27.3 C
Kollam
Wednesday 24th June, 2026 | 08:31:23 PM
Home News Breaking News വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

Advertisement

പാലക്കാട് അട്ടപ്പാടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങള്‍ മരിച്ചു. അജയ് – ദേവി ദമ്പതികളുടെ മക്കളായ ഏഴും നാലും വയസ്സുള്ള ആദിയും, അജ്‌നേഷുമാണ് മരിച്ചത്. ബന്ധുവായ ആറുവയസ്സുകാരി അഭിനയക്ക് ഗുരുതര പരുക്കേറ്റു. അട്ടപ്പാടി കരുവാര ഊരില്‍ വൈകിട്ടായിരുന്നു അപകടം.
കുട്ടികളുടെ വീടിന് സമീപത്ത് കളിക്കുന്നതിനിടെ പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണാണ് കുട്ടികള്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരങ്ങള്‍ അപ്പോഴെക്കും മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement