ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 8 ശനിയാഴ്ച ഉച്ചയ്ക്ക് 1 ന് പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ നിർവ്വഹിക്കും. റവ. ഫാദർ റോയ് ജോർജ് കട്ടച്ചിറ അനുഗ്രഹപ്രഭാഷണം നടത്തും. കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യാട് ഗേറ്റ് വേ 2025 ലെ സ്കോളർഷിപ്പിൽ ആദ്യ റാങ്കുകൾ നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും
ഇരുപത് വർഷങ്ങളിലെ ഉയർച്ചയുടെയും വളർച്ചയുടെയും പടവുകളുടെ പ്രകടനമായി വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും സ്കൂളിന്റെ നൈപുണ്യ വികസനപരിപാടികളിലൂടെ കുട്ടികൾ ആർജ്ജിച്ചെടുത്ത ഗാനമേള, മൂകാഭിനയം, മ്യൂസിക്കൽ കോമഡി സ്കിറ്റ്, സംഘനൃത്തം,സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയുടെ അവതരണങ്ങളും ഉണ്ടാകും
ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഇരുപതാം വാർഷിക ആഘോഷങ്ങൾ
വാഹനാപകടം കേസിൽ ഡെമ്മി പ്രതിയെ ഹാജരാക്കി, കേസ്
പാലാ. വാഹനാപകട കേസിൽ ഡെമ്മി പ്രതിയെ ഹാജരാക്കി.
ഓട്ടോറിക്ഷയിലിടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തിലാണ് ഡെമ്മി പ്രതിയെ ഹാജരാക്കിയത് . സംഭവത്തിൽ വാഹനം ഉടമയ്ക്ക് എതിരെ പോലീസ് കേസെടുത്തു .
ഇന്നലെയാണ് പാലായിൽ ഓട്ടോറിക്ഷയിൽ toyota കാർ ഇടിക്കുന്നത്. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു . സംഭവത്തിനുശേഷം പോലീസ് വാഹനം സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വാഹന ഉടമയോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ഡെമ്മി പ്രതിയെ സ്റ്റേഷനിൽ ഹാജരാക്കിയത് .തുടർന്ന് പോലീസിയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്തുവന്നത് . പാലാ സ്വദേശിയായ ജോര്‍ജ്ജുകുട്ടി ആനിത്തോട്ടത്തിന്റെതാണ് വാഹനം. ഇയാളാണ് അപകടമുണ്ടാക്കിയ വാഹനവും ഡെമ്മിഡ്രൈവരെയും പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയത് .ആദ്യം സംശയം ഒന്നും തോന്നിയില്ലെങ്കിലും.വിശദമായ ചോദ്യം ചെയ്യലിൽ ഡെമ്മിപ്രതി സത്യം പറയുകയായിരുന്നു. ഡെമിപ്രതിയ സ്റ്റേഷനിൽ എത്തിച്ച് തല ഊരാൻ ആയിരുന്നു യഥാർത്ഥ പ്രതി ശ്രമിച്ചത് .സംഭവ സമയത്ത് ഡെമ്മി പ്രതി
സ്ഥലത്ത് ഇല്ലായിരുന്നുവെന്നും കണ്ടെത്തി. ഇരുവർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .സത്യാവസ്ഥ പോലീസ് അറിഞ്ഞതോടെ യഥാർത്ഥ വാഹന ഉടമ ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം അപകടത്തിൽ പരിക്കേറ്റ സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്
സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനത്തിന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതിൽ പ്രതിഷേധം
പാലക്കാട്ട്. സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പങ്കെടുത്തതിൽ പ്രതിഷേധം. മോയൻസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നിന്ന് ബിജെപി നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ ഇറങ്ങി പോയി. മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി രാജേഷ് എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് പ്രതിഷേധം. നേരത്തെ ശാസ്ത്രമേള സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പങ്കെടുക്കരുതെന്ന് കാണിച്ചു മന്ത്രി ശിവൻകുട്ടി രാഹുലിന് കത്തു നൽകിയിരുന്നു.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഉദ്ഘാടന പരിപാടിയിൽ നിന്നാണ് ബിജെപി കൗൺസിലർ ഇറങ്ങിപ്പോയത്. ഉദ്ഘാടന സഭയുടെ വേദിയിലേക്ക് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കയറിച്ചെന്നതോടെ ബിജെപി കൗൺസിലറും നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമായ മിനി കൃഷ്ണകുമാർ ഇറങ്ങി പോവുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ ഉയർന്ന ഗുരുതര ലൈംഗിക പീഡനം ആരോപണങ്ങൾക്ക് പിന്നാലെ രാഹുലിനൊപ്പം വേദി പങ്കിടരുത് എന്ന് പാർട്ടി നിർദ്ദേശം നൽകിയിരുന്നതിനാൽ അത് പാലിക്കുകയാണ് താൻ ചെയ്തത് എന്നും മിനി കൃഷ്ണകുമാർ പറഞ്ഞു.
എന്നാൽ ഇതേ ശാസ്ത്രോത്സവം പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്നും രാഹുലിനെ ഒഴിവാക്കുകയും രാഹുലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി എം ബി രാജേഷും സിപിഐഎം എംഎൽഎമാരും രാഹുലുമായി വേദി പങ്കിട്ടു. വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി എം ബി രാജേഷ് തയ്യാറായില്ല. നേരത്തെ ഡിവൈഎഫ്ഐയും സിപിഎമ്മും ഉൾപ്പെടെ രാഹുൽ മാങ്കൂട്ടത്തിലുമായി സഹകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചിരുന്നു.
മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനം തീപിടിത്തം: കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനം തീപിടിച്ച് കത്തിനശിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. നാലോളം ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പ്ലാസ്റ്റിക് സാധനങ്ങൾ വിൽപ്പന നടത്തുന്ന രണ്ടു നിലക്കെട്ടിടത്തിന് രാവിലെ 5.30ഓടെയാണ് തീ പടർന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കട പുതുക്കി പണിതതെന്ന് നാട്ടുകാർ പറയുന്നു. തീപിടിത്തതിന് കാരണം എന്തെന്ന് വ്യക്തമല്ല.
തിരുവനന്തപുരം നഗരത്തിന്റെ സ്വപ്ന മെട്രോപദ്ധതി യാഥാർത്ഥ്യത്തിലേക്ക്
തിരുവനന്തപുരം. നഗരത്തിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി അംഗീകാരം നൽകി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം നഗരത്തിന്റെ കാലങ്ങളായുള്ള ആവശ്യത്തിന്റെ ആദ്യഘട്ട അലൈൻമെന്റിനാണ് സർക്കാർ അംഗീകാരം നൽകിയത്. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം പാളയം ശ്രീകാര്യം കഴക്കൂട്ടം ടെക്നോപാർക്ക് കൊച്ചുവേളി വിമാനത്താവളം വഴി ഇഞ്ചക്കലിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ടെക്നോപാർക്കിന്റെ 3 ഫേസുകൾ വിമാനത്താവളം തമ്പാനൂർ ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ സെക്രട്ടറിയേറ്റ് കോളേജ് എന്നിവ ആദ്യഘട്ടത്തിൽ ഉൾപ്പെടും . 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകളും അതിൽ മൂന്ന് ഇന്റർ ചെയ്ഞ്ച് സ്റ്റേഷനുകളും ഉണ്ടാകും. മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം ഉള്ളൂർ പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമാണ ചുമതല നേരത്തെ തന്നെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപ്പിച്ചിരുന്നു . തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് റെയിൽ പദ്ധതി ഗതിവേഗം പകരും എന്നാണ് പ്രതീക്ഷ.
എറണാകുളം-ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഇന്നുമുതൽ ഓടി തുടങ്ങും
എറണാകുളം-ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഇന്നുമുതൽ ഓടി തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വെർച്യുലായി ഫ്ലാഗ് ഓഫ് ചെയ്യും. ചെയർ കാറിന് 1095യും എക്സിക്യൂട്ടീവ് ചെയർ കാറിനു 2289മാണ് ടിക്കറ്റ് നിരക്ക്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിന്റെ ഉദ്ഘാടനയാത്ര. കഴിഞ്ഞദിവസം വിജയകരമായി ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. പതിവ് സർവീസ് അടുത്ത ചൊവ്വാഴ്ച തുടങ്ങുമെന്നാണ് സൂചന. കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20ന് എറണാകുളത്തു നിന്ന് തിരിച്ച് രാത്രി 11ന് ബംഗളൂരുവിലെത്തും. 8 മണിക്കൂർ 40 മിനിറ്റ് സർവീസ് സമയം. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. എറണാകുളം- ബെംഗളുരു വന്ദേഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിൻ ആണ്.
ഇടുക്കി അണക്കെട്ടിൽ സഞ്ചാരികൾക്ക് കാൽനടയായി സന്ദർശനം നടത്താം
ഇടുക്കി അണക്കെട്ടിൽ ഒരു ഇടവേളക്കുശേഷം വീണ്ടും സഞ്ചാരികൾക്ക് കാൽനടയായി സന്ദർശനം നടത്താം. 2023 ൽ ഡാമിൽ സുരക്ഷ വീഴ്ച ഉണ്ടായതിനുശേഷം ബഗ്ഗി കാറിൽ മാത്രമായി സന്ദർശനം നിജപ്പെടുത്തിയിരുന്നു. പുതിയ തീരുമാനം നടപ്പിലായതോടെ സഞ്ചാരികൾ കൂടുതൽ എത്തുമെന്നാണ് പ്രതീക്ഷ.
ഇടുക്കി ഡാം സന്ദർശനത്തിനായി എത്തുന്ന സഞ്ചാരികൾക്ക് സന്തോഷം നൽകുന്നതാണ് പുതിയ തീരുമാനം. നിലവിൽ 1248 പേർക്ക് ബഗ്ഗി കാറിൽ മാത്രമാണ് ഡാം സന്ദർശനത്തിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇന്നലെ മുതൽ 2500 പേർക്ക് കാൽനടയായി കൂടി ചെറുതോണി, ഇടുക്കി അണക്കെട്ടുകൾ സന്ദർശിച്ച് മടങ്ങാം.
രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് ഡാം സന്ദര്‍ശന സമയം. കാല്‍നട യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും, കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബഗ്ഗികാര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 150 രൂപയാണ്.ഹൈഡൽ ടൂറിസം.
എട്ട് ബഗ്ഗി കാര്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ദിവസവും ബഗ്ഗി കാറിൽ ഉൾപ്പെടെ 3748 പേര്‍ക്കാണ് സന്ദര്‍ശനാനുമതിയുള്ളത്. ടിക്കറ്റുകളെല്ലാം ഓൺലൈനായി തന്നെ ബുക്ക് ചെയ്യണം.
തെരുവ്നായ വിഷയത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി, നടപ്പാക്കാന്‍ അധികൃതര്‍ എന്തു ചെയ്യും
ന്യൂഡെല്‍ഹി.തെരുവ്നായ വിഷയത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി എത്തിയെങ്കിലും നടപ്പാക്കാന്‍ അധികൃതര്‍ എന്തു ചെയ്യുമെന്ന ആശങ്ക തുടരുന്നു. പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റാൻ നിർദ്ദേശം.പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം എന്നും കോടതി. ദേശീയപാത ഉൾപ്പെടെ റോഡുകളിലെ കന്നുകാലികളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനും കോടതിയുടെ ഉത്തരവ്.കേരളത്തിൽ നടന്ന തെരുവുനായ ആക്രമണങ്ങളും സുപ്രീംകോടതിയുടെ ഉത്തരവിൽ പരാമർശിക്കുന്നു.
ആശുപത്രികൾ സ്കൂളുകൾ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റണം എന്നതാണ് സുപ്രീംകോടതിയുടെ സുപ്രധാന നിർദേശം.പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിൽ പാർപ്പിക്കണം. പിടികൂടുന്ന സ്ഥലത്ത് വീണ്ടും തുറന്ന് വിടരുത്. പൊതുവിടങ്ങളിൽ തെരുവ് നായകളുടെ പ്രവേശനം തടയാൻ പ്രത്യേക വേലികൾ നിർമിക്കണം. ഇതിനായുള്ള നടപടികൾ എട്ട് ആഴ്ചക്കുള്ളിൽ തദ്ദേശസ്ഥാപനങ്ങൾ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി.ദേശീയ പാത ഉൾപ്പെടെ ഉള്ള റോഡുകളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ സംരക്ഷണ കേന്ദ്ങ്ങളിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിർദേശിച്ചു.സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.അല്ലാത്തപക്ഷം ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കും എന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്ത തെരുവുനായ ആക്രമണങ്ങളും സുപ്രീംകോടതിയുടെ ഉത്തരവിൽ പരാമർശിക്കുന്നു.തെരുവ് നായ്ക്കളെ മുഴുവൻ മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു.
തെരുവ് നായ്ക്കളെ മുഴുവൻ മാറ്റണമെന്ന നിർദ്ദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിനഗരമേഖലയിൽ ഗുണ്ടാ പിരിവ് സജീവമാകുന്നു
കൊച്ചി.നഗരമേഖലയിൽ ഗുണ്ടാ പിരിവ് സജീവമാകുന്നു.ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.ചളിക്കവട്ടത്താണ് പാൻ മസാല വില്പനക്കാരനെ വെട്ടി പരിപ്പിച്ചത്. ചോദിച്ച പണം ഗുണ്ടാപ്പിരിവ് നൽകാത്തതാണ് അക്രമ കാരണം. പാൻ മസാല കച്ചവടക്കാരുടെ അടുത്ത് ഗുണ്ടാപ്പിരിവിന് എത്തുന്നത് നിരവധി സംഘങ്ങൾ
റോഡരികിലെ തട്ടുകടകളിലും ഗുണ്ടാ പിരിവ്. അക്രമം പേടിച്ച് പരാതികൾ പോലീസിൽ എത്തുന്നില്ല. ചളിക്കവട്ടം സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പാലാരിവട്ടം പോലീസ്
കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വില്‍പന , സംഘം വയനാട്ടില്‍ പിടിയില്‍
വയനാട്.കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയ സംഘം വയനാട്ടില്‍ പിടിയില്‍. ചെതലയം റേഞ്ച് ഓഫീസര്‍ എംകെ രാജീവ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആറ് പേരെ പിടികൂടിയത്. പുല്‍പ്പള്ളി സ്വദേശികളായ ശരത്, അനീഷ്, ഷിജോഷ്, രാജേഷ്, റെജി മാത്യു, ബിജേഷ് എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് 45 കിലോ മാംസവും തോക്കും പിടികൂടി
ഡിഎഫ്ഒ അജിത് കെ രാമന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കര്‍ണാടക അതിര്‍ത്തി മേഖലയിലാണ് കാട്ടുപോത്തിനെ വെടിവച്ച് കൊന്നത്






























