Home Blog Page 1212

നാവികസേനയുടെ അന്തർവാഹിനി INS വാഗ്‌ ഷീറിൽ  രാഷ്ട്രപതി

കാർവാർ. നാവികസേനയുടെ അന്തർവാഹിനി INS വാഗ്‌ ഷീറിൽ യാത്ര ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമ്മു . കർണാടകയിലെ കാർവാർ നാവിക താവളത്തിൽ നിന്നായിരുന്നു യാത്ര . എപിജെ അബ്ദുൽ കലാമിന് ശേഷം കാൽവരി അന്തർവാഹിനിയിൽ സഞ്ചരിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമ്മു


മുങ്ങിക്കപ്പലില്‍ സവാരി നടത്തുന്ന രാജ്യത്തെ രണ്ടാമത്തെ രാഷ്‌ട്രപതിയായി ചരിത്രം കുറിച്ചിരിക്കുകയാണ് ദ്രൗപദി മുർമ്മു.ഇന്ത്യന്‍ നാവിക സേന തദ്ദേശിയമായി നിര്‍മ്മിച്ച കാല്‍വരി  മുങ്ങിക്കപ്പലായ ഐഎന്‍എസ് വാഗീശ്വരിലായിരുന്നു യാത്ര. വടക്കൻ കർണാടകയിൽ കാർ വാറിലെ ഐ എൻ എസ് കദംബ നാവിക താവളത്തിൽ നിന്നാണ് രാഷ്ട്രപതി യാത്ര ആരംഭിച്ചത്.ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്‌മിറല്‍ ദിനേശ് കെ ത്രിപാഠി മുര്‍മുവിനെ അനുഗമിച്ചു.വ്യോമസേനയുടെ ഏറ്റവും ആധുനിക യുദ്ധ വിമാനമങ്ങളായ റഫാൽ, സുഖോയ് 30 എന്നിവയിലും യാത്ര ചെയ്തിട്ടുണ്ട്. ഇവയിലൊക്കെ സഞ്ചരിച്ച ആദ്യ രാഷ്ട്രപതി എന്ന ബഹുമതിയും നേരത്തെ മുർമ്മു സ്വന്തമാക്കിയിരുന്നു.ഗോവ, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു യാത്ര.
ഗോവയിലേക്ക് പോയ രാഷ്ട്രപതി നാളെ ജാംഷെഡ്‌പൂരില്‍ പരിപാടികളിൽ പങ്കെടുക്കും. ജാംഷെഡ്‌പൂര്‍ എന്‍ഐടിയുടെ പതിനഞ്ചാമത് ബിരുദദാന ചടങ്ങിലും ഭാഗമാകും.

കോൺഗ്രസ് നേതാവ് പി എം ഇബ്രാഹിംകുട്ടി നിര്യാതനായി


ശാസ്താംകോട്ട : ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കുന്നത്തൂർ മുൻബ്ലോക്ക് പ്രസിഡൻ്റ് പുന്നവിളകിഴക്കതിൽ പി എം ഇബ്രാഹിം കുട്ടി (81) ( മുൻ ഗ്രാമപഞ്ചായത്തംഗം , സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എക്‌സിക്യൂട്ടീവ്  അംഗം, ശാസ്താം കോട്ട കാർഷിക വികസന ബാങ്ക് ബോർഡ് അംഗം , റിട്ട : കെ എസ് ആർ ടി സി ) നിര്യതനായി .
മക്കൾ .  അഡ്വ: നവാസ് , നിസാം , നെസി ( കേരള പോലീസ് കുറത്തിയാട് ) നിസ . മരുമക്കൾ ജസീന ( ടി കെ എം കേളേജ് കരിക്കോട് ) ,ഹഫ്‌സ , സിദീഖ് ( ജില്ലാ രജിസ്‌റ്റാർ ആലപ്പുഴ ) ഹഷീർ

കുന്നത്തൂർ തുരുത്തിക്കര പള്ളിവടക്കതിൽ സൂസൻ റോജിൻ നിര്യാതയായി

കുന്നത്തൂർ:തുരുത്തിക്കര പള്ളിവടക്കതിൽ റോജിൻ ജെയിംസിന്റെ ഭാര്യ സൂസൻ റോജിൻ(27) നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ  തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സ്വഭവനമായ പള്ളിവടക്കതിൽ (കരമേൽ,മുക്കിൽ ക്ഷേത്രത്തിനു തെക്ക് വശം) 12 മണിക്ക് കുന്നത്തൂർ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ചർച്ചിൽ നടക്കും.

ആലപ്പുഴയില്‍ പക്ഷിപ്പനി; കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ നടപടിക്കെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തി. ഈമാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകളുടെ മുന്നറിയിപ്പ്.
ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ടതിന് പിന്നാലെയതാണ് പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തിയത്. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ഈ മാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടാനാണ് ഹോട്ടലുടമകളുടെ തീരുമാനം. നിലവില്‍ ജില്ലയില്‍ താറാവില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയില്‍ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. കൂടുതല്‍ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാഭരണകൂടം വ്യക്തമാക്കി. ക്രിസ്തുമസ് വിപണിക്കായി തയ്യാറെടുത്തു നില്‍ക്കുമ്പോഴാണ് കര്‍ഷകരുടെ പ്രതീക്ഷയെ തകിടം മറിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴയില്‍ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കിയത്.

കർണാടക സർക്കാരിനെതിരെ സമസ്തയും ലീഗും

കോഴിക്കോട്. കർണാടകയിലേത് വികസനത്തിന്റെ പേരിൽ നിർധനരായ മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കുന്ന നടപടി

കർണാടകയിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്തത് ആശങ്കാജനകം
മനസ്സാക്ഷിയുള്ള മനുഷ്യരുടെ ഉള്ളിൽ വേദനയുണ്ടാക്കുന്നു

വീടുകൾ നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് സമസ്ത പ്രതികരിച്ചു.


കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമെന്ന്
പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു.
സർക്കാർ ഭൂമിയാണെന്നത് ശരി, ജനങ്ങളെ കൂടി കണക്കിലെടുക്കണമായിരുന്നു

  ആളുകളെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്
സീറ്റുകൾ വെച്ചു മാറുന്ന കാര്യം ചർച്ചയായിട്ടില്ല

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ്ങ് കമ്മിറ്റി തെരത്തെടുപ്പ് ഇങ്ങനെ

തിരുവനന്തപുരം. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ്ങ് കമ്മിറ്റി തെരത്തെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴ് വരെ നടക്കും.
അധ്യക്ഷന്മാരുടെ  തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള തീരുമാനത്തിലേക്ക് ഇലക്ഷൻ കമ്മീഷൻ കടന്നത്. ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളിൽ നാലും, ജില്ലാ പഞ്ചായത്തുകളിൽ അഞ്ചും , മുനിസിപ്പാലിറ്റികളിൽ ആറും , നഗരസഭകളിലേക്ക് എട്ടും സ്റ്റാന്റിങ്ങ് കമ്മിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.സ്ഥാനാർത്ഥികൾക്ക് സ്വയം നാമനിർദേശ പത്രിക സമർപ്പിക്കാം. ആരും നിർദേശിക്കുകയോ പിന്താങ്ങുകയോ വേണ്ട. സ്റ്റാന്റിങ് കമ്മിറ്റികളിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ സംവരണം നിർബന്ധമാക്കിയിട്ടുണ്ട്.

ട്രയിനിൽ നിന്നു വീണ് കാലുകൾ അറ്റുപോയ മാധ്യമപ്രവർത്തകന് നഷ്ടപരിഹാരം

കൊച്ചി.ട്രെയിനിൽ നിന്ന് വീണ് കാലറ്റു പോയ സംഭവത്തിൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. മൂന്നുവർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മാധ്യമപ്രവർത്തകനായ സിദ്ധാർത്ഥ് കെ ഭട്ടതിരി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്. സ്വയം വരുത്തിവെച്ച പരിക്കെന്ന് ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു സിദ്ധാർത്ഥിന്റെ നിയമ പോരാട്ടം.


2022 നവംബർ 19 ആയിരുന്നു  മാധ്യമപ്രവർത്തകനായ സിദ്ധാർത്ഥ്  ഡൽഹിയിലേക്കുള്ള യാത്രക്കിടെ ഗുജറാത്തിലെ സൂറത്തിൽ വച്ച് അപകടത്തിൽപ്പെടുന്നത്. സിദ്ധാർത്ഥ് സഞ്ചരിച്ച ട്രെയിനിൽ പാൻട്രി ഇല്ലാത്തതിനാൽ ഭക്ഷണം വാങ്ങാനായി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരിച്ചു കയറുന്നതിനിടയിലാണ് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വഴുതി വീണത്. അപകടത്തിൽ സിദ്ധാർത്ഥിന്റെ രണ്ട് കാലും അറ്റു. നഷ്ടപരിഹാരവുമായി റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സ്വയം വരുത്തിവെച്ച അപകടം എന്നായിരുന്നു മറുപടി. ഇതിനെതിരെയാണ് സിദ്ധാർത്ഥ നിയമ പോരാട്ടം നടത്തി അനുകൂല വിധി നേടിയത്

മനപ്പൂർവമായി വരുത്തിവെച്ച അപകടമല്ലായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു

മനപ്പൂർവ്വം വരുത്തി വയ്ക്കണമെന്ന് ഉദ്ദേശത്തോടെയല്ല അപകടം നടന്നതെന്നും, നോ ഫോൾട്ട് റൂളിന്റെ സുപ്രീംകോടതിയിലുള്ള മുൻകാല വിധികളും സിദ്ധാർത്ഥിന് അനുകൂല ഉത്തരവ് നേടുന്നതിൽ സഹായകമായി. അപകടത്തെ പിന്നാലെ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് നിലവിൽ പി.എസ്.ഡി പഠനത്തിലാണ് സിദ്ധാർത്ഥ്

ഇരവിച്ചിറ പടിഞ്ഞാറ് രോഹിണിയിൽ ഗോപാലകൃഷ്ണൻ നായർ നിര്യാതനായി

ശൂരനാട് തെക്ക്: ഇരവിച്ചിറ പടിഞ്ഞാറ് രോഹിണിയിൽ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് കസ്റ്റംസ് & സെൻട്രൽ എക്സൈസ് ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. സംസ്ക്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ കമലമ്മയമ്മ. മക്കൾ ബിന്ദു കെ.,ബിജു.ജി (കെഎംഎംഎൽ) ബിനു ജി.(ബി എസ് എഫ്).
മരുമക്കൾ .ശ്രീകുമാർ ആർ, ഗോപിക എസ് നായർ, സന്ധ്യ (റെയിൽവേ).

കിഴക്കേ കല്ലടയിൽ ബിജെപി വനിതാ നേതാവിന് നേരെ അക്രമം;വീടു കയറി മർദ്ദിച്ചതായി പരാതി

കിഴക്കേ കല്ലട:കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വനിതയെ വീടു കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി.സിപിഎം പ്രവർത്തകനായ ബ്രിജിത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ആരോപിച്ച് മുട്ടം 12-ാം വാർഡ് സ്ഥാനാർത്ഥിയായിരുന്ന സോജാ മേരി കിഴക്കേ കല്ലട പൊലീസിൽ പരാതി നൽകി.പരാതിയിൽ പറയുന്നത്:കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്.വീടിന്റെ പിൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പ്രതി വനിതാ നേതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പൊട്ടിക്കുകയും ചെയ്തു.മർദ്ദനത്തിൽ യുവതിയുടെ കഴുത്തിലും ശരീരമാസകലം മുറിവുകൾ പറ്റിയിട്ടുണ്ട്.തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത് മുതൽ ബ്രിജിത്തിന്റെ നേതൃത്വത്തിൽ തനിക്ക് നിരന്തരമായ ഭീഷണിയുണ്ടായിരുന്നുവെന്ന് വനിതാ നേതാവ് പറഞ്ഞു.ഇതാണ് വീടു കയറിയുള്ള മർദ്ദനത്തിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു.അതിടെ ആക്രമണവുമായി ബന്ധപ്പെട്ട്
പോലീസിൽ പരാതി നൽകിയിട്ടും പ്രതിക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.ഗുരുതരമായ പരിക്കുകളോടെ വനിതാ നേതാവ് ചികിത്സയിലാണ്.പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

വെസ്റ്റ് കല്ലട സഹകരണ ബാങ്ക് അഞ്ചു കോടി രൂപയുടെ പുതിയ വായ്പകൾ വിതരണം ചെയ്യും

ശാസ്താംകോട്ട:വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിന്റെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം നടന്നു.2024 -25 വർഷത്തെ ബഡ്ജറ്റും റിപ്പോർട്ടും അംഗീകരിച്ചു.അടുത്ത വർഷത്തേക്കുള്ള 83 കോടി രൂപയുടെ ബഡ്ജറ്റ് പൊതുയോഗം പാസാക്കി.അടുത്തവർഷം അഞ്ചു കോടി രൂപയുടെ പുതിയ വായ്പകൾ വിതരണം ചെയ്യാനും പുതിയ ചിട്ടികൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു.ബാങ്ക് ഭരണസമിതി അംഗം മോഹനൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രസിഡന്റ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജെ.ഷീന റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു.ഭരണസമിതി അംഗങ്ങളായ ജ്യോതിസ് രാജ്,ജാസ്മിൻ, സഹകാരികളായ കടപുഴ മാധവൻ പിള്ള,കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള,ദിനകർ കോട്ടക്കുഴി,ബ്രാഞ്ച് മാനേജർ വി.ആർ വിഷ്ണു എന്നിവർ സംസാരിച്ചു.ഭരണസമിതി അംഗം സുബ്രഹ്മണ്യൻ സ്വാഗതവും എ.കെ സലീബ് നന്ദിയും പറഞ്ഞു.