കുളത്തൂപ്പുഴ: കാഴ്ചവൈകല്യമുള്ള ക്രിസ്ത്യന്‍ പുരോഹിതനില്‍ നിന്ന് പണം തട്ടിയെടുത്ത പ്രതി കുളത്തൂപ്പുഴ പോലീസിന്റെ പിടിയില്‍. പാലോട് ഇടിഞ്ഞാര്‍ പ്രശാന്ത് ഭവനില്‍ പ്രശാന്ത്കുമാര്‍ (35) ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 25ന് ആയിരുന്നു സംഭവം. തിരുവല്ല സ്വദേശിയായ പുരോഹിതനായ ജോണ്‍ കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് വന്ന ശേഷം തിരികെ പോകാന്‍ കുളത്തൂപ്പുഴയില്‍ ബസ് കാത്തുനില്‍ക്കവേ പ്രതിയായ പ്രശാന്തിനോട് ബസ് വിവരം തിരക്കി. കാഴ്ച വൈകല്യമുള്ള ആളാണെന്ന് മനസ്സിലാക്കി പ്രതി തന്ത്രപൂര്‍വം ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് ജനവാസം കുറവുള്ള ഇടറോഡിലേക്ക് കൊണ്ടുപോയി തള്ളിയിട്ട് മര്‍ദിക്കുകയും 7000 രൂപ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ അടങ്ങിയ ബാഗും തട്ടിപ്പറിച്ച് കടന്നുകളയുകയുമായിരുന്നു.
തുടര്‍ന്ന് ടാപ്പിങ് ജോലി ചെയ്യുന്ന റോസുമലയിലേക്ക് ഉള്ള യാത്രയില്‍ ബാഗ് നെടുവണ്ണൂര്‍ക്കടവ് വനമേഖലയില്‍ ഉപേക്ഷിച്ചു. മര്‍ദ്ദനമേറ്റ് വഴിയില്‍ കിടന്ന പുരോഹിതന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുളത്തൂപ്പുഴ പോലീസില്‍ വിവരമറിയിച്ചു. കുളത്തൂപ്പുഴ എസ്എച്ച്ഒ ബി. അനീഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ ഷിജു, വിനോദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാഴ്ചവൈകല്യമുള്ള പുരോഹിതന്റെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍
മദര്‍ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു
മദര്‍ ഏലീശ്വയെ ആഗോള കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എറണാകുളം വല്ലാര്‍പാടം ബസലിക്കയില്‍ നടന്ന ചടങ്ങില്‍ മാര്‍പ്പാപ്പയുടെ പ്രതിനിധിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി അറിയപ്പെടുന്ന മദര്‍ ഏലീശ്വ രാജ്യത്തെ ആദ്യ തദ്ദേശിയ കര്‍മലീത്താ സന്യാസിനി സഭയുടെ സ്ഥാപകയുമാണ്. കേരള കത്തോലിക്കാ സഭയ്ക്ക് ഇത് ധന്യ നിമിഷമാണ്. ധന്യ മദര്‍ ഏലീശ്വാ ഇനിമുതല്‍ വാഴ്തപ്പെട്ട മദര്‍ ഏലീശ്വയായി അറിയപ്പെടും. കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്കുളള യാത്രയില്‍ ഒരു പടികൂടി കടന്നിരിക്കുന്നു മദര്‍ ഏലീശ്വ. വല്ലാര്‍പാടം ബസലിക്കയില്‍ വരാപ്പുഴ അതിരൂപതാ മെത്രാന്‍ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറന്പിലാണ് ചടങ്ങില്‍ ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തവളായി പ്രഖ്യാപിക്കണമെന്ന് വത്തിക്കാനോട് ആവശ്യപ്പെടുന്ന ചടങ്ങ് പൂര്‍ത്തിയാക്കിയത്. മാര്‍പാപ്പയുടെ പ്രതിനിധിയായ മലേഷ്യയിലെ പെനാങ് രൂപതാ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ പ്രതിനിധി ഡോക്ടര്‍ ലയോ പോള്‍ ദോ ജെറില്ലി വത്തിക്കാന്റെ സന്ദേശം വായിച്ചു. തുടര്‍ന്നായിരുന്നു പ്രഖ്യാപനം. മദറിന്റെ തിരുശേഷിപ്പ് വല്ലാര്‍പാടം പളളിയിലെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.
കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി കരുതപ്പെടുന്ന മദര്‍ ഏലീശ്വ 1831 ല്‍ എറണാകുളം ജില്ലയിലെ ഓച്ചംതുരുത്തിലാണ് ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കര്‍മലീത്ത സന്യാസിനി സഭയായ തേഡ് ഓര്‍ഡര്‍ ഓഫ് ഡിസ്‌കാല്‍സെഡ് കാര്‍മലൈറ്റ്‌സിന് 1866 ല്‍ രൂപം നല്‍കി. 1913 ല്‍ ആയിരുന്നു മരണം. 2008ലാണ് മദര്‍ ഏലീശ്വയെ കത്തോലിക്കാ സഭ ദൈവദാസിയായി പ്രഖ്യാപിച്ചത്. 2023ല്‍ ധന്യയായി പ്രഖ്യാപിച്ചു. കൃത്യം രണ്ട് വര്‍ഷം തികയുന്ന ദിവസമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ന്നത്.
കാര്‍ മെട്രോ പില്ലറില്‍ ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു
കൊച്ചി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം വാഹനാപകടം രണ്ടുപേർ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി,മുനീർ എന്നിവരാണ് മരിച്ചത്. ചങ്ങമ്പുഴ പാർക്കിന് സമീപം ഇന്ന് വെളുപ്പിന് 3.30 മണിയോടെ നാലുപേർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മെട്രോ പില്ലറിൽ ഇടിച്ച് കേറുകയായിരുന്നു. യാക്കൂബ്, ആദിൽ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഗുരുതരമായ പരുക്കുകളോടെ ICU-ൽ പ്രവേശിപ്പിച്ചു
കോഴിക്കോട് ഡിസിസി ഓഫീസിൽ കൂട്ടയടി
കോഴിക്കോട്. ഡിസിസി ഓഫീസിൽ സീറ്റ് വിഭജന ചർച്ചക്കിടെ കൂട്ടയടി.പരാതിയുമായി നേതാക്കൾ നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ചക്കിടെയാണ് കയ്യാങ്കളി ഉണ്ടായത്. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവർ പരസ്പ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിസിസി. യോഗനിരീക്ഷകൻ മുൻ ജില്ലാ പഞ്ചായത്ത് അംഗം ഹരിദാസൻ. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം സംബന്ധിച്ചും വൻ പൊട്ടിതെറി. മത-സാമുദായിക ബാലൻസിംഗ് ഉണ്ടായില്ലെന്ന് പരാതി. പുതുപ്പാടി ഡിവിഷൻ സീറ്റ് കോൺഗ്രസ് വിറ്റേന്ന് ഒരു വിഭാഗത്തിന്റെ പരാതി
പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് വിമത നേതാവ് സിപിഎമ്മിനൊപ്പം
പാലക്കാട്. പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് വിമത നേതാവ് CPIM നൊപ്പം. തെരഞ്ഞെടുപ്പിൽ ഇടതിനോട് ചേർന്ന് മത്സരിക്കാൻ തീരുമാനമെന്നും പഞ്ചായത്തിൽ 60 വർഷമായി തുടരുന്ന കോൺഗ്രസ് ഭരണം അവസാനിപ്പിക്കുമെന്നുംമുൻ DCC പ്രസിഡൻ എ.വി ഗോപിനാഥ്. തങ്ങളെ ബാധിക്കില്ലെന്നാണ് കോൺഗ്രസ്
കോൺഗ്രസ്സ് ആധിപത്യമാണ് എന്നും പെരിങ്ങോട്ടുകുറുശ്ശിയിൽ. മുൻ ഡി. സി. സി പ്രസിഡൻ്റും , എം എൽ എയും , 25 വർഷം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡൻ്റുമായ എ വി ഗോപിനാഥ് കോൺഗ്രസ്സിന്റെ ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് cpim n ഒപ്പം ചേരുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്.
സ്വതന്ത്ര ജനാധിപത്യ മുന്നണി എന്ന പേരിൽ മത്സരിക്കനാണ് തീരുമാനം . സി. പി. എംമായി സഹകരിച്ച് മത്സരിച്ച് പഞ്ചായത്ത് ഭരണം പിടിക്കുകയാണ് ലക്ഷ്യം
സി പി എംമായി സഹകരിച്ച് മത്സരിക്കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണിക്ക് തിരിച്ചടി ഉണ്ടാകുമെന്നാണ് കോൺഗ്രസ് അവകാശപെടുന്നത്. ഗോപിനാഥിന്റെ നിലപാട് കോൺഗ്രസിനെ ഭയപ്പെടുത്തില്ലെന്നും ജനങ്ങൾ കോൺഗ്രസിനൊപ്പം എന്നും ഡിസിസി പ്രസിഡണ്ട്
മുസ്‌ലീം ലീഗിലെ ഒരു വിഭാഗവും എ വി ഗോപിനാഥിനെപ്പo നിൽക്കണമെന്നാണ് സൂചന. ഇതുവരെ മറ്റെരു പാർട്ടിയും അധികാരത്തിൽ എത്തിയിട്ടില്ലാത്ത പെരിങ്ങോട്ടുകുർശ്ശി വിമതനിലൂടെ നഷ്ട്ടപെട്ടാൽ അത് കോൺഗ്രസിന് വലിയ ക്ഷിണം ഉണ്ടാക്കും. .
പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ നടന്ന കുട്ടികളുടെ കവിയരങ്ങ് വേറിട്ടതായി
പൂയപ്പള്ളി:വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ കവിയരങ്ങ് വേറിട്ടതായി.ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ 27 കുട്ടികൾ പങ്കെടുത്തു.സ്വന്തമായി എഴുതിയ കവിതകൾ അവർ തന്നെ ചൊല്ലി അവതരിപ്പിച്ചു.സ്കൂൾ പ്രഥമാധ്യാപിക കെ.കലാദേവി ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം ജില്ലാ അസി.കോഡിനേറ്ററും സ്കൂൾ കൺവീനറുമായ ഡി.സുജാത അധ്യക്ഷത വഹിച്ചു.സീനിയർ അസി.എസ്.സിന്ധു, അധ്യാപകരായ വേണുറോയ്,നജീമ ബീഗം,സജീന ബീവി,സ്മിത സോമൻ,ജയശ്രീ.വി,ചിത്ര എ.ജി,ആശാദേവി.കെ എന്നിവർ പ്രസംഗിച്ചു.
ട്രെയിൻ പരിശോധന ശക്തമാക്കി എക്സൈസ്
ശാസ്താംകോട്ട സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ സൂര്യ s ൻ്റെയും കൊല്ലം RPF ടീമിൻ്റെയും നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. ലഹരി കടത്തുന്നവരെയും ലഹരി ഉപയോഗിച്ച് ട്രെയിൻ യാത്ര നടത്തുന്നവർക്ക് എതിരെയും നടപടി എടുക്കും എന്ന് എക്സൈസ് അറിയിച്ചു. രഹസ്യ നിരീക്ഷണം നടത്തുന്നതിനായി മഫ്തീയിൽ ആളെ നിയോഗിച്ചു പരിശോധന നടത്തും എന്നും ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ സൂര്യ.S, അബ്ദുൽ വഹാബ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജയൻ, പ്രിവന്റ് ഓഫീസർമാരായ സജീവ് അജയൻ, സന്തോഷ്,ജിനു തങ്കച്ചൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, സുധീഷ്, വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലക്ഷ്മി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം
പാലക്കാട് അട്ടപ്പാടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങള്‍ മരിച്ചു. അജയ് – ദേവി ദമ്പതികളുടെ മക്കളായ ഏഴും നാലും വയസ്സുള്ള ആദിയും, അജ്‌നേഷുമാണ് മരിച്ചത്. ബന്ധുവായ ആറുവയസ്സുകാരി അഭിനയക്ക് ഗുരുതര പരുക്കേറ്റു. അട്ടപ്പാടി കരുവാര ഊരില്‍ വൈകിട്ടായിരുന്നു അപകടം.
കുട്ടികളുടെ വീടിന് സമീപത്ത് കളിക്കുന്നതിനിടെ പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണാണ് കുട്ടികള്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരങ്ങള്‍ അപ്പോഴെക്കും മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; ആറ് ജീവനക്കാരെ നുണപരിശോധന നടത്താന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്. ആറു ജീവനക്കാരെ നുണപരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
നുണ പരിശോധനയ്ക്ക് മുന്‍പ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫോര്‍ട്ട് പോലീസ് നല്‍കിയ അപേക്ഷയിലാണ് ഉത്തരവായത്. ക്ഷേത്രം മാനേജര്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്.
ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശാന്‍ സ്‌ട്രോങ്ങ് റൂമില്‍ നിന്ന് എടുത്ത സ്വര്‍ണത്തില്‍ നിന്നാണ് 13 പവന്‍ കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മണലില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വര്‍ണം കാണാതായത്.
































