Home Blog Page 20

ആലുവ റൂറൽ പരിധിയിൽ ശനിയാഴ്ച രാത്രി നടന്ന പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 350-ലേറെ കേസുകൾ; ഒളിവിൽ കഴിഞ്ഞ 36 പേരെ പിടികൂടി

ആലുവ: ആലുവ റൂറൽ പരിധിയിൽ ശനിയാഴ്ച രാത്രി നടന്ന പരിശോധനയിൽ 350-ലേറെ കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 40, അബ്കാരി നിയമവുമായി ബന്ധപ്പെട്ട് 54, നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ട് 53, മദ്യപിച്ചു വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ തുടങ്ങിയതുമായി ബന്ധപ്പെട്ട് 203 കേസുകൾ എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തത്.

Also Read: സംസ്ഥാനത്ത് സ്‌മാർട് പിഡിഎസ് പദ്ധതി നടപ്പാക്കുന്നു; റേഷൻ കാർഡ് അസാധുവാകും; ആറ് മാസമായി ഉപയോഗിക്കാത്ത കാർഡുകൾ ഇ-കെവൈസി പൂർത്തിയാക്കണം

വിവിധ നിയമങ്ങൾ ലംഘിച്ച മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട് 1105 പെറ്റി കേസുകൾ എടുത്തിട്ടുണ്ട്. അന്വേഷണത്തിൽ ജാമ്യം നിഷേധിച്ച കേസുകളും ആയി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞ 36 പേരെ അറസ്റ്റ് ചെയ്തു. 209 പേർക്കെതിരെ വിവിധ കോടതികൾ പുറപ്പെടുവിച്ച വാറന്‍റുകൾ നടപ്പിലാക്കി.

ദീർഘകാലമായി ഒടുവിൽ കഴിഞ്ഞ നാലുപേർ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ച 20 പേർ ക്രൈം കേസുകൾ ഉൾപ്പെട്ട മൂന്ന് പേർ എന്നിവർ പിടിയിലായി.166 ലോഡ്ജുകൾ പരിശോധനയ്ക്ക് വിധേയമാക്കി. മുൻകാല കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 92 പേരെയും, ജയിൽ മോചിതരായ 15 പേരെയും പരിശോധിച്ചു. റെയിഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്‍റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

സംസ്ഥാനത്ത് സ്‌മാർട് പിഡിഎസ് പദ്ധതി നടപ്പാക്കുന്നു; റേഷൻ കാർഡ് അസാധുവാകും; ആറ് മാസമായി ഉപയോഗിക്കാത്ത കാർഡുകൾ ഇ-കെവൈസി പൂർത്തിയാക്കണം

തിരുവനന്തപുരം: സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ ‘Silent Ration Cards’ ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യുമെന്ന് സിവിൽ സപ്ലൈസ് വകുപ്പിൻ്റെ അറിയിപ്പ്. എല്ലാ മാസവും 21ന് ഇത്തരം കാർഡുകൾ കണ്ടെത്തി അടുത്ത മാസം ഒന്നു മുതൽ റേഷൻ വിഹിതം ലഭിക്കാത്ത വിധത്തിൽ ഡീആക്ടിവേറ്റ് ചെയ്യുമെന്നാണ് അറിയിപ്പ്.

Also Read: ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്ന് മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്, കിഴക്കൻ മേഖലയിൽ കനത്ത മഴ

ഇങ്ങനെ ഡീആക്ടിവേറ്റ് ചെയ്ത കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം ഇ-കെവൈസി (eKYC) പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളൂ. സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത കാർഡുകൾ അസാധുവാക്കി ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

ആധാർ അധിഷ്ഠിത പരിശോധനയിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളെയും ഡീആക്ടിവേറ്റ് ചെയ്യും. ഇവർ മൂന്ന് മാസത്തിനകം ഇകെവൈസി പൂർത്തിയാക്കി നിലനിർത്തേണ്ട കാർഡ് തെരഞ്ഞെടുത്ത് മറ്റ് കാർഡുകളിൽ നിന്ന് പേര് നീക്കം ചെയ്തശേഷം പരിശോധന പൂർത്തിയാക്കണം. എങ്കിൽ മാത്രമേ റേഷൻ അനുവദിക്കുകയുള്ളൂ. സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവരുടെ വിവരങ്ങൾ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും. സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്ന അവസരത്തിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗുണഭോക്താക്കളെ അറിയിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്ന് മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്, കിഴക്കൻ മേഖലയിൽ കനത്ത മഴ

കോട്ടയം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഇടുക്കി കോട്ടയം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഏഴ് ജില്ലകളിലാണ് കാലാവസ്ഥാ കേന്ദ്രം ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

Also Read: വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇടുക്കിയും കോട്ടയവും കൂടാതെ കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.ഇടിമിന്നലിനും സാധ്യതയുണ്ട്.

ഇടുക്കി, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്. കോട്ടയം കിഴക്കൻ മേഖലയിൽ കനത്ത മഴ. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലയിൽ കനത്ത മഴ. പാലാ, ഭരണങ്ങാനം മേഖലകളിലും ശക്തമായ മഴ. തീക്കോയി മേഖലയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. വാഗമൺ ഈരാറ്റുപേട്ട റോഡിൽ ഗതാഗത തടസ്സം നേരിട്ടു. നദിയിൽ കലങ്ങിമറിഞ്ഞ വെള്ളമാണ്. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായോ എന്ന് സംശയമുണ്ട്.

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: എൽനിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും ഉയർന്ന താപനിലയും കാരണം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വ്യവസ്ഥ പ്രകാരമുള്ള 200 മെഗാവാട്ടിന്റെ ലഭ്യതക്കുറവും ദേശീയ തലത്തിൽ കാറ്റാടി നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതും മൂലം സംസ്ഥാനത്ത് 400 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കമ്മി അനുഭവപ്പെടുന്നുണ്ട്.

Also Read: കരുനാഗപ്പള്ളി പട. തെക്ക് കൈലാസത്തിൽ റിട്ട. കെഎംഎംഎല്‍ ഉദ്യോഗസ്ഥന്‍ കെ മോഹനൻ പിള്ള നിര്യാതനായി

പവർ എക്സ്ചേഞ്ചുകളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നതിനാൽ ഉപഭോക്താക്കൾ വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം ക്രമീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയുള്ള പീക്ക് സമയത്താകും ഇന്നും വൈദ്യുതി നിയന്ത്രണം

അറിയിപ്പ് ഇപ്രകാരം

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്. . മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്.

സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 400 മുതൽ 600 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. കൂടാതെ ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. 5000 മെഗാവാട്ട് വരെ ഓൾ ഇന്ത്യ ഡിമാൻഡ് കൂടാനും 5000 മെഗാവാട്ട് വരെ വിൻഡ് ജനറേഷൻ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിട്ടുമുണ്ട്.

സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്. ദേശീയതലത്തിൽ കാറ്റാടി നിലയങ്ങളിൽനിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെൻ്ററിൻ്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ല. ആയതിനാൽ ഇന്ന് 200 മെഗാവാട്ടിന്റെ അധികകുറവുകൂടി അനുഭവപ്പെടുന്നുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ, 20.09.2026-(ഞായറാഴ്ച) വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം.

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ . ഷൂട്ടിംഗിൽ കോഴിക്കോട് സ്വദേശി വിദർശ കെ വിനോദ് വെള്ളി മെഡൽ സ്വന്തമാക്കി. 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിലാണ് മെഡൽ നേട്ടം. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ മലയാളി എന്ന അസുലഭ നേട്ടവും ഇനി വിദർശയ്ക്ക് സ്വന്തം.

ഇന്ത്യക്ക് വേണ്ടി ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ വിദർശ വെടിവെച്ചിട്ടത് ചരിത്ര നേട്ടം.
10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ 1898 പോയിൻ്റ് നേടിയാണ് വിദർശ യുൾപ്പെടുന്ന മൂന്നംഗ സംഘം വെള്ളി കരസ്ഥമാക്കിയത്. നഗോയയിൽ ചരിത്രം പിറന്നതിന് പിന്നാലെ കോഴിക്കോട്ടെ മലയോര ഗ്രാമമായ തിരുവമ്പാടിയിലും ആഘോഷം.

സന്തോഷം പങ്കുവെച്ച വിദർശ പിന്തുണച്ച കുടുംബത്തിനും കോച്ചിനും നന്ദി പറഞ്ഞു. പിന്നാലെ വീഡിയോ കോളിലൂടെ മുഖ്യമന്ത്രിയുടെ അഭിനന്ദനം.

2018ല് എൻസിസി യിലൂടെ ഷൂട്ടിംഗിലേക്ക് വന്ന വിദർശ 2019 മുതൽ ഷൂട്ടിംഗ് പ്രൊഫഷനായി തീരുമാനിച്ചിരുന്നു. സ്വപ്നമെഡലിന് പിന്നാലെ വിദർശ പങ്കെടുക്കാൻ ഇരിക്കുന്ന 50 മീറ്റർ റൈഫിളിനത്തിൽ മറ്റൊരു ചരിത്രം പിറവി കൊള്ളുമോ എന്ന് കാത്തിരിക്കുകയാണ് നാടും കൂട്ടുകാരും

മിൽമയിലെ ക്രമക്കേടിൽ വിശദാന്വേഷണത്തിന് ക്ഷീരവികസന വകുപ്പ്

തിരുവനന്തപുരം. മിൽമയിലെ ക്രമക്കേടിൽ വിശദാന്വേഷണത്തിന് ക്ഷീരവികസന വകുപ്പ്. സഹകരണ സംഘം നിയമത്തിലെ സെക്ഷൻ 65 പ്രകാരമുള്ള അന്വേഷണമാണ് നടത്തുക. വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറുടെ മേൽനോട്ടത്തിൽ നാലംഗ ടീമിനെ ഉടൻ പ്രഖ്യാപിക്കും.


മിൽമ മലബാർ മേഖലാ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ക്ഷീരവികസന വകുപ്പിൻ്റെ അന്വേഷണം.
സംഘത്തിലെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ അന്വേഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും. നേരത്തെ MRDF രൂപീകരിച്ച ശേഷം ഇതുവരെ ഓഡിറ്റ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27.45 ലക്ഷം നഷ്ടമുണ്ടാക്കി. നഷ്ടത്തുക പിടിച്ചെടുത്തില്ല. കണക്കിൽ കുറവ് ചെയ്ത് ക്രമക്കേട് നടത്തിയെന്നും കണ്ടെത്തിയിരുന്നു. മലപ്പുറം ഡയറിയിൽ നെയ്യ് മോഷണവും
പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ ലക്ഷങ്ങളുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു. 65 എൻക്വയറിയിലെ കണ്ടെത്തൽ പ്രകാരം ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാനും കഴിയും. എന്നാൽ മലബാർ യൂണിയൻ പിരിച്ചു വിട്ടതിൽ ദുരൂഹതയുണ്ടെന്നാണ്
മിൽമ ചെയർമാൻ കെ എസ് മണിയുടെ വാദം.
ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമായ തീരുമാനമല്ലെന്ന് പറഞ്ഞു മന്ത്രി ബിന്ദുകൃഷ്ണ തള്ളിയിരുന്നു.

പാറശ്ശാലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു

തിരുവനന്തപുരം. പാറശ്ശാലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു. പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിതയ്ക്കാണ് വെട്ടേറ്റത് . ഗുരുതരമായി പരിക്കേറ്റ സുനിതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ ആക്രമണം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വിജയ പ്രേംകുമാർ കത്തികൊണ്ട് സുനിതയുടെ പുറം കഴുത്ത് അറുക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുനിതയെ ഉടൻതന്നെ 108 ആംബുലൻസിന്റെ സഹായത്തോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ ഭർത്താവ് വിജയ പ്രേംകുമാറിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

rep image

തിരുവനന്തപുരം. ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. കിണറിന് സമീപത്തെസിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുഞ്ഞ് കിണറിന്റെ സംരക്ഷണ ഭിത്തിയിൽ കയറി നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ.

ഇന്നലെ ഉച്ചയോടെയാണ് കോട്ടുകാൽകോണത്ത് അഞ്ചു വയസ്സുകാരൻ ദീപക്കിനെ കാണാതായത്… നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു… കിണറിന് തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുഞ്ഞ് കിണറിന് മുകളിലേക്ക് കയറുന്നതും കിണറ്റിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ ഉണ്ട്…

കോട്ടുകാൽക്കോണം സ്വദേശികളായ ശ്രുതി-ദിലീപ് ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാളാണ് ദീപക്. ഇന്നലെ രാവിലെ അങ്കണവാടിയിലേക്ക് കൊണ്ടുവിടാൻ ഒരുക്കി നിർത്തിയെങ്കിലും കുട്ടി അച്ഛനൊപ്പം പോയില്ല… ഉച്ചയോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ഒളിച്ചിരുന്നപ്പോൾ അബദ്ധത്തിൽ സംഭവിച്ചത് ആകാമെന്നാണ് കുടുംബം പറയുന്നത്

നെയ്യാറ്റിൻകര dysp യുടെ നേതൃത്വത്തിൽ ബാലരാമപുരം സി ഐ കേസ് അന്വേഷിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

വഴിക്ക് വന്നു, കരാർ ഇല്ലെങ്കിലും പറക്കാൻ തയ്യാറെന്ന് ചിപ്സന്‍ ഏവിയേഷൻ

തിരുവനന്തപുരം.കരാർ ഇല്ലെങ്കിലും പറക്കാൻ തയ്യാറെന്ന് ചിപ്സന്‍ ഏവിയേഷൻ. എൻജിൻ വ്യത്യാസം അനുസരിച്ച് 3.2 മുതൽ 4 ലക്ഷം രൂപ വരെയാണ് മണിക്കൂറിന് നൽകേണ്ടത്. ചിപ്സൺ ഏവിയേഷനുമായി സർക്കാർ ഒപ്പിട്ട കരാർ ഇന്നലെ അവസാനിച്ചിരുന്നു.

പറന്നാലും ഇല്ലെങ്കിലും പ്രതിമാസം 80 ലക്ഷം രൂപ വാടകയിലാണ് പിണറായി വിജയൻ സർക്കാർ ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ വാടകക്ക് എടുത്തിരുന്നത്. ഈ കരാർ തുടരാൻ യുഡിഎഫ് സർക്കാരിന് വലിയ താല്പര്യവുമില്ല പിന്മാറും എന്ന് ഉറപ്പായ ഘട്ടത്തിലാണ് ഡിജിപി നൽകിയ ശുപാർശയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

കരാർ ഇല്ലാതെ തന്നെ സർക്കാരുമായി സഹകരിക്കാൻ തയ്യാർ ആണെന്നാണ് ചിപ്സൺ ഏവിയേഷൻ അറിയിച്ചിട്ടുള്ളത്. പറക്കുന്നതിനു മാത്രം പണം.
ഇരട്ട എൻജിൻ ഹെലികോപ്റ്ററിന് മണിക്കൂറിന് നാലുലക്ഷം രൂപ. ഒറ്റ എൻജിൻ ഹെലികോപ്റ്ററിന് മണിക്കൂറിന് 3.2 ലക്ഷം രൂപയും. ഡിജിപി നൽകിയ ശുപാർശയിൽ സമയലാഭം ഡ്യൂട്ടിഭാരം കുറയ്ക്കൽ എന്നിവ അടക്കം ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിനു കാരണമായി കാണിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. നിലവിലെ സാഹചര്യത്തിൽ അവയവദാനം മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഒരു കടമ്പ. അവയവദാനത്തിന് ഹെലികോപ്റ്റർ ആവശ്യമാകുന്ന ഘട്ടത്തിൽ സ്വകാര്യ മേഖലയിലെ ഹെലികോപ്റ്ററുകൾ സ്വകാര്യ ആശുപത്രികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സർക്കാർ ഏകോപനത്തോടെ പറത്താൻ ആകുമോ എന്നുള്ള ആലോചനയിലാണ് സർക്കാർ

ESA കരട് വിജ്ഞാപനം, കർഷകരുടെ ആശങ്ക പരിഹരിക്കും മന്ത്രി ടി സിദ്ദിഖ്

തിരുവനന്തപുരം.ESA കരട് വിജ്ഞാപനംസംബന്ധിച്ച് കർഷകരുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. വിജ്ഞാപന പ്രകാരം ഈ മാസം 24 ന് ആക്ഷേപം ഉന്നയിക്കാനുള്ള സമയപരിധി തീരും

ഈ സമയപരിധിക്കകം മറുപടി നൽകാനുള്ള നടപടി പരിസ്ഥിതി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. സമ്പൂർണമായി ഒഴിവാക്കാൻ കഴിയുന്ന വില്ലേജുകളെ ഒഴിവാക്കാൻ നടപടി ഉണ്ടാകും. 30 വില്ലേജുകളിൽ അധികം സമ്പൂർണമായി ഒഴിവാക്കാൻ ആകും. ബാക്കിയുള്ള ജനവാസ, കാർഷിക മേഖല ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്

ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ട്. ആ ആശങ്ക ദൂരീകരിക്കാനുള്ള നടപടികൾ സർകാർ സ്വീകരിക്കുന്നുണ്ട്. പശ്ചിമഘട്ട വിദഗ്ധ സമിതി കേരളം സന്ദർശിച്ചതിനിടെ മുഖ്യമന്ത്രി സമിതിയുമായി കൂടിക്കാഴ്ച് നടത്തി. കേരളത്തിൽ സ്വീകരിക്കേണ്ട നടപടികൾ കൃത്യമായി ഈ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു എന്നും മന്ത്രി പറഞ്ഞു.