തിരുവനന്തപുരം ലൈറ്റ് മെട്രോ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം. ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍ ദൈര്‍ഘ്യമായിരിക്കും മെട്രോ പാതക്ക് ഉണ്ടായിരിക്കുക. പാപ്പനംകോട് നിന്ന് ഈഞ്ചയ്ക്കല്‍ വരെ 27 സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും. പദ്ധതി കെഎംആര്‍എല്‍ നടപ്പാക്കും എന്നാണ് പ്രാഥമിക വിവരം.
പ്ലാമൂട്, പട്ടം, മുറിഞ്ഞപ്പാലം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക് ഫേസ് വണ്‍, ഫേസ് ത്രീ, കുളത്തൂര്‍, ടെക്‌നോ പാര്‍ക്ക് ഫേസ് ടു, ആക്കുളം ലേക്ക്, കൊച്ചുവേളി, വെണ്‍പാലവട്ടം, ചാക്ക, വിമാനത്താവളം, ഈഞ്ചയ്ക്കല്‍ എന്നിവയായിരിക്കും ലൈറ്റ് മെട്രോയുടെ സ്റ്റോപ്പുകള്‍.
തിരുവനന്തപുരം ലൈറ്റ് മെട്രോ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം
പത്താംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവുശിക്ഷ
പത്താംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അങ്കണവാടി ജീവനക്കാരിക്ക് തിരുച്ചിറപ്പള്ളിയിലെ മഹിളാ കോടതി 54 വർഷം തടവുശിക്ഷ വിധിച്ചു. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.
തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിൽ 2021-ലാണ് കേസിനാസ്പദമായ സംഭവം. അങ്കണവാടിയിൽ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന ലളിതയാണ് (38) പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ബന്ധം വേർപിരിക്കാൻവേണ്ടി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെനിന്ന് അവനെ കാണാതായപ്പോൾ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിൽ വേളാങ്കണ്ണിയിൽവെച്ച് ലളിതയെയും ബാലനെയും കണ്ടെത്തി. ഊട്ടിയിലും മറ്റു ചില സ്ഥലങ്ങളിലും ഇവർ താമസിച്ചിരുന്നതായി പോലീസ് പറയുന്നു.
പ്രായപൂർത്തിയാവാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് ലളിതയ്‌ക്കെതിരേ പോലീസ് കുറ്റം ചുമത്തി. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിൽ പോക്സോയിലെ രണ്ടു വകുപ്പുകൾ പ്രകാരം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലായി 14 വർഷവും തടവുശിക്ഷ വിധിച്ചു. തടവ് ഒരുമിച്ചനുഭവിച്ചാൽ മതി.
ഹൈക്കോടതി ഉത്തരവ് മറികടന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്
ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണത്തിൽ വീണ്ടും കേസ്. കോഴിക്കോട് സ്വദേശി ജസ്ന സലീമിനെതിരെയാണ് ഗുരുവായൂർ പൊലീസ് കേസെടുത്തത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റീൽസ് ചിത്രീകരിച്ചു എന്നാണ് കേസ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ വച്ചാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് ഗുരുവായൂർ പൊലീസ് കേസെടുത്തത്.
ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിൽ റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് ഇൻഫ്ലുവൻസറും മുൻബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ മുമ്പ് ഗുരുവായൂർ ദേവസ്വം പരാതി നൽകിയിരുന്നു. ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്നുമായിരുന്നു പരാതി. പരാതി പിന്നീട് കോടതിക്ക് കൈമാറി.
ജാസ്മിൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നെങ്കിലും പിന്നീട് വീഡിയോ നീക്കം ചെയ്തു. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭാഗമായ ക്ഷേത്രക്കുളത്തിലും ക്ഷേത്ര പരിസരത്തും മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കാൻ സാധിക്കില്ല. നടപ്പുരയിൽ വീഡിയോ ചിത്രീകരിക്കുന്നതിന് പൂർണമായ വിലക്കുണ്ട്.
എസ്‌സി / എസ്ടി യുവതികൾക്ക് തൊഴിലവസരം; സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ട യുവതികൾക്ക് വേണ്ടി നവംബർ 13 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താൽപര്യമുള്ള യുവതികൾ 12 ന് വൈകിട്ട് 4 ന് മുമ്പ് https://forms.gle/Vi6F8HLJwjJhU65eA ൽ പേര് രജിസ്റ്റർ ചെയ്യണം.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 13 ന് രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്‌സി / എസ്ടി യിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾക്ക് ‘NATIONAL CAREER SERVICE CENTRE FOR SC/STS, Trivandrum’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ : 0471-2332113.
കുട്ടികളില്‍ അയേണിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ഹീമോഗ്ലോബിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നത് ഇരുമ്പാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. അതിനാല്‍ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം. ഇരുമ്പിന്‍റെ കുറവുള്ള കുട്ടികളില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- എപ്പോഴും ക്ഷീണവും തളര്‍ച്ചയും
എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ഒരു പ്രധാന ലക്ഷണമാണ്.
- വിളറിയ ചര്‍മ്മം
വിളറിയ ചര്‍മ്മവും നഖങ്ങളും ചുണ്ടുകളും സൂചിപ്പിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിനെയാകാം.
- വിശപ്പില്ലായ്മയും മന്ദഗതിയിലുള്ള വളർച്ചയും
ഇരുമ്പിന്‍റെ അളവ് കുറവുള്ള കുട്ടികൾക്ക് പലപ്പോഴും വിശപ്പില്ലായ്മ അനുഭവപ്പെടുന്നു, ഇത് കൂടുതൽ പോഷകക്കുറവിലേക്കും വളർച്ച മന്ദഗതിയിലാക്കാനും ഇടയാക്കും.
- ദുര്‍ബലമായ രോഗ പ്രതിരോധശേഷി
കുട്ടികളിലെ ദുര്‍ബലമായ രോഗ പ്രതിരോധശേഷിയും എപ്പോഴും അസുഖങ്ങള്‍ വരുന്നതും അയേണിന്‍റെ കുറവ് മൂലമാകാം.
- ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോള്‍ അയേണിന്‍റെ കുറവ് മൂലം ഉണ്ടാകാം.
- തലവേദന
തലവേദന, തലക്കറക്കം തുടങ്ങിയവയും അയേണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.
- നഖങ്ങള്‍ പൊട്ടി പോവുക, വരണ്ട ചര്‍മ്മം
നഖങ്ങള്‍ പൊട്ടി പോകുന്നതും വരണ്ട ചര്‍മ്മവും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്നതാകാം.
- കൈ- കാല്‍ തണുത്തിരിക്കുക
കാലും കൈയുമൊക്കെ തണുത്തിരിക്കുന്നതും അയേണിന്‍റെ കുറവിന്‍റെ സൂചനയാകാം.
- തലമുടി കൊഴിച്ചില്‍
തലമുടി കൊഴിച്ചില്‍, തലമുടി വരണ്ടതാകുക തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങളാണ്.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍:
ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ലിവര്‍, പയറുവര്‍ഗങ്ങള്‍, മത്തങ്ങാ വിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ അയേണ്‍ അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.
മലയാളികൾക്ക് സന്തോഷവാർത്ത; കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു
ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദരമോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓൺലൈനായിട്ടാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. എറണാകുളം-ബെംഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു.
പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ തമിഴ്നാട്ടില്‍; നിര്‍ണായക തെളിവുകള്‍ പൊലീസിന്, ഭാര്യയെ ഫോണിൽ വിളിച്ചു
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിലുണ്ടെന്ന് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. കോയമ്പത്തൂരിൽ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണിൽ വിളിച്ചു എന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെത്തി. കോയമ്പത്തൂരില്‍ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണില്‍ വിളിച്ചു. വഴിയാത്രക്കാരന്‍റെ മൊബൈല്‍ ഫോണ്‍ വാങ്ങിയായിരുന്നു ഫോണ്‍ വിളി. തെങ്കാശിയിലാണ് ബാലമുരുകന്‍റെ ഭാര്യ താമസിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ബാലമുരുകനായി തെരച്ചില്‍ നടത്തുകയാണ് പൊലീസ്. തമിഴ്നാടിന്‍റെ ക്യൂ ബ്രാഞ്ചുമായി സഹകരിച്ചാണ് അന്വേഷണം. ഭാര്യയെ വിളിക്കാന്‍ ബാലമുരുകന് ഫോൺ നൽകിയ ആളെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തു. അത്യാവശ്യ കാര്യം എന്ന് പറഞ്ഞാണ് ഫോൺ വാങ്ങിയതെന്നാണ് വഴിയാത്രക്കാരന്‍റെ മൊഴി.
രക്ഷപ്പെട്ടത് വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെ
ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മേയിൽ തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായി രീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പൊലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കിൽ താക്കോൽ അടക്കം വക്കരുതെന്നും നിര്‍ദേശമുണ്ട്.
ബാലമുരുകനെകുറിച്ച് വിവരം കിട്ടുന്നവര്‍ അറിയിക്കണം
ബാലമുരുകനെക്കുറിച്ച് വിവരം ലഭിക്കന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് വിയ്യൂര്‍ എസ്എച്ച്ഒ അറിയിച്ചു. തമിഴ്നാട് തെങ്കാശി ജില്ലയിലെ കിളിയാനി ഗ്രാമത്തിലെ അമ്മൻ കോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന ബാലമുരുകന് 44 വയസുണ്ട്. രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടുമാണ് വേഷം. രക്ഷപ്പെട്ട ബാലമുരുകൻ വീട്ടിലെത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. വിവരം ലഭിക്കന്നവര്‍ അറിയിക്കേണ്ട നമ്പര്‍: 9497947202 (വിയ്യൂര്‍ എസ്എച്ച്ഒ)
ചൈനയുടെ രഹസ്യനീക്കം! സൈനിക സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചു; മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ വന്‍ വര്‍ധനവ്
ബീജിങ്: ചൈന തങ്ങളുടെ മിസൈൽ ഉത്പാദന കേന്ദ്രങ്ങൾ 2020 മുതൽ വൻതോതിൽ വികസിപ്പിക്കാൻ തുടങ്ങിയതായി റിപ്പോര്‍ട്ട്. യു എസ് സൈന്യത്തെ പ്രതിരോധിക്കാനും മേഖലയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുമുള്ള ചൈനയുടെ തന്ത്രപരമായ നീക്കമാണിതെന്നും സി എൻ എൻ. പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളുടെയും ഔദ്യോഗിക രേഖകളുടെയും വിശകലന റിപ്പോർട്ടിൽ പറയുന്നു.
ആണവശേഷിയും ഉത്പാദന വിപ്ലവവും
പ്രസിഡൻ്റ് ഷി ജിൻപിങ് 2012-ൽ അധികാരത്തിൽ വന്നതുമുതൽ പീപ്പിൾസ് ലിബറേഷൻ ആർമിയെ ‘ലോകോത്തര’ നിലവാരത്തിലേക്ക് ഉയർത്താൻ കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. ഈ വിപുലീകരണത്തിൻ്റെ പ്രധാന കേന്ദ്രം, ചൈനയുടെ ആണവ ശേഖരം കൈകാര്യം ചെയ്യുന്ന പി എൽ എ റോക്കറ്റ് ഫോഴ്സ് (PLARF) ആണ്. തന്ത്രപരമായ പ്രതിരോധത്തിൻ്റെ നെടുംതൂണാണ് ഈ സേനയെന്ന് ഷി ജിൻപിങ് വിശേഷിപ്പിച്ചിരുന്നു. മിസൈൽ ഉത്പാദനവുമായി ബന്ധമുള്ള 136 കേന്ദ്രങ്ങളിൽ 60 ശതമാനത്തിലധികം സൈറ്റുകളിലും വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
2020-ൻ്റെ തുടക്കം മുതൽ 2025 അവസാനത്തോടെ, ഈ കേന്ദ്രങ്ങളിൽ 20 ലക്ഷം ചതുരശ്ര മീറ്ററിലധികം പുതിയ നിർമ്മിത ഇടങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ആയുധ വികസനത്തിനായി പുതിയ ടവറുകൾ, ബങ്കറുകൾ, ഹാങ്ങറുകൾ എന്നിവയാണ് ഉപഗ്രഹ ചിത്രങ്ങളിൽ പ്രധാനമായും കാണുന്നത്. ഇവയെല്ലാം ലക്ഷ്യമിടുന്നത് ഗ്രാമീണ മേഖലകളെ അതിവേഗം സൈനിക വ്യാവസായിക കേന്ദ്രങ്ങളാക്കി മാറ്റാനാണ്. ഹ്രസ്വദൂര, ഹൈപ്പർസോണിക്, ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ (ICBMs) ഉത്പാദന ശേഷി കുത്തനെ വർദ്ധിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നു.
ആഗോള ആശങ്കയും തായ്വാൻ തന്ത്രവും
ചൈനയുടെ ഈ നീക്കം ആഗോളതലത്തിൽ പുതിയ ആയുധമത്സരത്തിന് തുടക്കമിടുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. പസഫിക് ഫോറം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വില്യം ആൽബെർക് ഈ സംഭവവികാസത്തെ ഒരു പുതിയ ആയുധമത്സരത്തിൻ്റെ പ്രാരംഭ ഘട്ടമായിട്ടാണ് വിലിയിരുത്തുന്നത്. 2023 മുതൽ ചൈന തങ്ങളുടെ ആണവായുധ ശേഖരം, പ്രതിവർഷം ഏകദേശം 100 വാർഹെഡുകൾ എന്ന നിരക്കിൽ മറ്റ് രാജ്യങ്ങളേക്കാൾ വേഗത്തിലാണ് വർദ്ധിപ്പിക്കുന്നത്. എന്നാൽ യുഎസ്, റഷ്യൻ ശേഖരത്തെ അപേക്ഷിച്ച് ചൈനയുടെ ആകെ ശേഖരം ഇപ്പോഴും വളരെ പിന്നിലാണ്.
പുതുതായി വികസിപ്പിച്ച ഈ കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കുന്ന മിസൈലുകൾ, തായ്‌വാനെ ലക്ഷ്യം വെച്ചുള്ള ചൈനയുടെ സൈനിക തന്ത്രത്തിലെ (PLA) പ്രധാന ഘടകമായാണ് വിദഗ്ധർ കാണുന്നത്. ഒരു യുദ്ധമുണ്ടായാൽ, യുഎസ് നാവികസേനയെ ഉൾക്കടലിൽ നിന്ന് അകറ്റി നിർത്താൻ ലക്ഷ്യമിട്ടുള്ള ‘ആൻ്റി-ആക്സസ് ഡെനിയൽ ബബിൾ’എന്ന തന്ത്രത്തിന് ഈ മിസൈലുകൾ നിർണ്ണായകമാണ് വിദഗ്ധര്‍ പറയുന്നു. തായ്‌വാനിലേക്ക് സൈനിക പിന്തുണ എത്തിക്കുന്ന എയർപോർട്ടുകളും തുറമുഖങ്ങളും തകർക്കുക എന്നതാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്.
ഇന്ത്യയുമായുള്ള ബന്ധം വഷളാകാൻ സാധ്യത
ചൈന തങ്ങളുടെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ വൻതോതിൽ വികസിപ്പിക്കുന്ന സാഹചര്യത്തിൽ, ഈ സൈനിക നീക്കം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഭൗമരാഷ്ട്രീയ ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഈ സംഭവവികാസം മേഖലയിൽ ഒരു പുതിയ ആയുധമത്സരത്തിന് തുടക്കമിട്ടേക്കാമെന്ന മുന്നറിയിപ്പും ഉണ്ട്. പസഫിക് ഫോറം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റ് വില്യം ആൽബെർക് ചൂണ്ടിക്കാട്ടിയതുപോലെ, ചൈന ഒരു ആഗോള വൻശക്തിയായി സ്വയം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ചൈനയുടെ വർദ്ധിച്ചുവരുന്ന ഈ മിസൈൽ ശേഷി അമേരിക്ക, ജപ്പാൻ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുമായുള്ള ബന്ധത്തിലും സങ്കീർണ്ണതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചൈന നടത്തുന്ന ഈ വൻ നിക്ഷേപം, മേഖലയിലെ മറ്റ് രാജ്യങ്ങളെയും സമാനമായ ആയുധ വർദ്ധനവിന് പ്രേരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഡൽഹിയിൽ വൻ തീപ്പിടുത്തം,ഒരു മരണം
ന്യൂഡെല്‍ഹി.ഡൽഹിയിൽ വൻ തീപ്പിടുത്തം.റിഥാല മെട്രോ സ്റ്റേഷന് സമീപം ചേരി പ്രദേശത്താണ് തീപ്പിടുത്തം.ഒരാൾ മരിച്ചു. ഒരാൾക്ക് പരുക്ക്.തീപിടുത്തത്തിൽ നൂറുകണക്കിന് കുടിലുകൾ കത്തിനശിച്ചു.എട്ട് മണിക്കൂറിലധികം നീണ്ട ശ്രമത്തിൽ അഗ്നിശമന സേന തീയണച്ചു,ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
അനാസ്ഥകാരണം രോഗി മരിച്ച സംഭവം,ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന നിലപാടിൽ ഉറച്ചു മരിച്ച വേണുവിന്റെ കുടുംബം
ചവറ.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ അനാസ്ഥകാരണം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന നിലപാടിൽ ഉറച്ചു മരിച്ച വേണുവിന്റെ കുടുംബം. രണ്ട് ഡോക്ടർമാരുടെ പേര് സഹിതമാണ് സിന്ധു പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിലാണ് ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം പറയുന്നത്. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും വേണു പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
ഈ സംഭാഷണം ആരോഗ്യവ ഗുപ്പിനെ വെട്ടിലാക്കി. വേണുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല എന്നും, ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകർന്നതിന്റെ ഒടുവിലത്തെ ഇരയാണ് വേണു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അതേസമയം വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ ആവർത്തിച്ചു പറയുന്നത്.
അതേസമയം വേണു ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും.അന്വേഷണ സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴിയെടുത്തു.ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡോക്ടർ ടി കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
































