കൊച്ചി.സര്‍ക്കാരിന് തിരിച്ചടി. ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. ആവശ്യമായ ഭൂമി ഏത്രയെന്ന് കൃത്യമായി കണക്കാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് കോടതി നീരിക്ഷണം.
ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി
2570 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ
വിജ്ഞാപനം ഇറക്കിയത്. എന്നാൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1200 ഏക്കർ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു. ഭാവി വികസനം മുന്നിൽ കണ്ടാണ്
2570 ഏക്കർ ഭൂമി കണക്കാക്കിയത് എന്ന സർക്കാർ വാദവും കോടതി തള്ളി. എന്തൊക്കെയാണ് വികസന പ്രവർത്തനങ്ങൾ എന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടിലെന്നും കോടതി ചൂണ്ടികാണിച്ചു. സാമൂഹിക ആഘാത പഠനത്തിലും കാര്യമായ ഗൗരവം പുലർത്തിയില്ല.
ഭൂമിയുടെ കൃത്യമായ അളവ് നിർണ്ണയിക്കാൻ പുതിയ സോഷ്യൽ ആഘാതം പഠനം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ജില്ലാതല ഖോ ഖോ മത്സരം
ശാസ്താംകോട്ട: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ കൊല്ലം ജില്ലാ സഹോദയ യുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളെ സംഘടിപ്പിച്ചുകൊണ്ട് ജില്ലാതല ഖോ ഖോ മത്സരം സംഘടിപ്പിച്ചു. അണ്ടർ 14 അണ്ടർ 19 വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 20 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു . ചാമ്പ്യൻഷിപ്പ് ജില്ലാ ഖോ ഖോ അസോസിയേഷൻ സെക്രട്ടറിയും ഹായ് എന്ന സംഘടനയുടെ ചെയർമാനുമായ റിട്ടയേർഡ് എസ് ഐ ശ്രീമാൻ നജീബ്. ടി. എ അവർകൾ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ ചെയർമാനും നിയുക്ത വാർഡ് മെമ്പറുമായ ശ്രീമാൻ എ എ റഷീദ്,പിടിഎ പ്രസിഡന്റ് കുറ്റിയിൽ നിസാം എന്നിവർ ആശംസകൾ അർപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ മഹേശ്വരി. എസ് ചടങ്ങിന് നന്ദി പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ മൂന്നു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് വിദ്യാരംഭം സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ജെ യാസിർഖാൻ, അക്കാഡമിക് കോഡിനേറ്റർ അഞ്ജനി തിലകം, സ്റ്റാഫ് സെക്രട്ടറി വിനീത, പി ടി എ സെക്രട്ടറി പ്രിയമോൾ എന്നിവർ സന്നിഹിതരായിരുന്നു. കായികധ്യാപകരായ സന്ദീപ് വി ആചാര്യ,റാം കൃഷ്ണൻ, പ്രോഗ്രാം കോഡിനേറ്റർമാരായ മുഹമ്മദ് സാലിം, സുബി സാജ് എന്നിവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.
ബിജെപിയുടെ കണ്ണിലൂടെ RSS നെ കാണുന്നത് തെറ്റെന്ന് മോഹൻ ഭാഗവത്
കൊൽക്കത്ത. ബി.ജെ.പിയുടെ കണ്ണിലൂടെ RSS നെ കാണുന്നത് തെറ്റെന്ന് മോഹൻ ഭാഗവത്
ആർ.എസ്.എസിന് രാഷ്ട്രീയ അജണ്ടയില്ലെന്നും RSS മേധാവി
ബംഗ്ലാദേശിൽ ഹിന്ദുക്കൾ ന്യൂന പക്ഷം
ഹിന്ദുക്കൾ ഒന്നിച്ച് നിന്നാൽ ബംഗ്ലാദേശിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും
ഹിന്ദുക്കൾക്കുള്ള ഏക രാജ്യം ഇന്ത്യയാണെന്നും മോഹൻ ഭാഗവത്
പരാമർശം കൊൽക്കത്ത സയൻസ് സിറ്റിയിൽ നടന്ന RSS പരിപാടിക്കിടെ
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 21 ഒഴിവിൽ റഗുലർ/കരാർ നിയമനം
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിൽ17 ഒഴിവ്. റഗുലർ നിയമനം. ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ഒഴിവുള്ള തസ്തികകൾ: ചീഫ് മാനേജർ, മാനേജർ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ അക്കൗണ്ടന്റ്.
∙കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ അഡ്മിൻ അസോഷ്യേറ്റ്, ജൂനിയർ അക്കൗണ്ടിങ് അസിസ്റ്റന്റ്, ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ് തസ്തികകളിൽ 4 ഒഴിവ്. കരാർ നിയമനം. ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙അഡ്മിൻ അസോഷ്യേറ്റ്; പിജി, 1–2 വർഷ പരിചയം; 35; 26,300.
∙ജൂനിയർ അക്കൗണ്ടിങ് അസിസ്റ്റന്റ്; സിഎ ഇന്റർമീഡിയറ്റ് ഫസ്റ്റ് ഗ്രൂപ് ജയം വിത് ആർട്ടിക്കിൾഷിപ് അല്ലെങ്കിൽ ബികോം, ഒരുവർഷ പരിചയം; 40; 24,300.
∙ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ്: പ്ലംബർ/ഡ്രാഫ്റ്റ്സ്മെൻ (സിവിൽ) ട്രേഡിൽ എൻടിസി, പ്ലംബിങ് ലൈസൻസ്; 35; 23,100. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയക്കാനും www.iimk.ac.in സന്ദർശിക്കുക.
പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
പ്രമേഹം ഉള്ളതുകൊണ്ട് എല്ലാത്തരം ഭക്ഷണങ്ങളും നിങ്ങൾ മാറ്റിവെക്കേണ്ടതില്ല. ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നത് കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കില്ല. എന്നാൽ ഭക്ഷണ ക്രമീകരണത്തിൽ നിങ്ങൾ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്.
ധാന്യങ്ങൾ തവിടോടെയുള്ളത് തെരഞ്ഞെടുക്കാം
ബ്രൗൺ റൈസ്, ഓട്സ് എന്നിവ കഴിക്കാം. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ഡയറ്റിൽ പ്രോട്ടീനുകൾ ഉൾപ്പെടുത്താം
പ്രമേഹമുള്ളവർ ഡയറ്റിൽ ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
പച്ചക്കറികൾ കഴിക്കാം
ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ തുടങ്ങിയവ ധാരാളം പച്ചക്കറികളിൽ അടങ്ങിയിട്ടുണ്ട്. ദിവസവും പച്ചക്കറികൾ കഴിക്കുന്നത് ശീലമാക്കാം.
ഉപ്പ് അമിതമാകരുത്
പ്രമേഹം ഉള്ളവർ അമിതമായി ഉപ്പ് കഴിക്കരുത്. ഇത് രക്തസമ്മർദ്ദം കുഴപ്പത്തിലാക്കാൻ കാരണമാകുന്നു. ഭക്ഷണങ്ങളിൽ ചെറിയ അളവിൽ മാത്രം ഉപ്പ് ചേർക്കാം.
എണ്ണ അമിതമാകരുത്
ദിവസവും എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
വെള്ളം കുടിക്കണം
എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ ശ്രദ്ധിക്കണം. ഇത് പ്രമേഹം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കാം.
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; ‘ക്ലൂ’ ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങാനൊരുങ്ങുന്നു. ഡിസംബർ 23ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ക്ലൂ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശുചിമുറികൾക്ക് പുറമെ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലർത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ശുചിമുറികൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ശൃംഖല വിപുലീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. ഓരോ ശുചിമുറി കേന്ദ്രത്തിന്റെയും പ്രവർത്തന സമയം, അവിടത്തെ സൗകര്യങ്ങളായ പാർക്കിംഗ് തുടങ്ങിയവയും ഉപയോക്താക്കളുടെ റേറ്റിംഗുകളും ആപ്പിലൂടെ തത്സമയം അറിയാൻ സാധിക്കും. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ പങ്കാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് കേരളത്തിലുടനീളം ഈ സേവനം വ്യാപിപ്പിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ ആശ്വാസമാകുന്ന ഈ ഡിജിറ്റൽ സംവിധാനം, കേരളത്തെ ഒരു മികച്ച ശുചിത്വ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി ആഗോളതലത്തിൽ ഉയർത്തുന്നതിനും ഈ സംരംഭം വലിയ രീതിയിൽ സഹായിക്കുമെന്നാണ് പ്രതീക്ഷ.
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കാൻ അപേക്ഷിക്കാം, പ്രഖ്യാപനം അതിവേഗം നടപ്പാക്കാൻ സര്‍ക്കാര്‍, മുഴുവൻ വിവരങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.എഫ്.എസ്.സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ആർ ശ്രീലേഖ, അവസാനിപ്പിച്ചത് ‘വന്ദേ മാതരം’ പറഞ്ഞ്; തിരുവനന്തപുരം കോർപ്പറേഷനിലെ സസ്പെൻസ് തുടർന്ന് ബിജെപി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ആർ ശ്രീലേഖ. സത്യപ്രതിജ്ഞക്ക് ശേഷം ‘വന്ദേ മാതരം’ പറഞ്ഞാണ് ആർ ശ്രീലേഖ അവസാനിപ്പിച്ചത്. അതേസമയം, സത്യപ്രതിജ്ഞക്ക് പിന്നാലെ അണികൾ ഉച്ചത്തിൽ ‘ഭാരത് മാതാ കീ ജയ് വിളിച്ചു’. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ മേയർ ആരെന്ന കാര്യത്തിൽ ആകാംക്ഷ നിലനിർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചരിത്രമെഴുതിയ ബിജെപി തലസ്ഥാനത്തിന് ഒരു വനിതാ മേയറെ സമ്മാനിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേക്കെത്തുന്നത്. വലിയ ആവേശത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. തലസ്ഥാനത്തെ മേയർ ആരായിരിക്കുമെന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പ്രതിപക്ഷത്തിരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കി. ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഘോഷയാത്രയായാണ് ബിജെപി അംഗങ്ങൾ കോര്‍പറേഷനിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷനും കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കറും മറ്റ് പ്രമുഖ നേതാക്കളും ഒപ്പമെത്തി. ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്പെൻസ് അങ്ങനെ നിലനിൽക്കട്ടെ എന്നും നേതാക്കൾ പറഞ്ഞു.
26നാണ് മേയർ തെരഞ്ഞെടുപ്പ്. അത് വരെ ചർച്ച തുടരും. ആർ ശ്രീലേഖയോ വിവി രാജേഷോ എന്ന സസ്പെൻസ് ഇപ്പോഴും തുടരുകയാണ്. അതോ അപ്രതീക്ഷിത മേയർ വരുമോ എന്നതിലും തീരുമാനമായിട്ടില്ല. അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതം ഇടതുമുന്നണിക്ക് ഉണ്ടെങ്കിലും സത്യപ്രതിജ്ഞാ ഹാളിലെ ആവേശക്കാഴ്ചകൾക്കൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യവാചകം ചൊല്ലി യുഡിഎഫ് നിരയും ഒപ്പം. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്‍പറേഷൻ ഭരണത്തിൽ നിര്‍ണ്ണായകമാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ്. മൂന്ന് മുന്നണികൾക്കും ഒരുപോലെ നിര്‍ണ്ണായകമായ ഒരു സീറ്റിൽ 9 സ്ഥാനാര്‍ത്ഥികൾ ഇതുവരെ മാത്രം പത്രിക നൽകിയിട്ടുണ്ട്.
അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു
അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം. കര്‍ഷകത്തൊഴിലാളിയുടെ മകനായ അഞ്ച് വയസുകാരന്‍ സാഹില്‍ കതാരയാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ പുലിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലത്ത് വനംവകുപ്പ് സംഘം പരിശോധന നടത്തുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ ഒമ്പതോടെ, മാതാവിന്റെ കൂടെ പോവുകയായിരുന്നു കുട്ടി. സാഹില്‍ പിന്നിലായതോടെ അടുത്തുള്ള പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന പുലി ചാടിപ്പിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സെര്‍വേറ്റര്‍ പ്രതാപ് ചന്ദു പറഞ്ഞു.
ഏറെ നേരം നീണ്ട തിരച്ചിലിനൊടുവില്‍ ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് ബോധരഹിതനായി കിടക്കുന്ന കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞമാസവും ഗുജറാത്തില്‍ സമാന ആക്രമണം നടന്നിരുന്നു. നവംബര്‍ 28ന് ദല്‍ഖാനിയ വനമേഖലയില്‍ ഒമ്പത് വയസുകാരിയെയാണ് പുലി ആക്രമിച്ചുകൊന്നത്.
വാളയാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
പാലക്കാട് വാളയാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എസ്‌സി, എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭിക്കുംവരെ കേരളത്തില്‍ തുടരുമെന്നും ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ് പറയുന്നു. രണ്ടു മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ സ്ത്രീകളും ക്രൂരമായി മര്‍ദിച്ചെന്നാണ് മൊഴി. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.
31 കാരന്‍ രാംനാരായണനെ ആള്‍കൂട്ടം തല്ലി കൊന്നത് കഴിഞ്ഞ ബുധന്‍ വൈകീട്ടാണ്. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങളാണ്. 2 മണിക്കൂര്‍ രാംനാരായണനെ പൊതിരെ തല്ലിയത് 15 പേര്‍. അതില്‍ അഞ്ചോളം സ്ത്രീകള്‍. അവശനായി കിടന്നപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. നിലവില്‍ 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ക്കെതിരെ ഈ ദിവസങ്ങളില്‍ നടപടിയുണ്ടാകും. അതിനിടെ പ്രതികളില്‍ പലരും ഒളിവില്‍ പോയി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.




































