Home Blog Page 146

ഓണക്കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം,ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തില്‍ നിന്ന് നേടിയത് 10.8 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം. ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തില്‍ നിന്ന് നേടിയത് 10.8 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 10.2 കോടി രൂപയായിരുന്നു. ഓണത്തിരക്ക് പ്രമാണിച്ച് 4461 സര്‍വീസുകളാണ് ഇത്തവണ കെഎസ്ആര്‍ടിസി നടത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി കെഎസ്ആര്‍ടിസി നിരവധി അധിക സര്‍വീസുകളും ദൂരയാത്ര സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു.

ദൂരയാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് റെക്കോര്‍ഡ് വരുമാനത്തിലേക്ക് എത്തിച്ചത്.ചതയം ദിനത്തില്‍ മാത്രം കെഎസ്ആര്‍ടിസിക്ക് 8.07 കോടി രൂപയുടെ കളക്ഷനാണ് ലഭിച്ചത്. ഈ ദിവസം മാത്രം ആകെ 22,02,992 പേരാണ് ബസുകളില്‍ യാത്ര ചെയ്തത്. ഉത്രാട ദിനത്തില്‍ 7.88 കോടി രൂപയും തിരുവോണ ദിനത്തില്‍ 4.77 കോടി രൂപയും വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിച്ചു.

സ്വാമി ശങ്കരാമൃതാനന്ദപുരിയ്ക്ക് അന്ത്യാഞ്ജലി

അമൃതപുരി : മാതാ അമൃതാനന്ദമയി മഠത്തിലെ മുതിര്‍ന്ന സംന്യാസവര്യനും അമൃത ആയുര്‍വ്വേദ കോളജ് ഡീനും അമൃത അയുര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഡയറക്ടറുമായിരുന്ന സ്വാമി ശങ്കരാമൃതാനന്ദപുരിയ്ക്ക് അന്ത്യാഞ്ജലി. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച സമാധിയായ സ്വാമിയുടെ മൃതശരീരം ഇന്നലെ രാവിലെ 10-ഓടെ അമൃതപുരിയില്‍ എത്തിച്ചു. തുടര്‍ന്ന് പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മാതാ അമൃതാന്ദമയി മഠത്തിലെ മുതിര്‍ന്ന സ്വാമിമാരും സ്വാമിനിമാരും ബ്രഹ്‌മചാരി ബ്രഹ്ചാരിണിമാരും ആശ്രമ അന്തേവാസികളും ആയുര്‍വേദ കോളജിലെയും ആശുപത്രിയിലെയും ജീവനക്കാരും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

കൊല്ലത്തും പുലികളിറങ്ങുന്നു

കൊല്ലം: പെരിനാട് കലാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തൃശൂര്‍ പുലികളി 6ന് കടവൂരില്‍നിന്ന് ആരംഭിച്ച് അഞ്ചാലുംമൂട്ടില്‍ സമാപിക്കും. തൃശൂരില്‍നിന്ന് 40ഓളം പുലികളി കലാകാരന്മാരും 25 മേളക്കാരും 15-ഓളം മെയ്യെഴുത്തുകാരുമടക്കം നൂറോളം പേര്‍ പങ്കെടുക്കും.
രാവിലെ എട്ടിന് ശ്രീമുരുകന്‍പിള്ള ഭൂതക്കാവില്‍ മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് കോട്ടയ്ക്കകം എന്‍എസ്എസ്. കരയോഗം ഗ്രൗണ്ടില്‍നിന്ന് ‘പുലിയിറക്കം’ നടക്കും. തുടര്‍ന്ന് വൈകിട്ട് മൂന്നിന് തൃക്കടവൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിന് മുന്നില്‍നിന്ന് പുലികളി ആരംഭിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ബാബു ഫ്‌ലാഗ് ഓഫ് ചെയ്യും. കൗണ്‍സിലര്‍മാരായ റീജ സുഗുണന്‍, ധന്യ രാജു, ആര്‍. മഹേഷ്, ബി. പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും.
രാത്രി ഏഴിന് അഞ്ചാലുംമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സമാപന സമ്മേളനം തൊഴില്‍, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., മേയര്‍ എ.കെ. ഹഫീസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കലാവേദി ചെയര്‍മാന്‍ ആര്‍. സജീവ് കുമാര്‍ അധ്യക്ഷനാകും. സെക്രട്ടറി പി.ആര്‍. ബിജു സ്വാഗതവും വനിതാരംഗം സെക്രട്ടറി അനുപമ ബിജു നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ആര്‍. സജീവ് കുമാര്‍, സെക്രട്ടറി പി.ആര്‍. ബിജു, ആര്‍. ബിജു, കെ.എസ്. സജി, ആര്‍. രതീഷ് എന്നിവര്‍ പങ്കെടുത്തു.

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവ എൻജിനിയറിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

ശാസ്‌താംകോട്ട:വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവ എൻജിനിയറിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.തിരുവനന്തപുരം പട്ടം 23 സെൻ്റ് മേരീസ് ലെയിനിൽ ബോബീനയാണ് (43) അറസ്റ്റിലായത്.

ഇവരുടെ ഭർത്താവും പട്ടം സെൻ്റ് മേരീസ് ഹൈസ്കൂൾ അധ്യാപകനുമായ മനോജ് എബ്രഹാം (52),എറണാകുളത്ത് സ്ഥിരം താമസക്കാരനായ കൊട്ടാരക്കര വിളക്കുടി സ്വദേശി പ്രദീപ് കുമാർ (60) എന്നിവർ ഒളിവിലാണ്. തേവലക്കര  പട്ടകടവ് സ്വദേശി   യാഷിം  ആണ് തട്ടിപ്പിനിരയായത്.പ്രദീപ് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള നോർത്ത് കണക്ടഡ് ഗ്ലോബൽ ട്രാവത്സ് എന്ന സ്ഥാപനം വഴിയാണ് വിസ തട്ടിപ്പ് നടത്തിയത്.ബോബിനയും മനോജ് എബ്രഹാമും ട്രാവത്സിൻ്റെ പാർട്ണർമാരായിരുന്നു.രണ്ട് വർഷം മുമ്പ് ഇലക്ട്രിക്കൽ എൻജിനിയറായ യാഷിമിന് ഉയർന്ന ശമ്പളത്തിൽ യു.കെയിൽ ജോലി വാഗ്ദാനം നൽകി ആദ്യം 3 ലക്ഷം രൂപ തട്ടിയെടുത്തു.ഇത് നടക്കാതെ വന്നപ്പോൾ കാനഡയിലേക്കും പിന്നീട് ആസ്ട്രേലിയയിലും ജോലി ശരിയാക്കാമെന്ന് പറഞ്ഞു.ഇതിനോടകം ബോബിനയുടെ അക്കൗണ്ടിലേക്ക് ഫെഡറൽ ബാങ്കിൻ്റെ കാരാളിമുക്ക് ശാഖ വഴി പല തവണയായി 9,25000 രൂപ കൈമാറിയിരുന്നു.6 മാസം മുമ്പ് വീണ്ടും സമീപിച്ചപ്പോൾ മൂവരും ചേർന്ന് നെതർലെൻഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി ശരിയായതായി അറിയിക്കുകയും വ്യാജ എഗ്രിമെൻ്റ് കൈമാറുകയും ചെയ്തു.മാസങ്ങൾ കഴിഞ്ഞിട്ടും പോകാൻ കഴിയാതെ വന്നതോടെ യാഷീമിൻ്റെ ബന്ധുക്കൾ നടത്തിയ രഹസ്യാന്വേഷണത്തിലാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസിലാക്കുന്നത്.പ്രതികൾ മുമ്പും ഇത്തരത്തിൽ നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി സൂചനയുണ്ട്.തുടർന്ന് ശാസ്‌താംകോട്ട പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്തു നിന്നും ബോബിനയെ പിടികൂടിയത്.

ഇന്നത്തെ ഒരു കോടി ആർക്ക്

സ്ത്രീശക്തി ലോട്ടറി ഫലം

ഇന്ത്യ പോസ്റ്റ് GDS റിക്രൂട്ട്‌മെന്റ് 2026: രജിസ്‌ട്രേഷൻ ആരംഭിച്ചു, പ്രധാന വിവരങ്ങളറിയാം

ഇന്ത്യ പോസ്റ്റ് ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) ഷെഡ്യൂൾ-II റിക്രൂട്ട്‌മെന്റിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് indiapost.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

Also Read: ക്യാബേജ് പതിവായി കഴിക്കുന്നവരാണോ നിങ്ങൾ?

പ്രധാന വിവരങ്ങൾ:

അപേക്ഷാ തീയതികൾ: ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 19 വൈകുന്നേരം അഞ്ച് മണി വരെ രജിസ്റ്റർ ചെയ്യാം. മുൻപത്തെ രജിസ്ട്രേഷൻ നമ്പറുകൾ സ്വീകരിക്കുന്നതല്ല, പുതിയ അപേക്ഷകർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ഓൺലൈൻ അപേക്ഷ സമർപ്പണം: സെപ്റ്റംബർ രണ്ട് മുതൽ അപേക്ഷാ ഫോം സമർപ്പിച്ചു തുടങ്ങാം. അവസാന തീയതി സെപ്റ്റംബർ 21 വൈകുന്നേരം അഞ്ച് മണിയാണ്.

തിരുത്തലുകൾ വരുത്താൻ: സെപ്റ്റംബർ 23 മുതൽ 24 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം.

അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 100 രൂപയാണ് ഫീസ്. വനിതകൾ, SC/ST, PwBD, ട്രാൻസ്‌വുമൺ വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് ഫീസ് ഇളവുണ്ട്.

തിരഞ്ഞെടുപ്പ് പ്രക്രിയ: പത്താം ക്ലാസ്സിലെ മാർക്കിന്റെ (അല്ലെങ്കിൽ ഗ്രേഡ് മാർക്കാക്കി മാറ്റിയത്) അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുക്കപ്പെടുന്നവരുടെ സർട്ടിഫിക്കറ്റ് പരിശോധന ഡിജിലോക്കർ വഴിയായിരിക്കും നടക്കുക. അപേക്ഷകർ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഡിജിലോക്കറിൽ ലഭ്യമാക്കി വയ്ക്കേണ്ടതാണ്.

ക്യാബേജ് പതിവായി കഴിക്കുന്നവരാണോ നിങ്ങൾ?

നിരവധി പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ക്യാബേജ്. നേരിയ പച്ചനിറത്തിലും പർപ്പിൾ നിറത്തിലുമെല്ലാം കാബേജ് ലഭ്യമാണ്. ഉയർന്ന അളവിലുള്ള നാരുകളും (insoluble fiber) പ്ലാന്റ് സ്റ്റെറോളുകളും നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും മലവിസർജ്ജനം ക്രമമാക്കുകയും ചെയ്തുകൊണ്ട് കുടലിനെ ആരോഗ്യകരമായി കാത്തുസൂക്ഷിക്കുന്നു.

Also Read: കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശം തള്ളാതെ ലീ​ഗ്, സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവന ആകാമെന്ന് സാദിഖലി തങ്ങൾ

പോളിഫെനോളുകൾ, സൾഫർ സംയുക്തങ്ങൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും പൊട്ടാസ്യവും ആന്തോസയാനിനുകളും സഹായിക്കുന്നു.

വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിട്ടുള്ള ക്യാബേജ് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും കാബേജിന് കഴിവുണ്ട്. കാബേജിൽ അടങ്ങിയ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. കലോറി വളരെ കുറവായതും എന്നാൽ ജലാംശവും നാരുകളും ധാരാളമായി അടങ്ങിയതുമായതിനാൽ, ഇത് വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ക്യാബേജ് മികച്ചതാണ്.

കുറഞ്ഞ കലോറിയും കൊഴുപ്പും ആയതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ കാബേജ് ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. നാരുകളുടെ സാന്നിധ്യം ഉള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിയന്ത്രണം കൊണ്ടു വരുന്നതിനു സാധിക്കും.

എന്നാൽ ക്യാബേജ് അമിത അളവില്‌ കഴിക്കരുത്. ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുമ്പോൾ മിതത്വം പാലിക്കേണ്ട് വളരെ പ്രധാനമാണ്. അമിതമായി കാബേജ് കഴിക്കുന്നത് വയറുവീർക്കലിനും മലബന്ധത്തിനും കാരണമായേക്കാം. ഹൈപ്പർതൈറോയിഡ് ഉള്ളവരിൽ തൈറോക്സിൻ ഹോർമോണിന്റെ ഉത്പാദനത്തെ ബാധിച്ചേക്കാം എന്നതുകൊണ്ട് കാബേജ് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കാറുണ്ട്.

കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശം തള്ളാതെ ലീ​ഗ്, സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവന ആകാമെന്ന് സാദിഖലി തങ്ങൾ

കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ. സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവന ആകാമെന്നും വാർത്തനക കാലത്ത് സ്ത്രീകൾ വേട്ടയാടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ അവസ്ഥയെ ആകും കാന്തപുരം ഉദ്ദേശിച്ചത്. മത പണ്ഡിതന്റെ അഭിപ്രായമാണതെന്നും സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള അഭിപ്രായത്തോട് ചേർന്ന് നിൽക്കുക എന്നതാണ് ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെയും സമുദായത്തിന്റെയും ഐക്യമാണ് പ്രധാനമെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

Also Read: സുകുമാരക്കുറുപ്പെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നീക്കം, കുടുംബം ഏറ്റെടുക്കുമോ? ഇല്ലെങ്കിൽ പുനരധിവസിപ്പിക്കും

അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ രം​ഗത്തെത്തിയ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതിയെന്ന് എസ്എസ്എഫ് പറഞ്ഞു. പൊതുസമൂഹത്തിന് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷ, കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള സമ്മതിയല്ല. ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിൻറെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ വരേണ്ടതില്ലെന്ന് എസ്‍വൈഎസ് മുന്നറിയിപ്പ് നൽകി.

ഇത്തരം നിലപാടുകൾ ബാക്കി കൂടെ ഇല്ലാതാക്കാനാണ് ഉപകരിക്കുക. വിശ്വാസി സമൂഹത്തിന്റെ ആചാര മര്യാദകൾക്ക് നേരെ കപട പുരോഗമനത്തിന്റെ ക്ലാസ് എടുക്കാൻ വരുന്ന പാർട്ടി നേതാക്കളുടെ ഇരട്ടത്താപ്പ് ദാരിദ്ര്യവും പരിഹാസ്യവും ആണെന്നും എസ്‍വൈഎസ് വിമർശിച്ചു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉണ്ടായ സിപിഎം നേതാക്കളുടെ വിമർശനത്തിന് പിന്നാലെയാണ് വിമർശനം.

കൊല്ലം പിആർഡിയിലെ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിതരണത്തിൽ ക്രമക്കേട്

കൊല്ലം.പിആർഡിയിലെ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിതരണത്തിൽ ക്രമക്കേട്. ഒരേ അക്കൗണ്ടിലേക്ക് വ്യത്യസ്ത പേരുകളിൽ പണം മാറ്റിയതിന്റെ രേഖകൾ പുറത്ത്. അധികതുക മാനദണ്ഡങ്ങൾ മറികടന് സ്വന്തം അക്കൗണ്ടിലേക്ക് ഓഫീസ് ക്ലർക്ക് തിരികെ വാങ്ങിയതായും രേഖകൾ വ്യക്തമാക്കുന്നു. അതേസമയം, സംഭവിച്ചത് ക്ലറിക്കൽ പിഴവാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇക്കാര്യം ബോധ്യപ്പെടുത്തി പരാതിക്കാരെ പിന്തിരിപ്പിക്കാനാണ് നീക്കം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍നിന്നുള്ള പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിതരണത്തിലാണ് ക്രമക്കേട് നടന്നതായ് ആരോപണമുള്ളത്. വകുപ്പില്‍നിന്ന് തുക അനുവദിച്ച് ഉത്തരവായതിനുശേഷവും ചിലർക്ക് പണം അക്കൗണ്ടിൽ ലഭിച്ചിരുന്നില്ല. മറ്റു ചില അക്കൗണ്ടുകളിൽ തുക ഇരട്ടിയായ് ലഭിക്കുകയും ചെയ്തു. ഇങ്ങനെ നൽകിയ ഇരട്ടിതുക ക്ലർക്ക് സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി കൈപ്പറ്റി. പെന്‍ഷന്‍ തുക ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്‍റെ സാമ്പത്തിക അനുകൂല്യങ്ങള്‍ ട്രഷറി വഴി മാത്രമേ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ പാടുള്ളു എന്നതാണ് ചട്ടം.

ഏതെങ്കിലും വിധത്തില്‍ സര്‍ക്കാര്‍ പണം അധികമായി നല്‍കിയാല്‍ അത് തിരികെ പിടിക്കേണ്ടതും ട്രഷറി മുഖേനയാണ്. അതേസമയം, ക്ലറിക്കൽ പിഴവാണ് ഉണ്ടായതെന്നാണ് പി ആർ ഡിയിലെ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിശദീകരണം. അതേസമയം തന്നെ
കേരള ഫിനാ‍ന്‍ഷ്യല്‍ കോഡിലെയും കേരള ട്രഷറി കോഡിലെയും മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്ന് പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയതിൽ വ്യക്തതയില്ല. ഇടപാടിൽ അന്വേഷണം വേണമെന്നാണ് ആവശ്യമുയരുന്നതിനിടെ ചിലർ പരാതി പിൻവലിച്ച് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിട്ടുണ്ട്.

സുകുമാരക്കുറുപ്പെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ നീക്കം, കുടുംബം ഏറ്റെടുക്കുമോ? ഇല്ലെങ്കിൽ പുനരധിവസിപ്പിക്കും

Sukumara Kurup aka Damodara Menon,

തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. നിലവിൽ അസുഖബാധിതനായി ബ്രൂണെയിൽ കഴിയുന്ന അദ്ദേഹത്തിന്റെ പുനരധിവാസത്തിനായി ഇടപെടണമെന്ന് ഇന്ത്യൻ ഹൈ കമ്മീഷൻ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

Also Read: സെക്കന്തരാബാദ് കന്റോൺമെന്റിൽ വൻ സുരക്ഷാവീഴ്ച; എകെ 47 അടക്കമുള്ള ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയി, അന്വേഷണം

ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ സൗകര്യമൊരുക്കുന്നത്. ദാമോദര മേനോനെ ഏറ്റെടുക്കാൻ കുടുംബം തയ്യാറാണോ എന്ന കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുടുംബം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ പകരം മറ്റെന്തെങ്കിലും പുനരധിവാസ ക്രമീകരണങ്ങൾ ആലോചിക്കാനാണ് സർക്കാരിന്റെ തീരുമാനം. ബ്രൂണെയിലുള്ളത് ഒളിവിലുള്ള സുകുമാരക്കുറുപ്പല്ലെന്നും ദാമോദര മേനോൻ തന്നെയാണെന്നും പൊലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു.

വ്യാജ പ്രചാരണത്തിൽ ഗൂഢാലോചന?

അതേസമയം പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പിനെ ബ്രൂണോയില്‍ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നില്‍ ഗൂഢോലചനയുണ്ടോയെന്ന് കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുകുമാര കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും പുതിയ വ്യാജ പ്രചാരണത്തിലെ ഗൂഢാലോചനയും അന്വേഷിക്കുക. ബ്രൂണോയിൽ കണ്ടെത്തിയത് സുകുമാര കുറപ്പല്ലെന്ന് സ്ഥരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്‍റർപോളിന് കത്തയക്കാനുളള നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചിരുന്നു.

ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും

42 വർഷമായി സുകുമാര കുറിപ്പിനെ തേടുകയാണ് കേരള പൊലീസ്. ഇൻർപോളിന്‍റെ പിടികിട്ടാപ്പുളികളുടെ പട്ടികയില്‍ ഇപ്പോഴും കുറുപ്പുണ്ട്. രോഗിയായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകുമെന്ന അനുമാനത്തില്‍ കേസ് അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടത്തുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതോടെ പൊലീസ് വെട്ടിലായെന്നും അന്വേഷണ പിഴവെന്നും പലരും ചൂണ്ടിക്കാണിച്ചു. എന്നാല്‍ വെളിപ്പെടുത്തലില്‍ അമിതാവേശം വേണ്ടെന്നായിരുന്നു ഉന്നത പൊലീസ് തീരുമാനം.

വെളിപ്പെടുത്തിലില്‍ പ്രതികരണത്തിനും ആരും തയ്യാറായില്ല. ഇന്‍റർപോളിന്‍റെ വിവരാശേഖരണത്തിന് ശേഷം മാത്രം നടപടികള്‍ മതിയെന്ന തീരുമാനം ശരിവയ്ക്കുന്നതായി വഴിത്തിരിവ്. ബ്രൂണെയില്‍ കണ്ടെത്തിയത് കുറുപ്പിനെയല്ല തൃശ്ശൂൂർ സ്വദേശിയെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെ ഗൂഢാലോചനയിൽ അന്വേഷണത്തിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച്. മുൻ അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഗ്രേഡ് എസ് ഐ അലി അക്ബറും കൊച്ചിയിലെ സൈബർ വിഗ്ധനുമാണ് വെളിപ്പെടുത്തലിന് പിന്നില്‍ പ്രവർത്തിച്ചത്.

അന്വേഷണത്തെ വഴി തെറ്റിക്കാനും കണ്ടെത്തലുകളെ താറടിച്ചു കാണിക്കാനുമുള്ള ബോധപൂർവ ശ്രമമാണോയെന്നാണ് പൊലീസ് സംശയം. ഒരു മാസത്തിനുള്ളില്‍ കുറുപ്പിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് നല്‍കും. അതിന് മുൻപ് തന്നെ കുറുപ്പിന്‍റെ പേരില്‍ നടത്തിയ വ്യാജ പ്രചരണം എന്തിനെന്ന് കൂടി അന്വേഷിച്ച് റിപ്പോർട്ടിന്റെ ഭാഗമാക്കും.