്പള്ളി ഗ്രാന്‍ഡ് മാളിന് മുന്നിലൂടെ എന്‍എച്ച് 66 വഴി വൈറ്റില, കുണ്ടന്നൂര്‍, തോപ്പുംപടി വഴി യാത്ര ചെയ്യുക.

വൈപ്പിന്‍/ ബോള്‍ഗാട്ടി ഭാഗങ്ങളില്‍ നിന്ന് കലൂര്‍, ആലുവയിലേക്ക്: കണ്ടെയ്നര്‍ റോഡ് ഉപയോഗിക്കുക.

വൈപ്പിനില്‍ നിന്ന് തോപ്പുംപടിയിലേക്ക്: ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗപ്പെടുത്തുക.

പാര്‍ക്കിങ് നിരോധനം

വാത്തുരുത്തി മുതല്‍ തേവര, എം.ജി. റോഡ്, ബാനര്‍ജി റോഡ്, കലൂര്‍ സ്റ്റേഡിയം, പാലാരിവട്ടം വരെയുള്ള പ്രധാന റൂട്ടുകളില്‍ ഗതാഗത തടസ്സമുണ്ടാക്കും വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു.

കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൊടുപുഴ: കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.

മധ്യപ്രദേശ് സ്വദേശി കുമാര്‍ ആണ് മരിച്ചത്. രാത്രി വഴിയിലൂടെ നടന്നു പോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല മുടി വളര്‍ത്താന്‍ അവകാശം,കര്‍ശന നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും ലിംഗ നിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നു ബാലാവകാശ കമ്മീഷന്‍. മുടിയുടെ നീളത്തിന്റെ പേരില്‍ ആണ്‍കുട്ടികളേയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളേയും സ്‌കൂള്‍ അധികൃതര്‍ മാനസികമായി ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ലെന്നും കമ്മീഷന്‍ അംഗം പി ഷാജേഷ് ഭാസ്‌കര്‍ ഉത്തരവിട്ടു.

അതേസമയം മുടി സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വിദ്യാര്‍ഥികളാണെന്നും ഉത്തരവില്‍ പറയുന്നു. കായിക മത്സരങ്ങളിലും പ്രാക്ടിക്കല്‍ ക്ലാസുകളിലും പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി നീളമുള്ള മുടി കെട്ടി വയ്ക്കുകയോ ഹെയര്‍ബാന്‍ഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യണം.

ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും സിബിഎസ്ഇയും മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് 45 ദിവസത്തിനകം കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുടി നീട്ടി വളര്‍ത്തുന്ന ആണ്‍കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ കുറ്റവാളികളായി ചിത്രീകരിക്കുന്നുവെന്നു കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോനും നീട്ടി വളര്‍ത്തിയ മുടി വെട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടും പതിനൊന്നാം ക്ലാസിലെ ആണ്‍കുട്ടി അതിനു തയ്യാറാകാത്ത സാഹചര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നു ആവശ്യപ്പെട്ട് കോട്ടയ്ക്കല്‍ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലും നല്‍കിയ ഹര്‍ജികള്‍ ഒന്നിച്ച് പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.